Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർസിഇപി കരാറിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ രാജ്യവ്യാപകനിവേദനം

ആർസിഇപി കരാറിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ രാജ്യവ്യാപകനിവേദനം

സ്വന്തം ലേഖകൻ

കോട്ടയം: ആർസിഇപി കർഷകവിരുദ്ധ കരാറിൽ കേന്ദ്രസർക്കാർ ഇപ്പോൾ തുടരുന്ന അടവുനയം അവസാനിപ്പിച്ച് പിന്മാറണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലാ കളക്ടർമാർവഴി പ്രധാനമന്ത്രിക്ക് നിവേദനം നൽകി.

സംസ്ഥാനതല നിവേദനം കോട്ടയത്ത് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബുവിന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ വൈസ് ചെയർമാന്മാരായ ഡിജോ കാപ്പൻ, ജോർജ് ജോസഫ് തെള്ളിയിൽ, കൺവീനർമാരായ അഡ്വ.പി.പി.ജോസഫ്, വി.ജെ.ലാലി. എന്നിവർ ചേർന്ന് സമർപ്പിച്ചു.

ആർസിഇപി കരാറിനെതിരെ ഇന്ത്യയിലെ എല്ലാ കളക്‌ട്രേറ്റുകളിലും ഒരേദിവസം പ്രധാനമന്ത്രിക്ക് നിവേദനം നൽകുന്നത് ആദ്യമാണ്. നിലവിൽ വിവിധ അംഗരാജ്യങ്ങളുമായി വ്യാപാരക്കമ്മി 10500 കോടി നിലനിൽക്കുമ്പോൾ ആർസിഇപി സ്വതന്ത്രവ്യാപാരക്കരാറുമായി മുന്നോട്ടുനീങ്ങിയാൽ ആഗോള കമ്പോളമായി ഇന്ത്യ മാറുകമാത്രമല്ല, ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യ കീഴടക്കിയതുപോലെ ചൈന കീഴടക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾക്കനുസരിച്ച് ഇന്ത്യയുടെ കൃഷി വ്യവസായ മേഖലയെ തീറെഴുതിക്കൊടുക്കുന്നത് ആത്മഹത്യാപരമാണെന്നും കരാറിൽ നിന്ന് ഇന്ത്യ പിന്മാറണമെന്നും നിവേദനം സമർപ്പിച്ചതിനുശേഷം രാഷ്ട്രീയ കിസാൻ മഹാസംഘ് ഭാരവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP