Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിയുടെയും അമിത് ഷായുടെയും ഉടുമുണ്ട് അലക്കാനുള്ള യോഗ്യത മുല്ലപ്പള്ളിക്കില്ല; കോൺഗ്രസ്സ് എൻഎസ്എസിന്റെ കുഴിയിൽ വീണ് കിടക്കുക്കുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ അങ്ങോട്ടും, ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമൻ; കെപിസിസി അധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

മോദിയുടെയും അമിത് ഷായുടെയും ഉടുമുണ്ട് അലക്കാനുള്ള യോഗ്യത മുല്ലപ്പള്ളിക്കില്ല; കോൺഗ്രസ്സ് എൻഎസ്എസിന്റെ കുഴിയിൽ വീണ് കിടക്കുക്കുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ അങ്ങോട്ടും, ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമൻ; കെപിസിസി അധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

സ്വന്തം ലേഖകൻ

ചേർത്തല: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെയും എൻ.എസ്.എസിനെയും പരിഹസിച്ച് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നരേന്ദ്ര മോദിയുടെയും, അമിത് ഷായുടെയും ഉടുമുണ്ട് അലക്കാനുള്ള യോഗ്യത മുല്ലപ്പള്ളി രാമചന്ദ്രനില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസ്സ് എൻ.എസ്.എസിന്റെ കുഴിയിൽ വീണ് കിടക്കുകയാണെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.

എൻ.എസ്.എസ് നിലപാടിനെ പിന്തുണയ്ക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അങ്ങോട്ടും, ഇങ്ങോട്ടും ചാടിക്കളിക്കുന്ന കുഞ്ഞിരാമനാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ സമ്പൂർണ്ണതൃപ്തിയില്ല. എന്നാൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനേക്കാൾ മെച്ചമാണ്. തമ്മിൽ ഭേദം തൊമ്മൻ. കേരളത്തിലെ മതേതരത്വത്തിന് എൻ.എസ്.എസ് ഭീഷണിയാണെന്നും വെള്ളാപ്പള്ളി കണിച്ച്കുളങ്ങരയിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP