Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാന്റേത് ഭീകരതയെ പുൽകുന്ന സമീപനം; ഇതിനെ ചെറുത്തില്ലെങ്കിൽ ഇനിയും പാക് മണ്ണിൽ കയറി ഭീകര കേന്ദ്രങ്ങൾ തകർക്കും; അത് ഇതുവരെ സംഭവിച്ചതിനേക്കാൾ മോശമാകും; ഇന്ത്യൻ സൈന്യത്തിന്റെ നടപടിയെ പ്രകീർത്തിച്ചും പാക്കിസ്ഥാനു ശക്തമായ താക്കീത് നൽകിയും ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്ക്; ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യം എന്തിനും സജ്ജമായി അതിർത്തിയിൽ; ഉന്നത സേനാ മേധാവികളുമായി ചർച്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും

പാക്കിസ്ഥാന്റേത് ഭീകരതയെ പുൽകുന്ന സമീപനം; ഇതിനെ ചെറുത്തില്ലെങ്കിൽ ഇനിയും പാക് മണ്ണിൽ കയറി ഭീകര കേന്ദ്രങ്ങൾ തകർക്കും; അത് ഇതുവരെ സംഭവിച്ചതിനേക്കാൾ മോശമാകും; ഇന്ത്യൻ സൈന്യത്തിന്റെ നടപടിയെ പ്രകീർത്തിച്ചും പാക്കിസ്ഥാനു ശക്തമായ താക്കീത് നൽകിയും ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്ക്; ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യം എന്തിനും സജ്ജമായി അതിർത്തിയിൽ; ഉന്നത സേനാ മേധാവികളുമായി ചർച്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: പാക്കിസ്ഥാന് ശക്തമായ താക്കീതുമായി ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മാലിക്കും. കശ്മീർ ഗ്രാമങ്ങൾക്ക് നേരെ പാക്ക് സൈന്യം നടത്തിയ ആക്രമണങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ചു കൊണ്ടാണ് മാലിക്ക് താക്കീത് നൽകിയത്. പാക്കിസ്ഥാന് ശക്തമായ താക്കീതാണ് സത്യപാൽ മാലിക്ക് നൽകുന്നത്. ഭീകരർക്കു സഹായം നൽകുന്നത് പാക്കിസ്ഥാൻ തുടരുകയാണെങ്കിൽ പാക്ക് അധിനവേശ കശ്മീരിൽ പ്രവേശിച്ച് ഭീകരകേന്ദ്രങ്ങൾ തകർത്തെറിയാൻ ഇന്ത്യ ഇനിയും മടിക്കില്ലെന്നു സത്യപാൽ മാലിക്ക് മാധ്യമങ്ങളോടു പറഞ്ഞു. ഭീകരതയെ പുൽകുന്ന സമീപനമാണു പാക്കിസ്ഥാൻ കൈക്കൊള്ളുന്നതെങ്കിൽ ഇതുവരെ സംഭവിച്ചതിനെക്കാൾ മോശമാകും ഇനി സംഭവിക്കാനിരിക്കുകയെന്നും മാലിക്ക് പറഞ്ഞു.

പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന പാക്ക് സൈനിക പോസ്റ്റുകൾക്കും നേരെ അതിശക്തമായ ആക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. 10 പാക്ക് സൈനികരെയും ഒട്ടേറെ ഭീകരരെയും ഇന്ത്യൻ സൈന്യം വധിച്ചുവെന്നും മരണസംഖ്യ ഇനിയും കൂടാമെന്നും കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞതിനു പിന്നാലെയാണു സത്യപാൽ മാലിക്ക് നിലപാട് പറഞ്ഞത്. സ്വന്തം മണ്ണിൽ നടക്കുന്ന ഭീകരപ്രവർത്തനത്തിനു തടയിടാൻ ചെറുവിരൽ പാക്കിസ്ഥാൻ അനക്കുന്നില്ലെങ്കിൽ പാക്ക് അധിനവേശ കശ്മീരിൽ പ്രവേശിച്ച് ഇന്ത്യൻ സൈന്യം അത് ചെയ്യും മാലിക്ക് പറഞ്ഞു.

അതേസമയം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉന്നത സേനാമേധാവികളുമായി ചർച്ച നടത്തി കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. എന്തിനും സജ്ജമായി ഇന്ത്യൻ സേനയും രംഗത്തുണ്ട്. അതിർത്തി ഗ്രാമങ്ങളിൽ ശനിയാഴ്ച രാത്രി പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ 2 ഇന്ത്യൻ സൈനികരും ഒരു നാട്ടുകാരനും മരണമടഞ്ഞിരുന്നു. 3 പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഹവിൽദാർ പദം ബഹാദൂർ ശ്രേഷ്ഠ, റൈഫിൾമാൻ ഗാമിൽ കുമാർ ശ്രേഷ്ഠ എന്നിവരാണു വീരമൃത്യു വരിച്ചത്. തുടർന്നാണ് അർധരാത്രിക്കു ശേഷം തിരിച്ചടിക്കാൻ ഇന്ത്യ തീരുമാനിച്ചത്.

ബാലാക്കോട്ട് സൈനിക നീക്കത്തിനു ശേഷം അതിർത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തുന്ന ആദ്യ ആക്രമണമാണിത്. പാക്ക് അധിനിവേശ കശ്മീരിലെ നീലം താഴ്‌വരയിൽ ജുറ, അത്മുഖം, കുന്ദൽസാഹി എന്നിവിടങ്ങളിലെ ഭീകര ക്യാംപുകളാണ് തകർത്തത്. ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണിത്. പാക്കിസ്ഥാനുള്ള ശക്തമായ താക്കീതാണിതെന്നു സേനാ വക്താവ് പറഞ്ഞു. ഇതേസമയം, 9 ഇന്ത്യൻ സൈനികരെ വധിച്ചെന്നും ഒട്ടേറെ പേർക്കു പരുക്കേറ്റെന്നുമാണു പാക്ക് വാദം. തങ്ങളുടെ ഒരു സൈനികനും 3 സാധാരണക്കാരും കൊല്ലപ്പെട്ടതായും പാക്ക് കരസേനാ വക്താവ് പറഞ്ഞു.

എന്നാൽ പാക്ക് അധീനവേശ കശ്മീരിൽ ഭീകരക്യാംപുകൾ ഉണ്ടെന്നുള്ളത് ഇന്ത്യൻ സൈന്യത്തിന്റെ തെറ്റായ ധാരണ മാത്രമാണെന്നും ഇന്ത്യക്കാർക്ക് നയതന്ത്രജ്ഞരെയോ മാധ്യമങ്ങളെയോ ഇതു തെളിയിക്കുന്നതിനായി കൊണ്ടുവരാമെന്നും പാക്കിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.' അവിടെ നശിപ്പിക്കാനായിട്ട് ഒരു ക്യാംപും നിലനിന്നിരുന്നില്ല. ഏത് വിദേശ നയതന്ത്രജ്ഞനെയോ മാധ്യമങ്ങളെയോ ഇവിടെ കൊണ്ടുവന്നു കാര്യങ്ങൾ നിരീക്ഷിക്കാനും തെളിയിക്കാനും ഞാൻ പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയെ ക്ഷണിക്കുകയാണ്.' ആസിഫ് ഗഫൂർ പറഞ്ഞു.

പാക്കിസ്ഥാന് അതിശക്തമായ തിരിച്ചടി നൽകാൻ ഉറപ്പിച്ചു തന്നെയാണ് ഇന്ത്യൻ നീക്കങ്ങൾ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം അവിടേക്കു ഭീകരരെ കടത്തിവിടാൻ പാക്കിസ്ഥാൻ നിരന്തരം ശ്രമം നടത്തുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു. ഈ വർഷം സെപ്റ്റംബർ വരെ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത് 2050 തവണ. ജൂലൈയിൽ 296 തവണയും ഓഗസ്റ്റിൽ 307 തവണയും സെപ്റ്റംബറിൽ 292 തവണയും പാക്കിസ്ഥാന്റെ പ്രകോപനമുണ്ടായി. ഇനി ഇത് അനുവദിക്കില്ലെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിലപാട്. ഇതാണ് പ്രത്യാക്രമണത്തിൽ നിഴലിക്കുന്നതും.

പാക് അധീന കാശ്മീരിൽ 35 ഭീകരർ വരെ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന പാക്ക് സൈനിക പോസ്റ്റുകൾക്കും നേരെ വൻ ആക്രമണമാണ് ഇന്ത്യൻ സൈന്യം നടത്തിയത്. തകർത്ത മുന്ന് ഭീകരത്താവളങ്ങളും നുഴഞ്ഞു കയറ്റക്കാരെ സജ്ജമാക്കി നിർത്താൻ വേണ്ടി പാക് സൈന്യം തയ്യാറാക്കിയതാണ്. അതിർത്തി ഗ്രാമങ്ങളിൽ ശനിയാഴ്ച രാത്രി പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ 2 ഇന്ത്യൻ സൈനികരും ഒരു നാട്ടുകാരനും മരണമടഞ്ഞിരുന്നു. നുഴഞ്ഞു കയറ്റം സജീവമാക്കാനാണ് ഇത്തരം വെടിവയ്‌പ്പുകൾ. സാധാരണ അതിർത്തിയിലെ വെടിവയ്‌പ്പിൽ കാര്യങ്ങളൊതുങ്ങും. എന്നാൽ പാക് അധിനിവേശ കാശ്മീരിലെ ക്യാമ്പുകളിലേക്ക് കൃത്യമായി തന്നെ ഇന്ത്യ ആർട്ടിലറി ഷെല്ലുകൾ ഉപയോഗിച്ച് കടന്നാക്രമണം നടത്തുകയായിരുന്നു.

2016 സെപ്റ്റംബറിൽ നിയന്ത്രണരേഖയ്ക്കപ്പുറമുള്ള പാക് ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ 'മിന്നലാക്രമണ'വുമായി ഞായറാഴ്ചത്തേതിനെ താരതമ്യം ചെയ്യാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. തകർന്ന ഭീകരകേന്ദ്രങ്ങൾ പാക് സൈനിക സംരക്ഷണത്തിലായിരുന്നെന്ന് ഇന്ത്യൻ സൈനികവൃത്തങ്ങൾ വ്യക്തമാക്കി. അതിർത്തി കടക്കാതെ, മോർട്ടാറുകളും അത്യാധുനിക പീരങ്കികളും ഉപയോഗിച്ചായിരുന്നു തിരിച്ചടി. ഇതേ മേഖലയിൽ കഴിഞ്ഞ ജൂലൈ 30-നും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. പാക് വെടിവയ്‌പ്പിൽ അന്നും നിരവധി സാധാരണക്കാർക്കു പരുക്കേറ്റു. നിയമപരമായി ജമ്മു കശ്മീർ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി മാറാൻ ദിവസങ്ങൾ ശേഷിക്കേയാണ് അതിർത്തിയിൽ പാക് പ്രകോപനം. കശ്മീരിലെ സമാധാനാന്തരീക്ഷം തകർക്കാൻ പാക് പിന്തുണയോടെ ഭീകരർ നടത്തുന്ന നീക്കങ്ങളെ സൈന്യം ചെറുത്തുതോൽപ്പിച്ചിരുന്നു. അതിർത്തിയിലും കശ്മീർ താഴ്‌വരയിലും കനത്ത ജാഗ്രത തുടരുന്നു. ഇതിനിടെയാണ് നിയന്ത്രണ രേഖയിലെ വെടിനർത്തൽ കരാർ ലംഘനം.

അഞ്ചുകൊല്ലത്തിനിടെ പാക്കിസ്ഥാൻ ഏറ്റവുംകൂടുതൽ പ്രാവശ്യം വെടിനിർത്തൽ കരാർ ലംഘിച്ചവർഷമാണിത്. ഒക്ടോബർവരെ 2,310 തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ചത്. 2018-ൽ ഇത് 1,629 ആയിരുന്നു. ഇക്കൊല്ലം ഒക്ടോബർവരെ 147 ഭീകരരെ വധിച്ചെന്ന് സൈന്യം അറിയിച്ചു. പാക് അതിക്രമത്തിൽ ഹവിൽദാർ പദം ബഹാദൂർ ശ്രേഷ്ഠ, റൈഫിൾമാൻ ഗാമിൽ കുമാർ ശ്രേഷ്ഠ എന്നിവരാണു വീരമൃത്യു വരിച്ചത്. തുടർന്ന് അർധരാത്രിക്കു ശേഷം ഇന്ത്യ തിരിച്ചടി ആരംഭിച്ചു. ലഷ്‌കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളാണ് തകർത്തത്.

കശ്മീരിലെ കുപ്വാര ജില്ലയിലെ ടാങ്ധറിന് എതിർവശത്താണു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നീലം താഴ്‌വര. പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിനു സമീപമാണിത്. ഇവിടെയുള്ള ക്യാമ്പുകളാണ് തകർത്തത്. അതിനിടെ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അറിയിച്ചു. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരത്താവളങ്ങൾക്കും പാക്ക് സൈനിക പോസ്റ്റുകൾക്കും നേരെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിന്റെ വിവരങ്ങൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സൈന്യം ധരിപ്പിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP