Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുത്തലാഖ് നിരോധന നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീച്ച് ആൾ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്; നിയമത്തിലൂടെ അനാവശ്യമായി മുസ്ലിം വ്യക്തി നിയമത്തിൽ കടന്നുകയറുകയാണെന്നും എഐഎംപിഎൽബി അഭിഭാഷകൻ കമാൽ ഫാറൂഖി

മുത്തലാഖ് നിരോധന നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീച്ച് ആൾ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്; നിയമത്തിലൂടെ അനാവശ്യമായി മുസ്ലിം വ്യക്തി നിയമത്തിൽ കടന്നുകയറുകയാണെന്നും എഐഎംപിഎൽബി അഭിഭാഷകൻ കമാൽ ഫാറൂഖി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മുത്തലാഖ് നിരോധന നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത് ആൾ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നത് ചോദ്യം ചെയ്താണ് തിങ്കളാഴ്ച ഹർജി സമർപ്പിച്ചത്. മുത്തലാഖിലൂടെയുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കിയതിലൂടെ ഭരണഘടനയുടെ 14, 15,20,21 വകുപ്പുകളുടെ ലംഘനമാണ് നടന്നിരിക്കുന്നതും അനാവശ്യമായി മുസ്ലിം വ്യക്തി നിയമത്തിൽ കടന്നുകയറുകയാണെന്നും എഐഎംപിഎൽബി അഭിഭാഷകൻ കമാൽ ഫാറൂഖി വ്യക്തമാക്കി. നിയമം മുസ്ലിംകളുടെ ജീവിതത്തിലും വ്യക്തി സ്വാതന്ത്ര്യത്തിലും വിപരീത ഫലമാണുണ്ടാക്കുക. ക്രിമിനൽ നിയമത്തിന്റെ വ്യാഖ്യാനത്തിന് പുറത്താണ് പുതിയ നിയമം എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ വർഷം പാസാക്കിയ മുസ്ലിം വനിത സംരക്ഷണ നിയമപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാണ്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് നിയമപരമായി നിരോധിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് നിയമമുണ്ടാക്കിയത് അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തലാഖ് നിരോധന നിയമത്തിനെതിരെയുള്ള ഹർജികൾ പരിഗണിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

2017ലാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്. 2019 ജൂലായിൽ കേന്ദ്ര സർക്കാർ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി മുസ്ലിം സ്ത്രീ സുരക്ഷാ നിയമം പാസാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP