Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുരുവായൂർ ദേവസ്വം ബോർഡ് ലേലം ചെയ്യാൻ പോകുന്നത് ഭക്തൻ ഗുരുവായൂരപ്പന് സമർപ്പിച്ച ഭൂമി; കോഴിക്കോട് വെസ്റ്റ്ഹിൽ പിഡബ്യുഡി ഗസ്റ്റ് ഹൗസിന് സമീപത്തെ സ്ഥലവും കെട്ടിടവും ലേലം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി; കെട്ടിടത്തിൽ കാവിക്കൊടി കെട്ടിയ ശേഷം പ്രവർത്തകർ സ്ഥാപിച്ചത് ക്ഷേത്രഭൂമിയെന്ന ബോർഡും

ഗുരുവായൂർ ദേവസ്വം ബോർഡ് ലേലം ചെയ്യാൻ പോകുന്നത് ഭക്തൻ ഗുരുവായൂരപ്പന് സമർപ്പിച്ച ഭൂമി; കോഴിക്കോട് വെസ്റ്റ്ഹിൽ പിഡബ്യുഡി ഗസ്റ്റ് ഹൗസിന് സമീപത്തെ സ്ഥലവും കെട്ടിടവും ലേലം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി; കെട്ടിടത്തിൽ കാവിക്കൊടി കെട്ടിയ ശേഷം പ്രവർത്തകർ സ്ഥാപിച്ചത് ക്ഷേത്രഭൂമിയെന്ന ബോർഡും

കെ വി നിരഞ്ജൻ

കോഴിക്കോട്: ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 3.72 സെന്റ് ഭൂമി ലേലം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. കോഴിക്കോട് വെസ്റ്റ്ഹിൽ പി ഡബ്യു ഡി ഗസ്റ്റ് ഹൗസിന് സമീപത്തെ സ്ഥലവും കെട്ടിടവുമായി ഗുരുവായൂർ ദേവസ്വം ബോർഡ് ലേലത്തിന് വെച്ചിരിക്കുന്നത്. കോഴിക്കോട് താലൂക്ക് പുതിയങ്ങാടി വില്ലേജിൽ സർവ്വേ നമ്പർ 146/2ൽ പെട്ടതാണ് സ്ഥലം.

പരസ്യലേലവും ടെണ്ടറും ചെയ്ത് 23ന് ഉച്ചയ്ക്ക് 12ന് സ്ഥലത്ത് വെച്ച് ലേലനടപടികൾ നടക്കുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിരിക്കുന്നത്. പരസ്യലേലത്തിൽ ലേലത്തുക പരമാവധി എത്തിയശേഷം വീണ്ടും ലേല സംഖ്യ ഉയർത്തി ആളില്ലാത്തപക്ഷം ലേല ഉടമസ്ഥന്റെ വിവേചനാധികാര പ്രകാരം ലേലം അവസാനിപ്പിക്കുന്നതും ലഭിച്ച ടെണ്ടറുകൾ തുറന്ന് പരിശോധിക്കുന്നതുമാണ് ദേവസ്വം വ്യക്തമാക്കുന്നു.

ദേവസ്വം പ്രതീക്ഷിച്ച വിലയ്ക്ക് ലേല സംഖ്യ ഉയരാത്തപക്ഷം അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളാൽ ലേലം നീട്ടി വെക്കുന്നതിനും ഉറപ്പിക്കാതിരിക്കുന്നതിനും ലേല ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കും. ലേലം നീട്ടി വെക്കാനും ഉറപ്പിക്കാതിരിക്കാനുമുള്ള ലേല ഉദ്യോഗസ്ഥന്റെ അധികാരത്തെ, ലേലത്തിൽ പങ്കെടുക്കുന്നവർക്കും ടെണ്ടർ സമർപ്പിച്ചവർക്കും ചോദ്യം ചെയ്യാൻ അവകാശങ്ങൾ ഉണ്ടായിരിക്കുന്നതല്ലെന്നും ദേവസ്വം അറിയിപ്പിൽ പറയുന്നു.

എന്നാൽ ഈ ഭൂമി ഗുരുവായൂരപ്പ ഭക്തനായ ഒരാൾ ഗുരുവായൂരപ്പന് സമർപ്പിച്ചതാണെന്ന് ഹിന്ദു ഐക്യവേദി പ്രവർത്തകർ പറയുന്നു. ഈ ഭൂമി ലേലത്തിൽ വെച്ചിരിക്കുന്നതിനെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്ത് വന്നിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ നീക്കത്തിൽ പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ സ്ഥലത്തെ കെട്ടിടത്തിൽ കാവിക്കൊടി നാട്ടി ഗുരുവായൂർ ക്ഷേത്രഭൂമിയെന്ന ബോർഡും സ്ഥാപിച്ചു.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ ഷൈനു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ദാമോദരൻ കുന്നത്ത്, ജനറൽ സെക്രട്ടറി ജോഷി ചന്ദ്രൻ, സംഘടനാ സെക്രട്ടറി സതീഷ് മലപ്രം, ജില്ലാ ഭാരവാഹികളായ ഇ. വിനോദ് കുമാർ, പി. കെ. പ്രേമാനന്ദൻ, ലാലു മാനാരി, പി. സന്ദീപ്, അശോകൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP