Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലാലയങ്ങൾ മനുഷികമായ മൂല്യങ്ങൾ വിളംബരം ചെയ്യണം. - എം.ഐ. അബ്ദുൽ അസീസ്

കലാലയങ്ങൾ മനുഷികമായ മൂല്യങ്ങൾ വിളംബരം ചെയ്യണം. - എം.ഐ. അബ്ദുൽ അസീസ്

സ്വന്തം ലേഖകൻ

നുഷ്യന്റെ സാമൂഹിക ഉന്നമനത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്നും മാനുഷികമായ മൂല്യങ്ങളാണ് കലാലയങ്ങൾ വിളംബരം ചെയ്യേണ്ടതെന്നും ജമാഅത്തെ ഇസ്ലാമി അമീർ എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു. സാമൂഹിക തിന്മകളെ പ്രതിനോധിക്കാൻ മൂല്യബോധവും ദൈവവിശ്വാസവുള്ള തലമുറയെ ഉൽപാദിപ്പിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും അതേ സമയം സാമ്പത്തിക താല്പര്യങ്ങൾക്കായി സ്ഥാപനങ്ങൾ നിലകൊള്ളുകയെന്നത് പ്രസ്തു മൂല്യങ്ങൾക്ക് ശവപ്പറമ്പ് തീർക്കലായതിനാൽ അതിൽ നിന്ന് ഐ.എം ടി സ്ഥാപനങ്ങൾ അകലം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എം ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻ ഗെറ്റുഗതർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയആയിരുന്നു അദ്ദേഹം.

ചെയർമാൻ വി.കെ.അലി അധ്യക്ഷത വഹിച്ചു.അൽ ജാമിഅ ശാന്തപുരം റെക്ടർ ഡോ.അബ്ദുസ്സലാം അഹ്മദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. അക്കാദമിക് കൗൺസിൽ ചെയർമാൻ ഡോ.കൂട്ടിൽ മുഹമ്മദലി ജീവനക്കാരുടെ ക്ഷേമനിധി പ്രഖ്യാപനം നടത്തി. മുഴുവൻ സ്ഥാപനങ്ങളുടെയും മികവുകളുടെ പ്രമോ- വീഡിയോ പ്രസന്റേഷൻ നടന്നു. ഇന്റർനാഷണൽ ട്രൈനർ സുലൈമാൻ മേൽപ്പത്തൂരിന്റെ 'ഹംസഫർ' പ്രോഗ്രാം നടന്നു.

അമീൻ കാരകുന്ന് സംവിധാനം ചെയ്ത ദേശം എന്ന നാടകം എ.യു.പി.എസ് എറിയാടും ചിത്രീകരണം ആർട്‌സ് ആൻഡ് സയൻസ് കോളേജും അവതരിപ്പിച്ചു.
ജലീൽ മാസ്റ്റർ &പാർട്ടി (പി.ടി.എം.എ.യു.പി സ്‌കൂൾ മുള്ള്യാകുറുശ്ശി) സക്കീർ ആൻഡ് പാർട്ടി (ദാറുൽ ഫലാഹ്) ,യു.കെ.സഹ് ല ആൻഡ് പാർട്ടി (എ.യു.പി.സ്‌കൂൾ എറിയാട്), ഖവാലി (അൽജാമിഅ ശാന്തപുരം),സുനിൽ & പാർട്ടി (ഐ.സി.എച്ച്.എസ് ശാന്തപുരം) അബ്ദുൽമജീദ്, മനോജ് (വനിതാ ഇസ്ലാമിയ കോളേജ്, വണ്ടൂർ), സൗമിഷ, യ്ഹ്യ (ആർട്‌സ് ആൻഡ് സയൻസ് കോളേജ് പൂപ്പലം), ദിവ്യ(മോഡൽ സ്‌കൂൾ മുള്ള്യാകുറുശ്ശി),ബുഷ്‌റ, ഫൗസിയ(ഗ്രേസ് പബ്ലിക് സ്‌കൂൾ) എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

കെ.കെ.മമ്മുണ്ണി മൗലവി പ്രതിഭകളെ ആദരിച്ചു. ഡോ. അബ്ദുൽ വാസിഅ്, ഡോ.മുനീർ, ഡോ.സാഫിർ,അശോക് കുമാർ, സീനത്ത് ചെറുകോട്,സഫ് വ, ഹാശിമ ടി, മുഹമ്മദ് അസീർ, നദ സൈദ്, ഹംദ റഹ്മാൻ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.ഡോ.വി എം. സാഫിർ ഖിറാഅത്ത് നടത്തി. ജോയിന്റ് സെക്രട്ടറി ഫാറൂഖ് ശാന്തപുരം സ്വാഗതവും അസി.സെക്രട്ടറി കെ.പി.യൂസുഫ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP