Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ശരപഞ്ജരത്തിൽ' കുതിരക്കാരന്റെ ശരീരം നോക്കി ആസ്വദിക്കുന്ന വീട്ടമ്മയുടെ കഥാപാത്രത്തെ പറ്റി തമാശയിൽ സ്ത്രീ സൗഹൃദങ്ങളിൽ പങ്ക് വെക്കാറുണ്ട്; യഥാർത്ഥത്തിൽ പെണ്ണുങ്ങൾ, ആണിലേക്ക് അടുക്കുമ്പോൾ അവന്റെ ശരീരം പ്രധാനമായി കാണുന്നുണ്ടോ? ആണുങ്ങളുടെ ചിന്തകൾ എന്താണ്: സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പ്

'ശരപഞ്ജരത്തിൽ' കുതിരക്കാരന്റെ ശരീരം നോക്കി ആസ്വദിക്കുന്ന വീട്ടമ്മയുടെ കഥാപാത്രത്തെ പറ്റി തമാശയിൽ സ്ത്രീ സൗഹൃദങ്ങളിൽ പങ്ക് വെക്കാറുണ്ട്; യഥാർത്ഥത്തിൽ പെണ്ണുങ്ങൾ, ആണിലേക്ക് അടുക്കുമ്പോൾ അവന്റെ ശരീരം പ്രധാനമായി കാണുന്നുണ്ടോ? ആണുങ്ങളുടെ ചിന്തകൾ എന്താണ്: സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: സിനിമ കാഴ്ചകളുടെ ലോകമാണ്. അത് എടുക്കുന്നവന്റെ ഭാവന അനുസരിച്ച് പലതായിരിക്കുകയും ചെയ്യും. പഴയകാല സിനിമയായ 'ശരപഞ്ജരം' ജയന്റെ സ്വന്തമായിരുന്നു. കുതിരക്കാരനായിരുന്നു ജയൻ ആ സിനിമയിൽ. ശരപഞ്ജരം പല പ്രാവശ്യം കാണാൻ സ്ത്രീകൾ തിയേറ്ററിൽ എത്തിയിരുന്നുവെന്നും കഥകൾ കേട്ടിട്ടുണ്ട്. സ്ത്രീ സൗഹൃദങ്ങളിൽ ശരപഞ്ജരത്തിലെ ഒരുരംഗം പലപ്പോഴും ചർച്ച ചെയ്യാറുണ്ട്. കുതിരക്കാരന്റെ ശരീരം നോക്കി ആസ്വദിക്കുന്ന വീട്ടമ്മയുടെ കഥാപാത്രത്തെ പറ്റി. എന്നാൽ സിനിമയിൽ അത്തരം കാഴ്ചകൾ ആസ്വദിക്കാറുണ്ടെങ്കിലും, യഥാർഥത്തിൽ പെണ്ണുങ്ങൾ പുരുഷനിലേക്ക് അടുക്കുമ്പോൾ അവന്റെ ശരീരം പ്രധാനമായി കാണുന്നില്ല എന്നതാണ് വാസ്തവമെന്ന് എഴുതുന്നു സൈക്കോളജിസ്റ്റായ കല മോഹൻ. കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളുടെ കാര്യമാണ്. എന്നാൽ, പുരുഷന്മാരാകട്ടെ സ്ത്രീകളുടെ ചെറിയ കുറവുകൾ പോലും പർവതീകരിച്ച് കാട്ടി ബോഡി ഷെയിമിങ് നടത്താറുണ്ട്. ഇത് സ്ത്രീകൾക്ക് വലിയ മനോവേദനയാണ് ഉണ്ടാക്കുന്നതെന്ന് പറയുന്നു കല മോഹൻ. സ്ത്രീ ലൈംഗികതയെ സംബന്ധിച്ചു ഏറ്റവും വലിയ കാര്യമാണ് അവളുടെ ശരീരത്തെ ആസ്വദിക്കുന്ന പുരുഷൻ..അവന്റെ കണ്ണിലെ കൊതിയിൽ ആണവളുടെ രതി പൂർണ്ണമാകുന്നത്, കല മോഹൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ശരപഞ്ജരം എന്ന പഴയ സിനിമയിലെ ഒരു രംഗം തമാശയിൽ സ്ത്രീ സൗഹൃദങ്ങളിൽ പങ്ക് വെക്കാറുണ്ട്.കുതിരക്കാരന്റെ ശരീരം നോക്കി ആസ്വദിക്കുന്ന വീട്ടമ്മയുടെ കഥാപാത്രത്തെ പറ്റി.. !സിനിമയിൽ അത്തരം രംഗങ്ങൾ ഉണ്ടാകാറുണ്ട് എങ്കിലും,യഥാർത്ഥത്തിൽ പെണ്ണുങ്ങൾ, പുരുഷനിലേയ്ക്ക് അടുക്കുമ്പോൾ അവന്റെ ശരീരം പ്രധാനമായി കാണുന്നില്ല എന്നതാണ് വാസ്തവം..
കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളുടെ കാര്യമാണ് പറയുന്നത്..

സ്‌നേഹം, പ്രേമം, കാമം ഇങ്ങനെ ഒരു ഒഴുക്ക്.. അതാണവരുടെ ഒരു രീതി.ഇഷ്ടപ്പെട്ട പുരുഷന്റെ ശരീരം അവൾക്കു സ്വർഗ്ഗം ആണ്.അതിലെ കുറവുകൾ അവൾ കാണുന്നില്ല.അല്ലേൽ, അവൾ അതിൽ ഗൗരവം കണ്ടെത്താതെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ ശ്രമിക്കും. എന്തിനാണ് ഈ എഴുത്ത് എന്ന് വച്ചാൽ, ഏറെ സങ്കടത്തോടെ മുന്നിൽ ഇരുന്നു കരയാറുള്ള ചില സ്ത്രീകൾ..

അവർ പറയുന്നത് ഒരേ പരാതി ആണ്..

'' ഭർത്താവിനു കൊടുക്കേണ്ടതുകൊടുക്കണം.. അവൻ വേറെ പെണ്ണിനെ തേടി പോയി എന്നും പറഞ്ഞു കരഞ്ഞിട്ട് കാര്യമുണ്ടോ ''
ഈ ചോദ്യം ഭാര്യ നേരിടേണ്ടി വരുന്ന സാഹചര്യം ഊഹിക്കാമല്ലോ.. !

'' ശരീരം തീരെ ഇല്ല എന്ന കളിയാക്കൽ സഹിക്കാം മാഡം..പക്ഷെ, എന്റെ കസിൻ പെൺകുട്ടികളിൽ ചിലരുടെ രൂപലാവണ്യം അങ്ങേരു എനിക്കു ചൂണ്ടിക്കാണിച്ചു പരാതി പറയും..ഒരേ കുടുംബത്തിൽ ആയിട്ട് നീ എന്താ ഇങ്ങനെ എൻഎച് 47 പോലെ എന്ന് !
എന്റെ മാനസികാവസ്ഥ ഊഹിക്കാമല്ലോ !സത്യത്തിൽ ഇപ്പോൾ എനിക്കു അദ്ദേഹം തൊടുമ്പോൾ മരവിപ്പാണ്..

ഇതൊരു ഒറ്റപെട്ട പ്രശ്‌നം അല്ല..സ്‌നേഹിക്കുന്ന പുരുഷന്റെ നോട്ടം പോലും മറ്റൊരു സ്ത്രീയുടെ മേൽ പതിയുന്നത് സഹിക്കില്ല..
അപ്പോഴാണ്, കിടപ്പറയിൽ തന്റെ ശരീരം ഉപയോഗിക്കുന്ന ഭർത്താവിന്റെ മനസ്സിൽ ആ നേരം മറ്റു പലരും എന്ന തിരിച്ചറിവ്..ഒരുപക്ഷെ, ഒരു തമാശ ആകാം പുരുഷൻ ഉദേശിച്ചത്..പക്ഷെ, പെണ്ണിന്റെ മനസ്സിൽ അതെത്ര ആഴത്തിൽ മുറിവേൽക്കും,അവൾ എത്ര അപമാനിത ആകും എന്നവൻ ചിന്തിക്കുന്നുണ്ടാകില്ല..

അവളുടെ അവകാശത്തെ നിഷേധിക്കുന്ന പോലെ ആ മനസ്സ് നീറും..ഭാര്യയുടെ സ്വസ്ഥമായ മനസികാവസ്ഥയ്ക്കു ഭംഗം വരുത്തും..ഭർത്താവ് പൂർണ്ണമായും തന്റേതല്ല എന്ന പേടി കൂടും. തുറന്നു ചർച്ച ചെയ്യാൻ പറ്റാതെ ഭാരമേറിയ ഒരടപ്പു പോലെ സംഘർഷം മുഴുവൻ ഉള്ളിൽ ഒതുക്കി അവൾ നിരന്തരമായ തലവേദനയ്ക്ക് അടിമപ്പെടുന്നു. രാത്രിയായാൽ അവൾക്കു തലവേദന ആണെന്ന് പരാതി ആണിനും ഉണ്ടല്ലോ..

അടുത്ത സ്ത്രീയുടെ വാക്കുകൾ :പ്രശ്‌നം ചെറുതാണോ വലുതാണോ എന്നറിയില്ല..ഭർത്താവിന്റെ മൊബൈലിൽ സെർച്ച് ഹിസ്റ്ററിയിൽ,
മോശമായ ശെലേ കാണുന്നു എന്ന് കണ്ടു..അതിൽ പലതും വൈകല്യങ്ങൾ ആണ്. ചിന്തകൾ ഒരിടത്തും നില്കുന്നില്ല.ശ്രദ്ധ ചിതറി പോകുന്നു. അത് കാരണം, ഓഫീസിൽ ജോലി കുഴയുന്നു. എന്റെ തൂങ്ങിയ വയറും ശരീരവും മടുത്തു, അതൊക്കെ വീണ്ടെടുക്കണം എന്നദ്ദേഹം പലപ്പോഴായി പറയുന്നു.

ഇതേ പ്രശ്‌നം അരിശത്തോടെ മറ്റൊരു പെണ്ണ് അവതരിപ്പിച്ചു. കുറ്റം പറയാൻ തുടങ്ങിയാൽ അങ്ങേരു പോയി തൂങ്ങി ചാവും.അതേ, സ്ത്രീകൾക്ക് അത് വിലക്കുള്ള കാര്യമാണ്.ഭർത്താവിന്റെ ശരീരമോ അവന്റെ ലൈംഗികതയോ അവൾ കുറവ് കാണാൻ പാടില്ല..
പറഞ്ഞാൽ പിന്നെ മുന്നോട്ട് ജീവിതം ഉണ്ടാകുമോ എന്നും അറിയില്ല.. !പക്ഷെ, പുരുഷന് അതിനവകാശമുണ്ട്.. അതിന്റെ ഫലമോ?
ഭാര്യ തൊട്ടടുത്തു കിടപ്പുണ്ട്.പക്ഷെ, എത്ര അകലത്തിൽ.. !സ്ത്രീ ലൈംഗികതയെ സംബന്ധിച്ചു ഏറ്റവും വലിയ കാര്യമാണ് അവളുടെ ശരീരത്തെ ആസ്വദിക്കുന്ന പുരുഷൻ..അവന്റെ കണ്ണിലെ കൊതിയിൽ ആണവളുടെ രതി പൂർണ്ണമാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP