Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളത്തിന്റെ അവസ്ഥ അതിദയനീയം; ഇന്ന് പെയ്ത മഴയിൽ ഉണ്ടായതല്ല ഈ കെടുതികളൊന്നും; നിലവിലെ അവസ്ഥയ്ക്ക് കാരണം ഭരണത്തിന്റെ കരുതൽ കുറവാണ്; നാല് ഫ്ളാറ്റുകളെ മാത്രം ശിക്ഷിച്ചാൽ മതിയോ? സുരേഷ് ഗോപി ചോദിക്കുന്നു

എറണാകുളത്തിന്റെ അവസ്ഥ അതിദയനീയം; ഇന്ന് പെയ്ത മഴയിൽ ഉണ്ടായതല്ല ഈ കെടുതികളൊന്നും; നിലവിലെ അവസ്ഥയ്ക്ക് കാരണം ഭരണത്തിന്റെ കരുതൽ കുറവാണ്; നാല് ഫ്ളാറ്റുകളെ മാത്രം ശിക്ഷിച്ചാൽ മതിയോ? സുരേഷ് ഗോപി ചോദിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെടുപ്പ് വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ഇത് സാരമായി തന്നെ വോട്ടിംഗിനെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം സിനിമാ താരം സുരേഷ് ഗോപി വിമർശനം ഉന്നയിച്ചു കൊണ്ടു രംഗത്തുവന്നു. എറണാകുളത്തിന്റെ അവസ്ഥ അതിദയനീയമാണ്. എന്നാൽ ഇന്ന് പെയ്ത മഴയിൽ ഉണ്ടായതല്ല കെടുതികളെന്നും സുരേഷ് ഗോപി എം പി. എറണാകുളത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഭരണത്തിന്റെ കരുതൽ കുറവാണ്. ഗ്രീൻ ബെൽറ്റ് എന്നുണ്ടല്ലോ? നാല് ഫ്‌ളാറ്റുകളെ മാത്രം ശിക്ഷിച്ചാൽ മതിയോന്നും സുരേഷ് ഗോപി ചോദിച്ചു. വട്ടിയൂർക്കാവിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി.

എത്രയും കാലം ഇവിടെയുള്ള മുന്നണികൾക്ക് പറ്റാത്തത് ഈ ഉപതിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് അവസരം തന്നാൽ നടത്തി കാണിക്കാം. കേരളത്തിലെ ജനതയ്ക്ക് ഈ അഞ്ച് ഉപതിരഞ്ഞെടുപ്പിലും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇന്ന് ഏഴ് ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലേർട്ട് മുന്നറിയിപ്പുള്ളത്. അഞ്ച് ദിവസം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് മഴക്ക് കാരണം. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമാകുമെന്നാണ് പ്രവചനം. ഇന്നും നാളെയും പലയിടങ്ങളിലും 20 സെന്റീമീറ്ററിൽ കൂടുതൽ മഴയുണ്ടാകും. എൻ.ഡി.ആർ.എഫിന്റെ നാല് കമ്പനി സേനയെയാണ് വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യം അവലോകനം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP