Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈക്കുകളുടെ ലോക്ക് തകർത്ത് അഞ്ചു മിനിറ്റിനുള്ളിൽ സ്റ്റാർട്ട് ചെയ്തു കടന്നുകളയും; ഇഷ്ടം ബുള്ളറ്റിനോട് മാത്രം; ഒന്നരലക്ഷത്തിന്റെ ബുള്ളറ്റ് അവസാനം വിറ്റത് 6000 രൂപയ്ക്ക്; മോഷണം ഹരമാക്കിയ 18കാരൻ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ; യാസിന്റെ മോഷണങ്ങളെല്ലാം കൂട്ടുകാർക്കൊപ്പം ആഘോഷിക്കാനെന്നും അന്വേഷണ സംഘം

ബൈക്കുകളുടെ ലോക്ക് തകർത്ത് അഞ്ചു മിനിറ്റിനുള്ളിൽ സ്റ്റാർട്ട് ചെയ്തു കടന്നുകളയും; ഇഷ്ടം ബുള്ളറ്റിനോട് മാത്രം; ഒന്നരലക്ഷത്തിന്റെ ബുള്ളറ്റ് അവസാനം വിറ്റത് 6000 രൂപയ്ക്ക്; മോഷണം ഹരമാക്കിയ 18കാരൻ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ; യാസിന്റെ മോഷണങ്ങളെല്ലാം കൂട്ടുകാർക്കൊപ്പം ആഘോഷിക്കാനെന്നും അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

തൃശൂർ; ബുള്ളറ്റ് മോട്ടർ സൈക്കിളുകൾ മാത്രം തിരഞ്ഞെടുത്തു മോഷ്ടിക്കുന്ന കൗമാരക്കാരൻ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ. ഗുരുവായൂർ സ്വദേശി മുഹമ്മദ് യാസീൻ (18) ആണ് പിടിക്കപ്പെട്ടത്. യുവാവിന് മോഷണം ഹരമെന്നാണ് പൊലീസ് പറയുന്നത്. ബുള്ളറ്റിനോട് പ്രത്യേക ഇഷ്ടമുള്ള യാസീൻ അതു മാത്രമെ മോഷ്ടിക്കാറുള്ളു. ഇങ്ങനെ കവർച്ച ചെയ്യുന്ന ബൈക്കുകൾ യുവാവ് തുച്ഛമായ തുകയ്ക്കാണ് മറിച്ചുവിറ്റിരുന്നത്. ഇത്തരത്തിൽ നിരവധി മോഷണങ്ങളാണ് കൗമാരക്കാരൻ നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

എടപ്പാളിൽ നിന്നു മോഷ്ടിച്ച ഒന്നരലക്ഷം രൂപയുടെ മോട്ടോർ സൈക്കിൾ ആറായിരം രൂപയ്ക്കാണ് യാസീൻ മറിച്ചുവിറ്റത്. ഒരുമാസം മുൻപു മോഷ്ടിച്ച മറ്റൊരു മോട്ടർ സൈക്കിൾ 20,000 രൂപയ്ക്കു വിറ്റെന്നും പൊലീസ് കണ്ടെത്തി. ഒരുമാസം മുൻപ് പൊന്നാനിയിൽ നിന്നാണ് യാസീൻ ബുള്ളറ്റ് മോഷ്ടിച്ചത്. നാലുദിവസം മുൻപ് എടപ്പാളിലും മോഷണം നടത്തി. ബൈക്കുകളുടെ ലോക്ക് തകർത്ത് 5 മിനിറ്റിനുള്ളിൽ സ്റ്റാർട്ട് ചെയ്തു കടന്നുകളയുന്നതാണ് യാസീന്റെ രീതി. കൂട്ടുകാർക്കൊപ്പം ആഘോഷിക്കാനാണ് മോഷണം നടത്തി പണം സമ്പാദിച്ചതെന്നു യാസീൻ പൊലീസിനോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP