Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാൻസർ ചികിത്സയ്ക്ക് നാട്ടുകാർ സ്വരൂപിച്ച് നൽകിയ പണം കവർന്നത് അയൽവാസി; ഒന്നേമുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചത് വീട്ടുകാർ ചികിത്സയ്ക്ക് പോയപ്പോൾ; മോഷണ ശേഷം വീടിന് തീവച്ചത് ഷോട്ട് സർക്യൂട്ടെന്ന് വരുത്തിതീർക്കാൻ; അബ്ദുൾ ലത്തീഫിനെ പൊലീസ് പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ; വീട്ടിൽ പണം സൂക്ഷിക്കുന്നതിനാൽ ചെറിയ പൂട്ട് ഒഴിവാക്കി ഗുണമേന്മയുള്ള വലിയ താഴ്‌വാങ്ങിയതും അയൽവാസി

കാൻസർ ചികിത്സയ്ക്ക് നാട്ടുകാർ സ്വരൂപിച്ച് നൽകിയ പണം കവർന്നത് അയൽവാസി; ഒന്നേമുക്കാൽ ലക്ഷം രൂപ മോഷ്ടിച്ചത് വീട്ടുകാർ ചികിത്സയ്ക്ക് പോയപ്പോൾ; മോഷണ ശേഷം വീടിന് തീവച്ചത് ഷോട്ട് സർക്യൂട്ടെന്ന് വരുത്തിതീർക്കാൻ; അബ്ദുൾ ലത്തീഫിനെ പൊലീസ് പിടികൂടിയത് മണിക്കൂറുകൾക്കുള്ളിൽ; വീട്ടിൽ പണം സൂക്ഷിക്കുന്നതിനാൽ ചെറിയ പൂട്ട് ഒഴിവാക്കി ഗുണമേന്മയുള്ള വലിയ താഴ്‌വാങ്ങിയതും അയൽവാസി

മറുനാടൻ ഡെസ്‌ക്‌

ചെർക്കള: കാൻസർബാധിതനായ യുവാവിന്റെ ചികിത്സയ്ക്ക് നാട്ടുകാർ സ്വരൂപിച്ചുനൽകിയ പണംകവർന്ന് വീടിന് തീവെച്ചതും അയൽവാസി. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ മധ്യവയസ്‌കനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. നായന്മാർമൂല റഹ്മാനിയ നഗറിലെ അബ്ദുൾ ലത്തീഫാ(36)ണ് മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായത്. നായന്മാർമൂല റഹ്മാനിയ നഗറിലെ പാലോത്ത് ഷിഹാബി(35)ന്റെ വീട്ടിലാണ് കവർച്ചനടന്നത്.

വിദ്യാനഗർ സിഐ. വി.വി.മനോജിന്റെ തന്ത്രപരമായ നീക്കത്തിലാണ് ലത്തീഫ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ലത്തീഫിനെ അറസ്റ്റുചെയ്തു. കവർച്ചനടത്തിയ തുകയിൽ 1,30,000 രൂപ സമീപത്തെ സഹകരണബാങ്കിന്റെ ശാഖയിൽ ശനിയാഴ്ച നിക്ഷേപിച്ചെന്ന് വ്യക്തമായതായും സിഐ. പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ചെന്നുവരുത്താനുള്ള നീക്കവും ലത്തീഫ് നടത്തി. വിദ്യാനഗർ എസ്‌ഐ. എ.സന്തോഷ്‌കുമാറും സിഐ.ക്കൊപ്പമുണ്ടായിരുന്നു

കീമോ തെറാപ്പിക്കായി ഭാര്യ ഫൗസിയ, സഹോദരൻ സിദ്ദിഖ് എന്നിവർക്കൊപ്പം ഷിഹാബ് വെള്ളിയാഴ്ച വീടുപൂട്ടി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോയതാണ്. മക്കളായ ഫഹദ്, ഫാത്തിമ എന്നിവരെ ഫൗസിയയുടെ കാഞ്ഞങ്ങാട്ടുള്ള വീട്ടിലാക്കിയാണ് പോയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെ തിരിച്ചെത്തിയപ്പോഴാണ് വീടിന് തീവെച്ചനിലയിൽ കണ്ടത്. കട്ടിൽ, കിടക്ക, വസ്ത്രം, രേഖകൾ തുടങ്ങിയവ കത്തിനശിച്ചു. കിടപ്പുമുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. അലമാരയിൽ സൂക്ഷിച്ച ഒന്നേമുക്കാൽ ലക്ഷം രൂപയും നഷ്ടമായി. വീടിന്റെ മുൻഭാഗത്തെയും പിൻഭാഗത്തെയും വാതിലുകൾ അടച്ചിരുന്നു.

വീടിന്റെ വാതിൽ തകർക്കാതെയാണ് മുറിക്കുള്ളിൽ കടന്ന് കവർച്ചനടത്തിയത്. ഇതോടെ താക്കോലുപയോഗിച്ചാണ് വീട് തുറന്നതെന്ന് വ്യക്തമായി. അന്വേഷണത്തിൽ അയൽവാസി അബ്ദുൾ ലത്തീഫ് നൽകിയ താഴുപയോഗിച്ചാണ് വീട് പൂട്ടിയതെന്ന് മനസ്സിലായി. വീട്ടിൽ പണം സൂക്ഷിക്കുന്നതിനാൽ ചെറിയ പൂട്ട് ഒഴിവാക്കി ഗുണമേന്മയുള്ള വലിയ താഴ്‌വാങ്ങി നൽകുകയായിരുന്നു. ഒരാഴ്ചമുമ്പാണ് താഴ് നൽകിയത്. രണ്ട് താക്കോലുകളും നൽകി. താഴിന്റെ മൂന്ന് താക്കോലുകളിൽ ഒന്ന് ലത്തീഫ് കൈവശംവെച്ച് രണ്ടെണ്ണമാണ് നൽകിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP