Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വട്ടിയൂർക്കാവിൽ എൽഡിഎഫിന് അട്ടിമറി ജയം; 'മേയർബ്രോ'ക്ക് 4 ശതമാനം വോട്ടിന്റെ വ്യക്തമായ ലീഡ്; എൻഡിഎക്ക് മൂന്നാംസ്ഥാനം മാത്രം; അരൂരിൽ സിറ്റിങ് സീറ്റിൽ ഇടത് ലീഡ് വെറും ഒരുശതമാനം വോട്ട് മാത്രം; കോന്നിയും മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിർത്തും; മഞ്ചേശ്വരത്ത് എൻഡിഎ രണ്ടാമത്; കോന്നിയിൽ കെ സുരേന്ദ്രന് കിട്ടുക വെറും 19 ശതമാനം വോട്ട്; യുഡിഎഫ്-3, എൽഡിഎഫ്- 2, അഞ്ചിടങ്ങളിലെ ഉപതരഞ്ഞെടുപ്പിൽ മാതൃഭൂമി ന്യൂസ്- ജിയോ വൈഡ് എക്സിറ്റ്പോൾ പ്രവചനം ഇങ്ങനെ

വട്ടിയൂർക്കാവിൽ എൽഡിഎഫിന് അട്ടിമറി ജയം; 'മേയർബ്രോ'ക്ക് 4 ശതമാനം വോട്ടിന്റെ വ്യക്തമായ ലീഡ്; എൻഡിഎക്ക് മൂന്നാംസ്ഥാനം മാത്രം; അരൂരിൽ സിറ്റിങ് സീറ്റിൽ ഇടത് ലീഡ് വെറും ഒരുശതമാനം വോട്ട് മാത്രം; കോന്നിയും മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിർത്തും; മഞ്ചേശ്വരത്ത് എൻഡിഎ രണ്ടാമത്; കോന്നിയിൽ കെ സുരേന്ദ്രന്  കിട്ടുക വെറും 19 ശതമാനം വോട്ട്; യുഡിഎഫ്-3, എൽഡിഎഫ്- 2, അഞ്ചിടങ്ങളിലെ ഉപതരഞ്ഞെടുപ്പിൽ മാതൃഭൂമി ന്യൂസ്- ജിയോ വൈഡ് എക്സിറ്റ്പോൾ പ്രവചനം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ്, അരൂർ എന്നീ മണ്ഡലങ്ങളിൽ എൽഡിഎഫിനും കോന്നി, മഞ്ചേശ്വരം, എറണാകുളം എന്നിവ യുഡിഎഫിനുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോ വൈഡ് എക്സിറ്റ്പോൾ പ്രവചനം. വട്ടിയൂർക്കാവിൽ യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റ് ഇടതുമുന്നണി പിടിച്ചെടുക്കും എന്നതിന്റെ വ്യകതമായ സൂചനയാണ് എക്സിറ്റ്പോളിൽ തെളിയുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയും തിരുവനന്തപുരം മേയറുമായ വി കെ പ്രശാന്തിന് 41 ശതമാനം വോട്ട് കിട്ടുമ്പോൾ, ഐക്യമുന്നണി സ്ഥാനാർത്ഥി ഡോ മോഹൻകുമാറിന് വെറും 37 ശതമാനം വോട്ടാണ് ലഭിക്കുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുള്ള എൻഡിഎ ഇത്തവണ മൂന്നാം സ്ഥാനത്താണ്. ബിജെപി സ്ഥാനാർത്ഥി അഡ്വ എസ് സുരേഷിന് വെറും 20 ശതമാനം വോട്ട് മാത്രമാണ് സർവേയിൽ കാണുന്നത്. കഴിഞ്ഞ തവണ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന വട്ടിയൂർക്കാവിൽ ഇടതുമുന്നണി ശക്തമായ തിരിച്ചുവരവാണ് നടത്തുന്നതെന്ന് സർവേയിൽ വ്യക്തമാണ്.

എന്നാൽ സിറ്റിങ് സീറ്റായ അരൂരിൽ എൽഡിഎഫിന്റെ നില അത്ര ഭദ്രമല്ല. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്ന ഇവിടെ ഇടത് സ്ഥാനാർത്ഥിക്ക് വെറും ഒരു ശതമാനം വോട്ടിന്റെ ലീഡാണ് ഉള്ളത്. ഇടതുമുന്നണിയുടെ സിറ്റിങ്ങ് സീറ്റായ അരൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കൻ, 44 ശതമാനം വോട്ടുനേടുമ്പോൾ യുഡിഎഫിലെ ഷാനിമോൾ ഉസ്മാൻ 43 ശതമാനം വോട്ടുമായി രണ്ടാമതുണ്ട്. എൻഡിഎ സ്ഥാനാർത്ഥിക്ക് ഇവിടെ വെറും 11 ശതമാനം വോട്ട് മാത്രമാണ് ലഭിക്കുന്നത്. സിപിഎം എംഎൽഎ എ എം ആരിഫ് എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻരാജ് 41 ശതമാനം വോട്ടുനേടുമ്പോൾ എൽഡിഎഫിലെ കെ യു ജനീഷ് കുമാർ 39 ശതമാനം വോട്ടാണ് നേടുന്നത്. ഏറെ പ്രതീക്ഷ ഉയർത്തിയ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് വെറും 19 ശതമാനം വോട്ടാണ് ഈ സർവേയിൽ കാണുന്നത്.23 വർഷം കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് ജയിച്ച മണ്ഡലം അദ്ദേഹം എം പി ആയതിനെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദിന് 44 ശതമാനം വോട്ടകിട്ടുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി മനു റോയ്ക്ക് 39 ശതമാനം വോട്ടാണ് ലഭിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി സി ജി രാജഗോപാൽ 15 ശതമാനം വോട്ടുമായി കഴിഞ്ഞ തവണത്തെ വോട്ട് നിലനിർത്തുകയാണ്. എംഎൽഎയായിരുന്നു ഹെബി ഈഡൻ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കഴിഞ്ഞ തവണ വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീൻ 40 ശതമാനം വോട്ട് നേടുമ്പോൾ, എൻഡിഎയിലെ രവീശതന്ത്രി കുണ്ടാർ 37 ശതമാനം വോട്ടും നേടുമെന്ന് സർവേ പ്രവചിക്കുന്നു. എന്നാൽ ഇടതുമുന്നണി ഇവിടെ ബഹുദൂരം പിറകിലാണ്. വെറും 21 ശതമാനം വോട്ട് മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ നേടുന്നത്. മുസ്ലീലീഗ് എംഎൽഎയായ പി ബി അബ്ദുൽ റസാഖിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ വോട്ടെടുപ്പ് ്വേണ്ടി വന്നത്.

വട്ടിയൂർക്കാവ്

എൽഡിഎഫ്- 41

യുഡിഎഫ്- 37

എൻഡിഎ- 20

കോന്നി

യുഡിഎഫ്- 41

എൽഡിഎഫ്- 38

എൻഡിഎ- 19

അരൂർ

എൽഡിഎഫ്- 44

യുഡിഎഫ്- 43

എൻഡിഎ- 11

എറണാകുളം

യുഡിഎഫ്-44

എൽഡിഎഫ്- 39

എൻഡിഎ- 15

മഞ്ചേശ്വരം

യുഡിഎഫ്- 40

എൻഡിഎ- 37

എൽഡിഎഫ്- 21

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP