Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിൽ ആ പിഞ്ചോമനകൾ മരിച്ചത് അടുത്ത ഫ്‌ളാറ്റിൽ പ്രാണികളെ ഒഴിവാക്കാൻ കീടനാശിനി തളിച്ചത് മൂലമോ? മരണം കീടനാശിനിയോ രാസവസ്തുവോ മൂലമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട്; മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്നും മന്ത്രാലയം; തങ്ങൾ വിളമ്പിയ ഭക്ഷണമല്ല മരണകാരണമെന്ന് റസ്റ്റോറണ്ട് അധികൃതർ; മലയാളി നഴ്‌സ് ദമ്പതികളുടെ മക്കളായ റഹാന്റെയും റിദയുടെയും മരണത്തിൽ വിശദമായ അന്വേഷണം തുടരുന്നു

ഖത്തറിൽ ആ പിഞ്ചോമനകൾ മരിച്ചത് അടുത്ത ഫ്‌ളാറ്റിൽ പ്രാണികളെ ഒഴിവാക്കാൻ കീടനാശിനി തളിച്ചത് മൂലമോ? മരണം കീടനാശിനിയോ രാസവസ്തുവോ മൂലമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട്; മരണം ഭക്ഷ്യവിഷബാധമൂലമല്ലെന്നും മന്ത്രാലയം; തങ്ങൾ വിളമ്പിയ ഭക്ഷണമല്ല മരണകാരണമെന്ന് റസ്റ്റോറണ്ട് അധികൃതർ; മലയാളി നഴ്‌സ് ദമ്പതികളുടെ മക്കളായ റഹാന്റെയും റിദയുടെയും മരണത്തിൽ വിശദമായ അന്വേഷണം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: ഖത്തറിൽ മലയാളി നഴ്‌സ് ദമ്പതിമാരുടെ മരണം കീടനാശിനിയോ, രാസവസ്തുവോ മൂലമെന്ന് പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവന. കുട്ടിയുടെ മാതാപിതാക്കൾ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിനായി മെഡിക്കൽ സംഘത്തെ മന്ത്രാലയം നിയോഗിച്ചിരുന്നു. ഹമദ് മെഡിക്കൽ കോർപറേഷൻ മെഡിക്കൽ ടീമുമായി സഹകരിച്ചാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. ഇപ്പോൾ പുറത്തുവന്നത് പ്രാഥമിക റിപ്പോർട്ടാണ്. മരണം ഭക്ഷ്യവിഷബാധ മൂലമാണെന്ന് റിപ്പോർട്ടുകളില്ലെന്ന് കമ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ഹോട്ട്‌ലൈൻ വ്യക്തമാക്കിയതായി മന്ത്രാലയം പറഞ്ഞു.

കുട്ടികൾ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചതിന് പുറമെ കെട്ടിടത്തിൽ വിശദമായ പരിശോധനയും സംഘം നടത്തി. മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചതിൽ നിന്ന് കീടനാശിനിയോ രാസ വസ്തുക്കളോ ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് വ്യക്തമായെന്ന് മന്ത്രാലയം അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി കുട്ടികളുടെ വീട്ടിൽ എല്ലാവിധ ആരോഗ്യ, സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി. കൂടുതൽ വിശദമായ അന്വേഷണങ്ങളും പരിശോധനകളും നടത്തിവരികയാണ്.

കോഴിക്കോട് ഫറോക്ക് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടേയും മക്കളായ റഹാൻ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ ഛർദിയും ശ്വാസതടസവും മൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കബറടക്കം ഇന്ന് അബു ഹമൂർ സെമിത്തേരിയിലാണ്.

രണ്ടുകുട്ടികളുടെ മരണത്തിലും ആരോഗ്യമന്ത്രാലയം അനുശോചന സന്ദേശം അയച്ചു. അസുഖമാകും മുമ്പ് കുടുംബം ഭക്ഷണം കഴിച്ച റസ്റ്റോറണ്ടും ഫേസ്‌ബുക്കിൽ പ്രസ്താവന നടത്തിയിട്ടുണ്ട്. ഞങ്ങളുടെ റെസ്റ്റോറണ്ടുമായി ബന്ധപ്പെട്ട ദൗർഭാഗ്യകരമായ സംഭവം അറിഞ്ഞു. കുടുംബത്തിനായി പ്രാർത്ഥിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ടല്ല മരണങ്ങളെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഒരുദിവസം 500 ലേറെ ഉപഭോക്താക്കൾക്ക് ഞങ്ങൾ ഭക്ഷണം വിളമ്പുണ്ട്. ഖത്തറിലെ നിയമത്തിലും, ജുഡീഷ്യറിയിലും ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഏത് തരത്തിലുള്ള അന്വേഷണത്തിനും വിധേയരാകാൻ തയ്യാറാണ്. അന്വേഷണം പൂർത്തിയാകും വരെ ഉപഭോക്താക്കൾക്ക് വിശ്വാസം നഷ്ടമാകരുതെന്നും റസ്‌റ്റോറണ്ട് അധികൃതർ അഭ്യർത്ഥിച്ചു. ബിൻ മഹ്മൂദ് ബ്രാഞ്ച് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും അറിയിപ്പിലുണ്ട്.

കുടുംബം വ്യാഴാഴ്ച രാത്രി റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങി വീട്ടിലെത്തിച്ച് കഴിച്ചിരുന്നു. ഈ ഭക്ഷണത്തിൽ നിന്നാണോ ഭക്ഷ്യവിഷബാധ എന്ന സംശയം ഉടലെടുത്തിട്ടുണ്ട്. ഇതേ തുടർന്ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അധികൃതർ എത്തി റസ്റ്റോറന്റ് പൂട്ടിയിട്ടുണ്ട്.. ഇവരുടെ അടുത്തുള്ള മറ്റൊരു ഫ്ളാറ്റിൽ കഴിഞ്ഞ ദിവസം പ്രാണികളെ ഒഴിവാക്കാൻ മരുന്ന് തളിച്ചതായും പറയുന്നു. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.

ഹാരിസ് ഹമദ് പബ്ലിക് ഹെൽത്ത് സന്റെറിലും ഷമീമ ദോഹയിലെ നസീം അൽ റബീഹ് മെഡിക്കൽ സന്റെറിലും നഴ്സായി ജോലി ചെയ്യുകയാണ്. വർഷങ്ങളായി കുടുംബം ദോഹയിലുണ്ട്. പിഞ്ചു കുഞ്ഞുങ്ങളുടെ വിയോഗ വാർത്ത ദോഹയിലെ മലയാളി സമൂഹത്തെ മുഴുവൻ ഞെട്ടിച്ചിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവർ കടുത്ത ദുഃഖത്തിലാണ്. കുഞ്ഞുങ്ങളുടെ ദാരുണ മരണത്തിൽ നഴ്സിങ് സംഘടനയായ യുഎൻഎയും ദുഃഖം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP