Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റാഞ്ചിയിലും വിജയം റാഞ്ചാൻ ഇന്ത്യ; ഉമേഷിന്റെയും ഷമിയുടെയും അതിമാരാക ബൗളിങ്; രണ്ടാം ഇന്നിങ്‌സിലും നിലംതൊടാനാകാതെ ദക്ഷിണാഫ്രിക്ക; ഇന്നിങ്‌സ് ജയം ഉറപ്പിച്ച ഇന്ത്യയ്ക്ക് വീഴ്‌ത്താൻ രണ്ടു വിക്കറ്റുകൾക്കൂടി മാത്രം; പരിക്കേറ്റ സാഹ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായപ്പോൾ; ഉമേഷിന്റെ ഏറു കൊണ്ടുവീണ എൽഗറും കൂടാരം കേറി

റാഞ്ചിയിലും വിജയം റാഞ്ചാൻ ഇന്ത്യ; ഉമേഷിന്റെയും ഷമിയുടെയും അതിമാരാക ബൗളിങ്; രണ്ടാം ഇന്നിങ്‌സിലും നിലംതൊടാനാകാതെ ദക്ഷിണാഫ്രിക്ക; ഇന്നിങ്‌സ് ജയം ഉറപ്പിച്ച ഇന്ത്യയ്ക്ക് വീഴ്‌ത്താൻ രണ്ടു വിക്കറ്റുകൾക്കൂടി മാത്രം; പരിക്കേറ്റ സാഹ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായപ്പോൾ; ഉമേഷിന്റെ ഏറു കൊണ്ടുവീണ എൽഗറും കൂടാരം കേറി

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി; ഇന്ത്യയുടെ കണിശതയ്യാർന്ന ബൗളിങ് മികവിന് മുന്നിൽ മുട്ടിടിക്കുന്ന ദക്ഷിണാഫ്രിക്കെയാണ് മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ കണ്ടതെങ്കിൽ അതിന്റെ തനിയാവർത്തനം തന്നെയായിരുന്നു രണ്ടാം ഇന്നിങ്‌സിലും. ഉമേഷിന്റെയും ഷമിയുടെയും തീപാറും പന്തുകൾക്ക് എതിരാളികൾക്ക് മറുപടിയുണ്ടായിരുന്നില്ല. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിങ്‌സ് വിജയം ഉറപ്പിച്ച് ഇന്ത്യ. ആദ്യ ആറ് ബാറ്റ്‌സ്മാന്മാരിൽ രണ്ടക്കം കടന്നത് പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങിയ ഡീൻ എൽഗാർ(16) മാത്രം. രണ്ടാം ഓവറിൽ തന്നെ ക്വിന്റൺ ഡീകോക്കിനെ(5) മടക്കി ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ തിരിച്ചടി നൽകിയത്.

335 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സിലും തകർന്നടിയുകയായിരുന്നു.മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെന്ന പരിതാപകരമായ നിലയിലാണ്. ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയും 203 റൺസ് കൂടി വേണം. ഡിബ്രുയിനും(30) ആന്റിച്ച് നോർജെയു(5)മാണ് ക്രീസിൽ. സ്‌കോർ ഇന്ത്യ 497/9, ദക്ഷിണാഫ്രിക്ക 162, 132/8.

ആദ്യ ഇന്നിങ്‌സിന്റെ തനിയാവർത്തനം തന്നെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സും. ആദ്യ ഇന്നിങ്‌സിലെ ടോപ് സ്‌കോററായ സുബൈൽ ഹംസയെ(0) ഷമി ബൗൾഡാക്കി. ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയെയും(4), ടെംബാ ബാവുമയെയും(0) ഷമിയും ഹെന്റിച്ച് ക്ലാസനെ(5) ഉമേഷയും മടക്കിയതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകർച്ചയിലായി. വാലറ്റത്ത് ജോർജ് ലിൻഡെയും(27), ഡെയ്ൻ പെഡിറ്റും(23), ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. ഇന്ത്യക്കായി ഷമി മൂന്നും ഉമേഷ് രണ്ടും ജഡേജയും അശ്വിനും ഒരോ വിക്കറ്റുമെടുത്തു.

നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസെന്ന നിലയിൽ മൂന്നാം ദിനം ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരുഘട്ടത്തിൽപോലും മികച്ച കൂട്ടുകെട്ടുണ്ടാക്കാനായില്ല. മൂന്നാം ദിനം തുടക്കത്തിലെ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയെ(1) മടക്കി ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്.

പിന്നാലെ ബാവുമയും(32), ഹംസയും(62) ചേർന്ന് 91 റൺസ് കൂട്ടുകെട്ടിലൂടെ ദക്ഷിണാഫ്രിക്കയെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ജഡേജയുടെയും ഷഹബാസ് നദീമിന്റെയും സ്പിന്നിന് മുന്നിൽ ദക്ഷിണാഫ്രിക്ക കറങ്ങി വീണു. ഇന്ത്യക്കായി ഉമേഷ് മൂന്നും ഷമിയും ജഡേജയും നദീമും രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തിയപ്പോൾ 12 ഓവറിൽ 48 റൺസ് വഴങ്ങിയ അശ്വിന് വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടു വിക്കറ്റ് മാത്രം ബാക്കിനിൽക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിേനക്കാൾ 203 റൺസ് പിന്നിലാണ് സന്ദർശകർ. രണ്ടു ദിവസത്തെ കളി ശേഷിക്കെ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് തോൽവി ഉറപ്പിച്ചു കഴിഞ്ഞു. തുടർച്ചയായ മൂന്നാം ജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര തൂത്തുവാരുന്നതിന്റെ വക്കിലാണ് ഇന്ത്യ.

ബാറ്റിങ്ങിനിടെ പരുക്കേൽക്കുന്ന താരത്തിനു പകരക്കാരനായി ടീമിലെ പന്ത്രണ്ടാമനെ ബാറ്റിങ്ങിന് ഇറക്കുന്ന 'കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് ' ആയെത്തിയ തെയുനീസ് ഡിബ്രൂയിനാണ് ഒൻപതാമനായി ക്രീസിലെത്തിയത്. ഉമേഷിന്റെ ഏറുകൊണ്ട് പരിക്കേറ്റ ഡീൻ എൽഗറിന് പകരമാണ് താരം ക്രീസിലെത്തിയത്. ഡെയ്ൻ പീറ്റിനെ കൂട്ടുപിടിച്ച് ഡിബ്രൂയിൻ ഏഴാം വിക്കറ്റിൽ 31 റൺസ് കൂട്ടിച്ചേർത്തെങ്കിലും പീറ്റിനെ ജഡേജ മടക്കി. 73 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 23 റൺസെടുത്ത പീറ്റിനെ ജഡേജ ക്ലീൻ ബോൾ ചെയ്തു. മൂന്നു ഫോറുകളോടെ കഗീസോ റബാദ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അശ്വിൻ തിരിച്ചടിച്ചു.

രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ 16 പന്തിൽ മൂന്നു ഫോറുകൾ സഹിതം നേടിയ 12 റൺസായിരുന്നു റബാദയുടെ സമ്പാദ്യം. പിന്നീടെത്തിയ ആന്റിച് നോർജെയെ കൂട്ടുപിടിച്ച് ഡിബ്രൂയിൻ പ്രതിരോധം തീർത്തതോടെ വിജയത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നാലാം ദിനത്തിലേക്ക്.അതേസമയം മറുവശത്ത്, ദക്ഷിണാഫിക്കൻ ഇന്നിങ്‌സിലെ 27ാം ഓവറിൽ രവിചന്ദ്രൻ അശ്വിന്റെ പന്ത് കയ്യിൽ കൊണ്ടാണ് സാഹയ്ക്ക് വിരലിനു പരുക്കേറ്റത്. ഇതോടെ കളമൊഴിഞ്ഞ സാഹയ്ക്കു പകരം വിക്കറ്റ് കാക്കാനെത്തിയത് പന്തും. പരമ്പയിൽ ഇന്ി സാഹയ്ക്ക് കളിക്കാനാകില്ല എന്നാണ് ലഭിക്കുന്ന വിവരം.

എന്താണ് കൺകഷൻ സബ്സ്റ്റിറ്റിയൂഷൻ ?

മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ തലയിൽ പന്തിടിച്ചു പരുക്കേറ്റാൽ മറ്റൊരു താരത്തെ പകരക്കാരനായി ഇറക്കുന്ന നിയമത്തെയാണു കൺകഷൻ സബ്സ്റ്റിറ്റിയൂഷൻ എന്നു വിളിക്കുന്നത്. പരുക്കേറ്റ താരത്തെ പിൻവലിച്ചതിനുശേഷം പകരക്കാരനായി പുതിയ താരത്തെ ഇറക്കുന്നതാണു നിയമം. പകരക്കാരനായി കളിക്കുന്ന താരത്തിനു ബാറ്റിങ്ങും ബോളിങും ചെയ്യാൻ തടസ്സമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP