Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷാർജയിൽ രണ്ടാഴ്ച സൗജന്യ ആരോഗ്യ പരിശോധന ഹെൽത്ത് ചെക് അപ്പ്

ഷാർജയിൽ രണ്ടാഴ്ച സൗജന്യ ആരോഗ്യ പരിശോധന ഹെൽത്ത് ചെക് അപ്പ്

സ്വന്തം ലേഖകൻ

ഷാർജ- പ്രവാസികൾക്കിടയിൽ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും ഹൃദയാരോഗ്യത്തെ ക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കാൻ സൗജന്യ ആരോഗ്യപരിശോധനയുമായി ഷാർജ അൽ ലുലു മെഡിക്കൽ സെന്റർ. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന കാംപെയിന്റെ ഭാഗമായി ബ്ലഡ് ഷുഗർ, പ്രഷർ, ബിഎംഐ അടക്കം സൗജന്യമായി പരിശോധിക്കാം. ഒക്ടോബർ 20നു ആരംഭിക്കുന്ന പരിശോധനയ്ക്ക് ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ ഷഹനാസ് ഹുസൈനാണ് നേതൃത്വം നൽകുന്നത്.

ആരോഗ്യസംരക്ഷണത്തിന്റെയും വ്യായാമത്തിന്റെയും കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യ പരിശോധനകളുടെയും പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി യുഎഇ ആരോഗ്യ മന്ത്രാലയം തുടർച്ചയായി നടത്തുന്ന ശ്രമങ്ങൾക്കുള്ള പിന്തുണയെന്ന നിലയ്ക്കാണ് സൗജന്യ പരിശോധനാ കാംപെയിൻ ഒരുക്കുന്നതെന്ന് ലുലു മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ.സറീനാ മൂർക്കൻ പറഞ്ഞു.

ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സൗജന്യ പരിശോധന . നവംബർ 4 വരെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 065646252 എന്ന നമ്പറിൽ ബന്ധപ്പെടുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP