Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമയുടെ തിരക്കിലും പഠനം ഉപേക്ഷിക്കാതെ പ്രയാഗ മാർട്ടിൻ; ബിരുദം കരസ്ഥമാക്കിയ ശേഷം അച്ഛനും അമ്മയ്ക്കും ഒപ്പം നിന്ന് സന്തോഷം പങ്കുവെച്ച താരത്തിന്റെ ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

സിനിമയുടെ തിരക്കിലും പഠനം ഉപേക്ഷിക്കാതെ പ്രയാഗ മാർട്ടിൻ; ബിരുദം കരസ്ഥമാക്കിയ ശേഷം അച്ഛനും അമ്മയ്ക്കും ഒപ്പം നിന്ന് സന്തോഷം പങ്കുവെച്ച താരത്തിന്റെ ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പഠനം പലപ്പോഴും മുടങ്ങുന്നവരാണ് ഏറെയും. സിനിമാ മേഖലയിലാണ് ഇത്തരത്തിൽ പഠനം ഉപേക്ഷിക്കേണ്ടി വരുന്നവരുടെ എണ്ണം കൂടുതൽ. വക്കീൽ കുപ്പായം ഉപേക്ഷിച്ച് അനിശ്ചിതത്വങ്ങൾ നിറഞ്ഞ വെള്ളിത്തിരയിലേക്ക് ഇറങ്ങിത്തിരിച്ച് മെഗാ സ്റ്റാറായി മാറിയ മമ്മൂട്ടി മുതൽ 12-ാം ക്ലാസ്സ് വിദ്യഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ച് വന്ന പൃഥ്വിരാജ് തുടങ്ങി പലരുടെയും വിദ്യാഭ്യാസം അത്തരത്തിൽ മുടങ്ങിയിട്ടുണ്ട്. എന്നാൽ സിനിമയുടെ തിരക്കിലും വിദ്യാഭ്യാസം കൈവിടാതെ ബിരുദം കരസ്ഥമാക്കിയ പ്രയാഗാ മാർട്ടിനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.

മാർട്ടിൻ പീറ്ററിന്റേയും ജിജി മാർട്ടിന്റേയും മകളായ പ്രയാഗ എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ & കമ്മ്യൂണിക്കേഷൻ ബിരുദ വിദ്യാർത്ഥിയായിരുന്നു. സിനിമാതിരക്കുകൾക്കിടയിലും ബിരുദം കരസ്ഥമാക്കിയ യുവനടി പ്രയാഗാ മാർട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അഭിമാന നിമിഷത്തിൽ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് പ്രയാഗ സന്തോഷം പങ്കിട്ടത്.

'സാഗർ ഏലിയാസ് ജാക്കി', 'ഉസ്താദ് ഹോട്ടൽ' എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്താണ് പ്രയാഗയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് തമിഴിൽ 'പിശാശ്' എന്ന സിനിമയിലും അഭിനയിച്ചു. ഉണ്ണി മുകുന്ദൻ നായകനായ 'ഒരു മുറൈ വന്ത് പാർത്തായ' ആണ് പ്രയാഗ ആദ്യമായി നായികയായ ചിത്രം. 'കട്ടപ്പനയിലെ ഋത്വിക് റോഷൻ', 'ഫുക്രി', 'പോക്കിരി സൈമൺ', 'രാമലീല' തുടങ്ങിയ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ പ്രയാഗ അവതരിപ്പിച്ചിരുന്നു. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത 'ബ്രദേഴ്‌സ് ഡേ'യിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലും പ്രയാഗ എത്തിയിരുന്നു.

      View this post on Instagram

A post shared by MISS MARTIN

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP