Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസും എൻസിപിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ട! വമ്പിച്ച ഭൂരിപക്ഷത്തോടെ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ജയിച്ചുകയറുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം; മഹാരാഷ്ട്രയിൽ ആറ് എക്‌സിറ്റ് പോളുകളിലും ബിജെപി-ശിവസേന സഖ്യത്തിന് നേട്ടം; 288 സീറ്റിൽ 213 വരെ നേടാം; ഹരിയാനയിൽ ആറ് എക്‌സിറ്റ്‌പോളുകളിൽ 90 സീറ്റിൽ 66 ഉം ജയിക്കുക ബിജെപി; ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസ് വളരെ പിന്നിൽ

കോൺഗ്രസും എൻസിപിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ട! വമ്പിച്ച ഭൂരിപക്ഷത്തോടെ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ജയിച്ചുകയറുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം; മഹാരാഷ്ട്രയിൽ ആറ് എക്‌സിറ്റ് പോളുകളിലും ബിജെപി-ശിവസേന സഖ്യത്തിന് നേട്ടം; 288 സീറ്റിൽ 213 വരെ നേടാം; ഹരിയാനയിൽ ആറ് എക്‌സിറ്റ്‌പോളുകളിൽ 90 സീറ്റിൽ 66 ഉം ജയിക്കുക ബിജെപി; ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസ് വളരെ പിന്നിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ. മഹാരാഷ്ട്രയിൽ ആറ് എക്‌സിറ്റ് പോളുകളിലും ബിജെപി-ശിവസേന സഖ്യത്തിനാണ് നേട്ടം. 288 സീറ്റുകളിൽ 213 സീറ്റുകളിലാണ് സഖ്യത്തിന് ജയം പ്രവചിക്കുന്നത്. ഹരിയാനയിൽ എട്ട് എക്‌സിറ്റ്‌പോൾ ഫലങ്ങളിൽ 90 സീറ്റിൽ 66 ലും ബിജെപി ജയിച്ചുകയറുമെന്നാണ് പ്രവചനം. ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസ് വളരെ പിന്നിലാണ്.

പ്രവചനങ്ങൾ ഫലിച്ചാൽ ഇരുസംസ്ഥാനങ്ങളിലും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം ബിജെപി ആവർത്തിക്കും. മഹാരാഷ്ട്ര നിയമസഭയിൽ, ബിജെപിക്ക് 122 സീറ്റും ശിവസേനയ്ക്ക് 63 സീറ്റുമാണ് ഉണ്ടായിരുന്നത്. കോൺ്ഗ്രസിന് 42 ഉം എൻസിപിക്ക് 41 സീറ്റും. മറ്റുകക്ഷികൾക്ക് 20 സീറ്റും. ഹരിയാനയിൽ, 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപി 47 സീറ്റിലാണ് ജയിച്ചുകയറിയത്. കോൺഗ്രസിന് 15 ഉം ഐഎൻഎൽഡിക്ക് 19 ഉം മറ്റുകക്ഷികൾക്ക് 9 സീറ്റും.

എക്‌സിറ്റ്‌പോൾ ഫലങ്ങൾ ഇങ്ങനെ

മഹാരാഷ്ട്ര

ടൈംസ് നൗ

ബിജെപി-ശിവസേന സഖ്യം-230 സീറ്റ് ബിജെപി-130 ശിവസേന-100
കോൺഗ്രസും എൻസിപിയും തകർന്നടിയും. കോൺഗ്രസ്-28 എൻസിപി-20

എബിപി-സി വോട്ടർ

ബിജെപി-ശിവസേന-204 കോൺഗ്രസ്-എൻസിപി-69 മറ്റുകക്ഷികൾ-15

ഇന്ത്യ ടുഡേ-ആക്‌സിസ്

ബിജെപി-ശിവസേന-181 കോൺഗ്രസ്-എൻസിപി-81 മറ്റുകക്ഷികൾ-26

ന്യൂസ് 18-ഐപിഎസ്ഒഎസ്-

ബിജെപി-ശിവസേന-243 കോൺഗ്രസ്-എൻസിപി-41 മറ്റുകക്ഷികൾ-4

റിപ്പബ്ലിക്-ജൻ കി ബാത്

ബിജെപി-ശിവസേന-223 കോൺഗ്രസ് -എൻസിപി-54 മറ്റുകക്ഷികൾ-11

ടിവി-9 മറാത്തി

ബിജെപി-ശിവസനേ-197 കോൺ്ഗ്രസ് എൻസിപി-16 മറ്റുകക്ഷികൾ-16

ഹരിയാന

ഹരിയാനയിൽ നാല് എക്‌സിറ്റ് പോളുകളിൽ ബിജെപി തൂക്കുവാരുമെന്ന് പറയുമ്പോൾ മറ്റുരണ്ടിൽ കുറഞ്ഞ ഭൂരിപക്ഷത്തിന് ഭരണകക്ഷി ജയിക്കുമെന്ന് പ്രവചിക്കുന്നു.

ടൈംസ് നൗ

ബിജെപി-71 കോൺഗ്രസ്-11 മറ്റുള്ളവർ-8

സി.വോട്ടർ

ബിജെപി-72 കോൺഗ്രസ് 8 മറ്റുള്ളവർ-11

ഐപിഎസ്ഒഎസ്

ബിജെപി-75 കോൺഗ്രസ്-10 മറ്റുള്ളവർ-5

ന്യൂസ് എക്‌സ്

ബിജെപി-77 കോൺഗ്രസ് 11 മറ്റുള്ളവർ-2

ആക്‌സിസ് മൈ ഇന്ത്യ-ജൻകി ബാത്

ബിജെപി-57 കോൺഗ്രസ് -17 മറ്റുള്ളവർ-16

ടിവി9 ഭാരത് വർഷ്

ബിജെപി-47 കോൺഗ്രസ്-23 മറ്റുള്ളവർ-20

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP