Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ

അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒടിയൻ സിനിമയുടെ സംവിധായകൻ കൂടിയായ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നിയമ നടപടിക്ക് ഇറങ്ങുന്നുവെന്നത് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. 2018 ഡിസംബറിലായിരുന്നു ഈ വാർത്ത. മഞ്ജുവും ശ്രീകുമാർ മേനോനുമായുള്ള ഭിന്നത പുറം ലോകത്ത് ആദ്യമെത്തുന്നത് ഈ വാർത്തിയിലൂടെയാണ്. ഈ വാർത്തയോട് ഒരിക്കലും മഞ്ജു പ്രതികരിച്ചിരുന്നില്ല. മഞ്ജുവിനെ പരോക്ഷമായി വിർമശിച്ചെങ്കിലും നിയമ പ്രശ്‌നങ്ങൾ ശ്രീകുമാർ മേനോനും തുറന്ന് സമ്മതിച്ചില്ല. മറുനാടന്റെ പഴയ റിപ്പോർട്ട് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. പുഷ് ശ്രീകുമാറിനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുമ്പിലാണ്. ഏതായാലും കല്യാണിലെ പരസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമ ചർച്ചയാക്കി സൗഹൃദമാണ് തകരുന്നത്.

ശ്രികുമാർ മേനോന്റെ പുഷ് കമ്പനിക്കെതിരെ കിട്ടാനുള്ള പണം തിരികെ ചോദിച്ച് മഞ്ജു വാര്യർ ഡിസംബറിൽ നിയമ നടപടി തുടങ്ങിയെന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. മോഡലായും മറ്റും അഭിനയിച്ചിതിന്റെ പ്രതിഫലം തിരിച്ചു കിട്ടാനായിരുന്നു പരാതി നൽകൽ ഇത്. പുഷ് കമ്പനി പാപ്പർ സ്യൂട്ട് നൽകിയതോടെയാണ് മഞ്ജു തനിക്ക് കിട്ടാനുള്ള തുക ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. നിയമ നടപടിയുടെ നോട്ടീസ് കിട്ടിയതിന്റെ പ്രതികാരവുമായാണ് അന്ന് ഒടിയനുമായി ബന്ധപ്പെട്ട് മഞ്ജുവിനെ പ്രതികൂട്ടിൽ നിർത്തുന്ന പരാമർശങ്ങൾ ശ്രീകുമാർ മേനോൻ നടത്തിയതും. സിനിമയിലേക്കും പൊതു വേദിയിലേക്കും മഞ്ജു വാര്യരെ സജീവമാക്കിയത് പുഷ് എന്ന പരസ്യ കമ്പനിയായിരുന്നു. പുഷിന്റെ പരസ്യങ്ങളിൽ മഞ്ജു മോഡലായെത്തിയതോടെ വീണ്ടും സിനിമകളിലേക്കുള്ള ഓഫറുകളെത്തി. നൃത്ത വേദിയിലും സജീവമായി. മടങ്ങി വരവ് അതിഗംഭീരമാക്കി സൂപ്പർ ഹിറ്റുകളിലൂടെ മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാറുമായി മഞ്ജു വാര്യർ. പുഷിന്റെ പിന്നണിയിൽ നിന്ന ശ്രീകുമാർ മേനോന്റെ ഇടപെടലുകളായിരുന്നു മഞ്ജുവിനെ രണ്ടാം വരവിന് സഹായിച്ചത്. ദിലീപുമായുള്ള വിവാഹ വേർപിരിയലിന്റെ കഥകളും മറ്റും ഇതിനിടെ ചർച്ചയാവുകയും ചെയ്തു. എല്ലാ കഥകളിലും വില്ലനായി ദിലീപ് അവതരിപ്പിച്ചതും ശ്രീകുമാർ മേനോനെയായിരുന്നു. അതുകൊണ്ട് തന്നെ പല വിധ ഗോസിപ്പുകൾ ചർച്ചകളിലെത്തി.

ഗൾഫിൽ ഒടിയന്റെ പ്രെമോഷൻ പരിപാടിക്കിടെ ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിൽ ഉടക്കിയെന്നതും മറുനാടൻ കഴിഞ്ഞ ഡിംസബറിൽ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഒടിയൻ സിനിമയെ തകർത്തത് ദിലീപിന്റെ അനുയായികളാണെന്നാണ് ശ്രികുമാർ മേനോന്റെ നിലപാട്. ഈ സമയത്തും തന്നെ പരസ്യമായി പിന്തുണച്ച് മഞ്ജുവെത്തിയില്ലെന്നതാണ് ശ്രീകുമാർ മേനോന്റെ പരാതി. ടിവി ചർച്ചയിലും മറ്റും ഇത് പരസ്യമായി പറയുകയും ചെയ്തു. പുഷ് കമ്പനി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ഇടപാടുകാരെ സെറ്റിൽ ചെയ്യാനായി കോടതിയെ സമീപിച്ച് പാപ്പർ സ്യൂട്ട് നൽകി. ഇത് മനസ്സിലാക്കിയാണ് മഞ്ജുവും കിട്ടാനുള്ള പണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇത് ചെയ്താൽ മാത്രമേ മഞ്ജുവിന് നിയമപരമായി പുഷ് കമ്പനിയിൽ നിന്ന് പണം തിരികെ കിട്ടൂ. ഇതാണ് ശ്രീകുമാർ മേനോനനെ പ്രകോപിപ്പിച്ചത്. തുടർന്നുള്ള തർക്കങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. നല്ല നിലയിൽ പ്രവർത്തിച്ച സ്ഥാപനമായിരുന്നു പുഷ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരസ്യ നിർമ്മാണ കമ്പനി. ഒടിയനും രണ്ടാമൂഴവും തലയ്ക്ക് പിടിച്ചതോടെ ശ്രീകുമാർ മേനോൻ സിനിമയ്ക്ക് പിന്നാലെയായി. ഇതോടെയാണ് പുഷ് പ്രതിസന്ധിയിലായത്. മഞ്ജുവിനെ താരമാക്കുക കൂടി ലക്ഷ്യമിട്ടായിരുന്നു ഒടിയനും രണ്ടാമൂഴവുമെല്ലാം ശ്രീകുമാർ മേനോൻ പ്ലാൻ ചെയ്തത്. ഇതെല്ലാം പൊളിഞ്ഞപ്പോഴാണ് മഞ്ജുവിനെ പരോക്ഷമായി കുറ്റപ്പെടുത്തി ശ്രീകുമാർ എത്തിയത്.

ഇതിനെ മഞ്ജുവിന്റെ ആരാധകർ അതിരൂക്ഷമായി കൈകാര്യം ചെയ്തു. ഇതോടെ തന്നെ ഇരുവരും തമ്മിലുള്ള അകൽച്ച പുറം ലോകത്ത് ചർച്ചയാവുകയും ചെയ്തു. എടോ ശ്രീകുമാർ മേനോൻ എന്ന് പേരുള്ള സംവിധായകോ.താനാരോടോ മലയാള സിനിമ കണ്ടു പിടിച്ച മഹാനോ ! ഒടിയൻ സിനിമയെ ജനം വിധി എഴുതുമ്പോൾ ബോക്സ് ഓഫീസിൽ ഹിറ്റാകാൻ താൻ കുറച്ച് വില കുറഞ്ഞ കാർഡ് ഇറക്കി അല്ലെ എന്നുൾപ്പടെയുള്ള പരാമർശങ്ങളാണ് പോസ്റ്റിൽ ഉള്ളത്. മഞ്ജു വാര്യരെ സ്റ്റാർ ആക്കിയത് ശ്രീകുമാർ മേനോൻ ആണ് പോലും, എടോ വിവരദോഷി നിങ്ങളുടെ ജൽപനങ്ങൾക്ക് മറുപടി പറയരുതാത്തതാണ് എങ്കിലും പറയുന്നു.അവർ സിനിമയിൽ ഉണ്ടായിരുന്ന കാലത്തും തിരിച്ച് വരവിലും അവർ സ്റ്റാർ തന്നെയാണ് .അതുകൊണ്ടാണ് അവരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്. അങ്ങനെ താങ്കളാണ് അവരെ സ്റ്റാർ ആക്കിയതെക്കിൽ കേരളത്തിൽ ഒരു പാട് നടിമാർ അഭിനയരംഗത്ത് നിന്ന് മാറി നിൽപ്പുണ്ട്. ശോഭന, നവ്യാനായർ തുടങ്ങിയവർ. ഇവരൊക്കെ മുഖ്യധാരയിൽ നിന്ന് മാറിനിൽക്കയാ. ഇവരെ ഒക്കെ കൂടെ സ്റ്റാർ ആക്ക്. എന്നിട്ട് തെളിയിക്ക്-എന്നായിരുന്നു അന്ന് ആരാധകരുടെ വെല്ലുവിളി.

മഞ്ജുവാര്യരുടെ കാര്യങ്ങൾ എല്ലാം മേനോൻ ആയിരുന്നു നോക്കുന്നത് എന്നായിരുന്നു അടുത്ത തള്ള്. എന്നാൽ മഞ്ജു വാരിയരുടെ കാര്യങ്ങൾ നോക്കുന്ന മാനേജർ മാത്രമായിരുന്നു ശ്രീകുമാർ മേനോനും പുള്ളിടെ ടീമായ പുഷും. കഴിഞ്ഞ ഒന്നരവർഷമായിട്ട് അതും അല്ല താനും. താങ്കളുടെ അക്കൗണ്ടിൽ കൂടെ സ്റ്റാറാവണ്ട ഗതികേടൊന്നും ആ പാവത്തിന് വന്നിട്ടില്ല ഹേ. ഒരു കാര്യം താൻ മനസ്സിലാക്കണം ഒടിയൻ എന്ന പടത്തിൽ മേക്കിങ്ങിലേ പോരായ്മകൾ കൊണ്ടാണ് ജനങ്ങൾ തിരിഞ്ഞത് .അല്ലാതെ മഞ്ജു വാര്യർ ഉള്ളതുകൊണ്ടല്ല. സത്യത്തിൽ മിസ്റ്റർ നിങ്ങളുടെ തള്ളു കൊണ്ടും, രോമം എഴുന്നേറ്റ് നിന്ന് ഡാൻസ് കളിച്ചു ബാഹുബലിയെ കടത്തിവെട്ടും എന്നൊക്കെ ഉള്ള ഡയലോഗുകൾ കൊണ്ടുമാണ് ഒടിയൻ ഡീഗ്രേഡ് ചെയ്യപ്പെട്ടതെന്നായിരുന്നു മഞ്ജുവിന്റെ ആരാധകന്റെ പോസ്റ്റ്. ഇതിലും മഞ്ജുവും ശ്രീകുമാർ മേനോനും തമ്മിലെ പ്രശ്നങ്ങൾ വ്യക്തമായിരുന്നു

ശ്രീകുമാർ മേനോന്റെ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പാപ്പർ ഹർജിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടതും മറുനാടനായിരുന്നു. കമ്പനി പൂട്ടിയത് സംബന്ധിച്ച പൊതു അറിയിപ്പും നൽകിയിട്ടുണ്ട്. നിരവധി ചെക്കുകൾ മടങ്ങാൻ തുടങ്ങിയതോടെയാണ് പാപ്പർ ഹർജിയുമായി ശ്രീകുമാർ മേനോൻ കോടതിയെ സമീപിച്ചത്. കല്യാണും മനോരമയുമായിരുന്നു 'പുഷിന്റെ' പ്രധാന കളൈന്റുകൾ. മനോരമയാണ് അവസാനം ഇവരെ ഒഴിവാക്കിയത്. ഇതോടെയാണ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്.

നടി ആക്രമിച്ച കേസിലും നിറഞ്ഞത് മഞ്ജുവും ശ്രീകുമാറും തമ്മിലെ സൗഹൃദമാണ്. അതാണ് തകർന്നുവെന്ന് വ്യക്തമാകുന്നത്. ശ്രീകുമാർ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാവ്യാ മാധവനാണ് ആദ്യം കോടതിയിൽ വിശദീകരിച്ചത്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്. ദിലീപിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ തന്നേയും കേസിൽപ്പെടുത്തി ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്നു കാവ്യാ മാധവൻ നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ നൽകിയ മുൻ ജാമ്യ ഹർജിയിൽ ഇങ്ങനെ പറഞ്ഞിരുന്നു. സിനിമാ ലോകത്ത് ഏറെ ചർച്ചയായ പ്രതികാര കഥയാണ് അന്ന് കാവ്യ പറയാതെ പറഞ്ഞത്.

രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികൾ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന് ഇവരും പറഞ്ഞു നടന്നു. പുഷ് ശ്രീകുമാർ എന്ന ശ്രീകുമാർ മേനോന്റെ അമ്മയുടെ മരണമാണ് ദിലീപിന് ഈ ദുർഗതിയുണ്ടാക്കിയതെന്നാണ് ദിലീപ് ഫാൻസുകാർ പറയുന്നത്. ഈ ആരോപണത്തിലെ വിശദാംശങ്ങളും മറുനാടൻ നേരത്തെ പുറത്തു വിട്ടിരുന്നു. മഞ്ജു വാര്യരുടെയും ദിലീപിന്റേയും വിവാഹമോചനത്തിലും ശ്രീകുമാർ മേനോന് പങ്കുണ്ടെന്ന് കാവ്യ ജാമ്യ ഹർജിയിലൂടെ പിന്നീട് ആരോപിക്കുകയും ചെയ്തു. ഇങ്ങനെ മലയാള സിനിമയിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലും മഞ്ജുവിന്റെ പേരിനൊപ്പം ശ്രീകുമാർ മേനോൻ ചർച്ചയിലെത്തി. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ അടുത്ത സുഹൃത്താണ് ശ്രീകുമാർ എന്ന് ഏവരും വിലയിരുത്തി. ഈ സൗഹൃദത്തിലാണ് ഇപ്പോൾ വിള്ളലുണ്ടാകുന്നത്.

വീണ്ടും ചർച്ചയാകുന്നത് ദിലീപ്-ശ്രീകുമാർ മേനോൻ പോര്

മലയാള സിനിമയിൽ ഏറ്റവുമധികം പണം കലക്ട് ചെയ്ത സിനിമ മോഹൻലാൽ അഭിനയിച്ച പുലിമുരുകൻ ആണ്. പല ഭാഷകളിലായി മൊഴി മാറ്റി ഇറക്കിയിട്ടും ഈ സിനിമക്ക് പരമാവധി നേടാനായത് 150 കോടി രൂപ കലക്ഷനാണ്. മലയാള സിനിമയുടെ പരമാവധിയാണ് ഈ കലക്ഷൻ റെക്കോർഡെന്ന കാര്യം വ്യക്തമാണ്. ഇതിനിടെയാണ് ശ്രീകുമാർ മേനോൻ 1000 കോടി രൂപയുടെ സിനിമാ പ്രൊജക്ട് പ്രഖ്യാപിച്ചത്. മോഹൻലാലിനെ തന്നെ മുന്നിൽകണ്ടായിരുന്നു ഈ പ്രഖ്യാപനം. മലയാള സിനിമക്ക് ഇത്രയും വലിയ ബജറ്റിൽ ഒരു സിനിമ സാധിക്കുമോ എന്ന ചോദ്യം അന്നേ ഉയർന്നിരുന്നു. പലരും നെറ്റി ചുളിച്ചു. ഒടുവിൽ എംടിയുടെ തിരക്കഥയിൽ സിനിമ പുറത്തിറങ്ങുമെന്ന് പ്രഖ്യാപനം വരികയും ചെയ്തു. ലാൽ ആരാധകർ ഇതോടെ ആവേശത്തിലുമായി. ഒടുവിൽ സിനിമ അനന്തമായി നീണ്ടുപോയതോടെ എം ടി തന്നെ തിരക്കഥ തരണം എന്നാവശ്യപ്പെട്ട് രംഗത്തുവരികയായിരുന്നു. ഈ സിനിമ വേണ്ടെന്ന് ഏതാണ്ട് വച്ചു കഴിഞ്ഞു.

ഇപ്പോൾ ചോദ്യം ഉയരുന്നത് നടക്കില്ലെന്ന് ഉറപ്പായിട്ടും എന്തിനാണ് ശ്രീകുമാർ മേനോൻ രണ്ടാമൂഴം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചത് എന്നാണ്. ഈ സിനിമയുടെ തുടക്കം മുതൽ തട്ടിപ്പുകൾ അരങ്ങേറിയെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. മഞ്ജു വാര്യർ വിഷയത്തിൽ ദിലീപ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് രണ്ടാമൂഴം ഉരുത്തിരിഞ്ഞതെന്നാണ് ആക്ഷേപം. അന്ന ഇതുമായി ബന്ധപ്പെട്ട് ഒരു വാർത്ത മറുനാടൻ പുറത്തുവിട്ടിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ടായിരുന്നു. ഇതിനൊപ്പം പ്രധാന നേതാവിന്റെ മകനും-മുൻകൂർ ജാമ്യഹർജിയിൽ കാവ്യാ മാധവൻ വിശദീകരിച്ച കാര്യങ്ങളാണ് ഇവ. ദിലീപിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ തന്നേയും കേസിൽപ്പെടുത്തി ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്നു കാവ്യാ മാധവൻ അന്ന് സമർപ്പിച്ച ജാമ്യഹർജിയിൽ വിശദീകരിക്കുകയുണ്ടായി. കേസിലുൾപ്പെട്ട മാഡം താനാണെന്ന തരത്തിൽ പൾസർ സുനി പ്രചാരണം നടത്തുന്നു. ഇതിനു പൊലീസ് മൗനാനുവാദം നൽകുകയാണെന്നും കാവ്യ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

സിനിമാ ലോകത്ത് ഏറെ ചർച്ചയായ പ്രതികാര കഥയാണ് കാവ്യ പറയാതെ പറയുന്നത്. രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികൾ അന്ന് പറഞ്ഞത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന് അവരും കരുതുന്നു. എന്നാൽ എങ്ങനെ ദിലീപിനെ രക്ഷിക്കുമെന്ന് ആർക്കും അറിയില്ല. പുഷ് ശ്രീകുമാർ എന്ന ശ്രീകുമാർ മേനോന്റെ അമ്മയുടെ മരണമാണ് ദിലീപിന് ഈ ദുർഗതിയുണ്ടാക്കിയതെന്നാണ് അവർ പറയുന്നത്. മഞ്ജു വാര്യരുടെയും ദിലീപിന്റേയും വിവാഹമോചനത്തിലും ശ്രീകുമാർ മേനോന് പങ്കുണ്ടെന്ന് കാവ്യ ജാമ്യ ഹർജിയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ദിലീപിന്റെ കുടുംബ പ്രശ്നങ്ങൾ തന്നെയാണ്രേത ശ്രീകുമാർ മേനോനും ദിലീപും തമ്മിലെ ശത്രുതയ്ക്കും ദിലീപിന്റെ ജയിൽ വാസത്തിനും കാരണമെന്ന് വ്യക്തമാക്കുന്നതായിരുന്നു കാവ്യയുടെ കോടതിയിലെ ആരോപണങ്ങൾ. എല്ലാം ദിലീപ് മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് മകളും അച്ഛനൊപ്പമുള്ളത്. ഇതിനിടെയിലാണ് സംവിധായകന്റെ അമ്മയുടെ മരണമെത്തുന്നത്. ഇത് ദിലീപിനേയും ഇയാൾ വിളിച്ചു പറഞ്ഞു. എന്നാൽ കുടുംബ പ്രശന്ങ്ങൾ കാരണം മറ്റൊരു മാനസിക അവസ്ഥയിലായിരുന്നു ദിലീപ്. മരണ വാർത്തയോട് പൊട്ടിത്തെറിക്കുന്ന ഭാഷയിലായിരുന്നു ദിലീപിന്റെ പ്രതികരണം. സാഹചര്യങ്ങളുടെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. തെറി പോലും പറഞ്ഞുവത്രേ. അന്ന് തന്നെ ദിലീപിനെ സാമ്പത്തികമായും മാനസികമായും തകർക്കുമെന്ന് ഈ സംവിധായകൻ ശപഥം ചെയ്തു. ദിലീപിനോടും ഇത് പറഞ്ഞിരുന്നു. അടുത്ത ദിവസം മുതൽ ദിലീപ് പ്രശ്നങ്ങളിലേക്ക് നീങ്ങി. ഇതിന്റെ തുടർച്ചയാണ് ദീലീപ് അഴിക്കുള്ളിയത് എന്നതായിരുന്നു ഈ റിപ്പോർട്ട്.

2018ൽ രണ്ടാമൂഴത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നായിരുന്നു മോഹൻലാലിനോട് ശ്രീകുമാർ പറഞ്ഞത്. ഇതിനിടെയിൽ ഓടിയനും സംവിധാനം ചെയ്യുമെന്ന് അന്ന് ഉറപ്പു നൽകി. ഇതെല്ലാം അവശ്വസനീയമായ കാര്യങ്ങളാണ്. ഇതെല്ലാം ദിലീപിനെ കുടുക്കാനുള്ള തന്ത്രമാണോ എന്ന് കാലം തെളിക്കുമെന്ന അഭിപ്രായവും സജീവമായിരുന്നു. ഇപ്പോൾ രണ്ടാമൂഴം നടക്കില്ലെന്ന് ഏതാണ് ഉറപ്പായിരുന്നു. അതുകൊണ്ട് കൂടിയാണ് മുമ്പ് ദിലീപിന്റെ ആരോധകർ പറഞ്ഞ ആ കഥ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP