Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

21കാരനെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘത്തിന് വിനയായത് ട്രാഫിക് ബ്ലോക്ക്; ഷിംല സ്വദേശിയെ തട്ടിക്കൊണ്ടുപോയവരെ ഏഴുമിനിറ്റിനുള്ളിൽ കണ്ടെത്തിയത് ഗതാഗത കുരുക്കിൽ അകപ്പെട്ട നിലയിൽ

21കാരനെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘത്തിന് വിനയായത് ട്രാഫിക് ബ്ലോക്ക്; ഷിംല സ്വദേശിയെ തട്ടിക്കൊണ്ടുപോയവരെ ഏഴുമിനിറ്റിനുള്ളിൽ കണ്ടെത്തിയത് ഗതാഗത കുരുക്കിൽ അകപ്പെട്ട നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: യുവാവിനെ കിഡ്‌നാപ്പ് ചെയ്ത സംഘത്തിന് കുരുക്കായത് ട്രാഫിക് ബ്ലോക്. ഡൽഹിയിലാണ് 21കാരനെ തട്ടിക്കൊണ്ടുപോയ സംഘം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതോടെ പൊലീസിന്റെ പിടിയിലായത്. മോഹൻ ഗാർഡൻ ഭാഗത്തു നിന്നും ഷിംല സ്വദേശിയെയാണ് സംഘം തട്ടിക്കൊണ്ട് പോയത്. മൂന്നുപേർ അടങ്ങുന്ന സംഘമാണ് യുവാവിനെ ബലമായി പിടിച്ചുകൊണ്ടു പോയത്.

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ വിവരം സഹോദരനാണ് പൊലീസിനെ അറിയിച്ചത്. കാറിൽ ഹൈലാൻഡർ എന്നെഴുതിയിരുന്നതായും വാഹനം പടിഞ്ഞാറൻ ഡൽഹി ഭാഗത്തേക്കാണ് പോയതെന്നും സഹോദരൻ പൊലീസിനോടു പറഞ്ഞു.

വിവരം അറിഞ്ഞയുടനെ ഈ ഭാഗത്തേക്ക് പാഞ്ഞ പൊലീസ് സംഘം വെറും ഏഴുമിനിറ്റിനകം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിക്കിടക്കുന്ന കാറിനെ കണ്ടെത്തി. പൊലീസ് കാർ വളഞ്ഞതോടെ അക്രമികൾ വാഹനം ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. ഇതിലൊരാളെ പൊലീസ് ഓടിച്ചിട്ടു പിടികൂടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP