Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ച്യൂയിംഗം വായിലിട്ട് വിമാനത്തിൽ കയറരുത്; എപ്പോഴും ഒരു കറുത്ത ഷൂലെയ്സ് ഹാൻഡ് ബാഗിൽ സൂക്ഷിക്കുക; വിമാനയാത്രക്കാർക്കുള്ള പ്രധാന ടിപ്സുമായി ഇതാ ഒരു ഡോക്ടർ

ച്യൂയിംഗം വായിലിട്ട് വിമാനത്തിൽ കയറരുത്; എപ്പോഴും ഒരു കറുത്ത ഷൂലെയ്സ് ഹാൻഡ് ബാഗിൽ സൂക്ഷിക്കുക; വിമാനയാത്രക്കാർക്കുള്ള പ്രധാന ടിപ്സുമായി ഇതാ ഒരു ഡോക്ടർ

സ്വന്തം ലേഖകൻ

നിങ്ങൾ വിമാനത്തിൽ ഇടക്കിടെ യാത്ര ചെയ്യുന്ന ഒരാളാണോ...? എന്നാൽ ആകാശയാത്രകളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പലവിധ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് ' ഫ്ലൈയിങ് ഡോക്ടർ' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബെൻ മാക്ഫാർലാനെ നിർദ്ദേശിച്ചിരിക്കുന്നത്.

ച്യൂയിംഗം വായിലിട്ട് വിമാനത്തിൽ കയറരുത്, എപ്പോഴും ഒരു കറുത്ത ഷൂലെയ്സ് ഹാൻഡ് ബാഗിൽ സൂക്ഷിക്കുക, ........തുടങ്ങിയ ട്രാവൽ ടിപ്സുകളാണ് ഈ ഡോക്ടർ യാത്രക്കാർക്കായി നിർദ്ദേശിച്ചിരിക്കുന്നത്.വളരെക്കാലം വിമാനങ്ഹളിലും ഹോട്ടലുകളിലും കഴിഞ്ഞ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അദ്ദേഹം ഈ നിർദ്ദേശങ്ങൾ യാത്രക്കാർക്കായി മുന്നോട്ട് വച്ചിരിക്കുന്നത്.വിമാനയാത്ര സുഖകരമാക്കുന്നതിനുള്ള ഈ ടിപ്സുകളെക്കുറിച്ച് ഇവിടെ മനസിലാക്കാം.

1. ച്യൂയിംഗം ചവയ്ക്കരുത്

വിമാനയാത്ര നടത്തുമ്പോൾ ച്യൂയിംഗം ചവച്ചാൽ അതിലൂടെ ടേക്ക് ഓഫ് സമയത്തോ ലാൻഡിങ് സമയത്തോ ചെവികൾക്ക് ദോഷം ചെയ്യുമെന്ന് ഡോക്ടർ മുന്നറിയിപ്പേകുന്നു. ച്യൂയിങ് ചവയ്ക്കുന്നതിലൂടെ കൂടുതൽ വായു ഉള്ളിലേക്കെത്തുകയും അത് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. വിമാനം കടുത്ത രീതിയിൽ ലാൻഡ് ചെയ്യുമ്പോൾ ച്യൂയിംഗം വിഴുങ്ങിപ്പോകുമെന്ന അപകടസാധ്യതയുമുണ്ട്.

2-കറുത്ത ഷൂലെയ്സ് ഹാൻഡ് ബാഗിൽ സൂക്ഷിക്കുക

വിമാനയാത്രക്കിടയിൽ എപ്പോഴും ഒരു കറുത്ത ഷൂലെയ്സ് ഹാൻഡ് ബാഗിൽ സൂക്ഷിക്കുന്നത് പ്രയോജനപ്പെടും.വിമാനയാത്രക്കിടയിലുണ്ടായേക്കാവുന്ന പോക്കറ്റടിയെയും മോഷണത്തെയും ചെറുക്കാൻ ഇതിനെ ഉപയോഗിക്കാമെന്നതിനാലാണിത്. അതായത് ബ്ലാക്ക് ഷൂലെയ്സിനെ ഉപയോഗിച്ച് നിങ്ങളുടെ ബാക്ക് പാക്ക് അല്ലെങ്കിൽ ഹാൻഡ് ബാഗിനെ രണ്ട് മെറ്റൽ സിപ് ടാഗുകളുമായി ബന്ധിപ്പിച്ചാൽ അവയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കപ്പെടുന്നത് തടയാനാവും.

3- നുര പൊങ്ങുന്ന പാനീയങ്ങൾ ഒഴിവാക്കുക

വിമാനയാത്രക്കിടയിൽ ഗ്യാസ്ട്രബിളുണ്ടാവുകയെന്നത് അസഹനീയമായ കാര്യമാണ്. പ്രത്യേകിച്ചും തൊട്ടടുത്ത് മറ്റ് യാത്രക്കാർ മുട്ടിയിരിക്കുമ്പോൾ ഇത് അവർക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ ഗ്യാസുണ്ടാക്കുന്ന നുരപൊങ്ങുന്ന പാനീയങ്ങൾ വിമാനയാത്രക്കിടയിൽ ഒഴിവാക്കാം. ഇതിന് പുറമെ ഷാംപെയിനെയും അകറ്റി നിർത്തണം.

4-മീൽസ് കഴിഞ്ഞ് ചായ ചോദിക്കരുത്

വിമാനത്തിലെ മീൽസ് കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും കഴിയാതെ ചായയോ കാപ്പിയോ ചോദിക്കുന്നത് അനുചിതമായിരിക്കുമെന്നാണ് ഈ ഡോക്ടർ നിർദ്ദേശിക്കുന്നത്. യാത്രക്കാർക്ക് ഭക്ഷണം നൽകി വിമാനത്തിലെ ജീവനക്കാർ ഭക്ഷണം കഴിക്കുന്ന സമയമായിരിക്കുമിതെന്നതിനാലാണിത്. ഈ സമയത്ത് നിങ്ങൾ ചായയോ കാപ്പിയോ ചോദിച്ചാൽ കാബിൻ ക്രൂ അത് എത്തിക്കുമെങ്കിലും ഭക്ഷണം കഴിക്കുന്നത് തടസപ്പെടുത്തിയ അസംതൃപ്തി അവരുടെ മുഖത്തുണ്ടാകും.

5-ഹോട്ടലിലേക്ക് കടക്കുമ്പോൾ ഫോൺ സൈലന്റാക്കുക

വിമാനയാത്രക്കിടെ ഹോട്ടലിൽ താമസിക്കേണ്ടി വന്നാൽ പ്രത്യേകിച്ചും അസമയത്ത് താമസിക്കേണ്ടി വന്നാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ അല്ലെങ്കിൽ റിങ് ടോൺ സൈലന്റാക്കുകയോ വേണം. കാബിൻ ക്രൂ അടക്കമുള്ളവരുടെ നിദ്രയെ തടസപ്പെടുത്താതിരിക്കാനാണിത്. ഇനി അഥവാ വിമാനം കയറാൻ പോകുന്നതിന് മുന്നോടിയായിട്ടാണ് ഹോട്ടൽ വാസമെങ്കിൽ വിമാനത്താവളത്തിൽ കൃത്യസമയത്തെത്തുന്ന വിധത്തിൽ അലാറം ക്രമീകരിച്ചുവെന്നുറപ്പാക്കണം. ഇല്ലെങ്കിൽ വിമാനം തന്നെ ലഭിച്ചില്ലെന്ന് വരാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP