Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എറണാകുളത്ത് വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ; റീപോളിംഗിൽ തീരുമാനം മൂന്ന് മണിക്കെന്ന് കലക്ടർ സുഹാസ്

എറണാകുളത്ത് വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ; റീപോളിംഗിൽ തീരുമാനം മൂന്ന് മണിക്കെന്ന് കലക്ടർ സുഹാസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാലും എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും എന്നാൽ കേന്ദ്രനിരീക്ഷകയുടെ നിലപാടാണ് തടസം നിൽക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളത്തെ പോളിങ് ബൂത്തുകളിൽ മഴയെത്തുടർന്നുള്ള ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിരുന്നു. അദ്ദേഹം ആദ്യം അനുഭാവപൂർവ്വമായാണ് പ്രതികരിച്ചത്. എന്നാൽ കേന്ദ്രനിരീക്ഷകയുടെ നിലപാടാണ് പുതിയ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. എന്തായാലും കോൺഗ്രസിന് ജനാധിപത്യത്തിൽ പൂർണമായും വിശ്വാസമുണ്ടെന്നും പ്രതികൂല സാഹചര്യമുണ്ടെങ്കിലും എല്ലാവരും സമ്മതിദാനവകാശം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഏത് പ്രതികൂല സാഹചര്യമുണ്ടായാലും അവസാനത്തെ വോട്ടർക്കും വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കണം. അതിനുള്ള സൗകര്യമൊരുക്കണം. തത്കാലം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ റീപ്പോളിംഗിൽ തീരുമാനം മൂന്ന് മണിക്ക് കൈക്കൊള്ളുമെന്ന് കലക്ടർ സുഹാസ് പറഞ്ഞു. മിക്ക ബൂത്തുകളിലും വൈദ്യുതിയില്ല. അഞ്ച് ബൂത്തിൽ പോളിങ് അഞ്ചുശതമാനത്തിൽ താഴെ മാത്രമാണുള്ളച്.

എന്നാൽ എറണാകുളത്തെ പോളിങ് മാറ്റില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ പോളിങ് സമയം നീട്ടി നൽകും. വോട്ടർമാർ സഹകരിക്കണമെന്നും ടിക്കാറാം മീണ അഭ്യർത്ഥിച്ചു. കളക്ടർ സുഹാസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോളിങ് ബൂത്തിലും പരിസരത്തും മുട്ടൊപ്പം വെള്ളം കയറിയതോടെ ബൂത്തിലേക്കെത്താൻ കഴിയാതെയായിരുന്നു വോട്ടർമാരിൽ പലരും. എറണാകുളം നിയമസഭ മണ്ഡലത്തിലെ അയ്യപ്പൻകാവ് ഹയർ സെക്കൻഡറി സ്‌കൂളിലെ 5 ബൂത്തുകൾ ഒന്നാം നിലയിലേക്ക് മാറ്റിയെങ്കിലും വെള്ളക്കെട്ട് കാരണം ആളുകകൾക്ക് എത്തിച്ചേരാൻ കഴിയുന്നില്ല. 5 ബൂത്തുകളിലായി ആറായിരത്തോളം വോട്ടർമാരാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP