Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രെക്സിറ്റ് ബിൽ പുറത്ത് വിട്ട് ബോറിസ് ജോൺസൻ; ഇന്ന് മുതൽ എംപിമാരുടെ ചർച്ച; വ്യാഴാഴ്ച രാത്രി ഏഴിന് വോട്ടെടുപ്പ്; ബ്രെക്സിറ്റ് ഈ മാസം നടക്കുമോ എന്നറിയാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി; ബ്രിട്ടണിൽ അനിശ്ചിതത്വം തുടരുമ്പോൾ

ബ്രെക്സിറ്റ് ബിൽ പുറത്ത് വിട്ട് ബോറിസ് ജോൺസൻ; ഇന്ന് മുതൽ എംപിമാരുടെ ചർച്ച; വ്യാഴാഴ്ച രാത്രി ഏഴിന് വോട്ടെടുപ്പ്; ബ്രെക്സിറ്റ് ഈ മാസം നടക്കുമോ എന്നറിയാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി; ബ്രിട്ടണിൽ അനിശ്ചിതത്വം തുടരുമ്പോൾ

സ്വന്തം ലേഖകൻ

ബ്രെക്സിറ്റിനായി താൻ തയ്യാറാക്കിയിരിക്കുന്ന വിത്ത്ഡ്രാൽ ബിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പുറത്ത് വിട്ടു. ഈ ബില്ലിന് മേൽ ഇന്ന് മുതൽ എംപിമാരുടെ ചർച്ച ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നിർണായകമായ വോട്ടെടുപ്പ് വ്യാഴാഴ്ച രാത്രി ഏഴിന് നടക്കുകയും ചെയ്യും. ബ്രെക്സിറ്റ് ഈ മാസം നടക്കുമോ എന്നറിയാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ.110 പേജ് വരുന്ന ' ഡിക്ലറേഷൻ ഓഫ് ഇന്റിപെന്റൻസ്' എന്ന പേരിലാണ് ബോറിസ് തന്റെ ബ്രെക്സിറ്റ് ബിൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം 124 പേജ് വരുന്ന എക്സ്പ്ലനേറ്ററി നോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ഈ ബിൽ വിത്ത്ഡ്രാവൽ അഗ്രിമെന്റ് ബിൽ അഥവാ ബിഎബി എന്നാണറിയപ്പെടുന്നത്.

ബില്ലിനെ കുറിച്ച് താൻ ചർച്ച ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ബോറിസ് ഈ ബിൽ പുറത്ത് വിട്ടിരിക്കുന്നത്. ഇനി വരുന്ന മൂന്ന് ദിവസങ്ങളിൽ ഈ ബില്ലിന് മേൽ പാർലിമെന്റിൽ ചൂടൻ ചർച്ചകളായിരിക്കും അരങ്ങേറുന്നത്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ബിൽ കോമൺസിൽ ചർച്ച ചെയ്ത് പാസാക്കുകയെന്ന ഭഗീരഥ പ്രയത്നമാണ് ബോറിസിന് മുന്നിൽ ഇപ്പോഴുള്ളത്. ഈ ബ്രെക്സിറ്റ് ഡീലിന് പിന്തുണ നേടിയെടുക്കാൻ സാധിച്ചാൽ മാത്രമേ താൻ മുൻകൂട്ടി പ്രഖ്യാപിച്ചിരിക്കുന്ന ബ്രെക്സിറ്റ് തിയതിയായ ഒക്ടോബർ 31ന് ബോറിസിന് ബ്രെക്സിറ്റ് നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ.

ഈ ബില്ലിലെ പ്രൊവിഷനുകളെ സംബന്ധിച്ച് എംപിമാർ ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും ചർച്ചകൾ ആരംഭിക്കുകയും വ്യാഴാഴ്ച പൂർത്തിയാക്കുകയും ചെയ്യും. ഈ ബില്ലിന് മേൽ കൂടുതൽ സൂക്ഷ്മനിരീക്ഷണം നടത്താൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുന്നുള്ളുവെന്ന വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരിക്കുന്നത്. എംപിമാർക്ക് ഈ ബില്ലിന് മേൽ ആദ്യ തവണ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ ലഭിക്കുന്നത്. ഇതിനെ തുടർന്ന് ബിൽ വേഗത്തിൽ പ്രക്രിയകൾക്ക് വിധേയമാക്കുന്ന ഫാസ്റ്റ് ട്രാക്ക് ടൈംടേബിളിനെ അംഗീകരിക്കുന്നതിനും എംപിമാർക്ക് അവസരം ലഭിക്കും.

ഈ ഷെഡ്യൂളിനെ എംപിമാർ നിരസിക്കുകയാണെങ്കിൽ ബോറിസ് മുൻകൂട്ടി തീരുമാനിച്ചത് പോലെ ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പിലാക്കാൻ സാധിക്കുകയില്ല. നാളെ ഈ ബില്ലുമായി ബന്ധപ്പെട്ട് കോമൺസിൽ 12 മണിക്കൂറോളം നീളുന്ന മാരത്തോൺ ചർച്ചകളായിരിക്കും അരങ്ങേറുന്നത്. ഇത് പുലർച്ചെ ഒരു മണി വരെ നീണ്ട് നിൽക്കുമെന്നാണ് കണക്കാക്കുന്നത്.ഈ ബില്ലിന് മേൽ നിർദേശിക്കപ്പെട്ടിരിക്കുന്ന ഭേദഗതികളുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്നതായിരിക്കും. രണ്ടാമത് റഫണ്ടത്തിനുള്ള നിർദ്ദേശം, യൂറോപ്യൻയൂണിയന്റെ കസ്റ്റംസ് യൂണിയൻ അംഗത്വം തുടങ്ങിയവ ഇത്തരത്തിൽ നിർദേശിക്കപ്പെട്ട ഭേദഗതികളിൽ ഉൾപ്പെടുന്നു.

എംപിമാരെ മറി കടന്ന് കൊണ്ട് ഈ ബില്ലിൽ ഒപ്പ് വയ്ക്കാൻ മിനിസ്റ്റർമാർ ശ്രമിക്കുന്നുവെന്നും അത് രാജ്യത്തിന് കടുത്ത അപകടമുണ്ടാക്കുമെന്നുമാണ് ലേബർ ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി സർ കെയിർ സ്റ്റാർമെർ മുന്നറിയിപ്പേകുന്നത്.ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രധാനമന്ത്രിയെ തങ്ങൾക്ക് വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാൽ ഈ ബിൽ പാസാക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് ടൈം ടേബിൾ നിരസിച്ചാൽ ഒക്ടോബർ 31ന് യുകെയ്ക്ക് യൂണിയൻ വിട്ട് പോകാനാവില്ലെന്ന മുന്നറിയിപ്പുമായി കൺസർവേറ്റീവ് എംപിയും ഹൗസ് ഓഫ് കോമൺസ് ലീഡറായ ജേക്കബ് റീസ് മോഗ് രംഗത്തെത്തിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP