Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; അഞ്ചിടത്ത് ഓറഞ്ച് അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത; സബ് സ്റ്റേഷനിൽ ഒന്നരമീറ്റർ ഉയരത്തിൽ വെള്ളം കയറിയതോടെ കൊച്ചിയിൽ വൈദ്യുതി മുടങ്ങുമെന്നും മുന്നറിയിപ്പ്; പൊടുന്നനെ ഇരച്ചുകയറിയതോടെ വെള്ളത്തിലായി ഹൈബി ഈഡൻ എംപിയുടെ വീടും കാറും; കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി റദ്ദാക്കി; വൈകുന്നത് നിരവധി ട്രെയിനുകൾ

ഏഴു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; അഞ്ചിടത്ത് ഓറഞ്ച് അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത; സബ് സ്റ്റേഷനിൽ ഒന്നരമീറ്റർ ഉയരത്തിൽ വെള്ളം കയറിയതോടെ കൊച്ചിയിൽ വൈദ്യുതി മുടങ്ങുമെന്നും മുന്നറിയിപ്പ്; പൊടുന്നനെ ഇരച്ചുകയറിയതോടെ വെള്ളത്തിലായി ഹൈബി ഈഡൻ എംപിയുടെ വീടും കാറും; കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി റദ്ദാക്കി; വൈകുന്നത് നിരവധി ട്രെയിനുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് മഴ കനത്തതോടെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെ(ചൊവ്വാഴ്ച)യുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് (അതിതീവ്ര മഴ) പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കൊച്ചി നഗരത്തിൽ നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ കലൂർ സബ്‌സ്റ്റേഷനിൽ ഒന്നരമീറ്റർ ഉയരത്തിൽ വെള്ളം കയറി. ഇതോടെ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം സെക്ഷനുകളിൽ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. നാളെയേ വൈദ്യുതി പൂർണമായി പുനഃസ്ഥാപിക്കാനാകൂവെന്നാണ് റിപ്പോർട്ടുകൾ. ഫയർഫോഴ്‌സ് 10 പമ്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമിക്കുകയാണ്.

ന്യൂനമർദം തീവ്രന്യൂനമർദമായി, ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകി.

അതിനിടെ ഇന്നലെ പെയ്ത മഴയിൽ എറണാകുളം എംപി ഹൈബിയുടെ വീടും കാറും മുങ്ങി. അരമണിക്കൂറിൽ വീട്ടിലെ പല സാധനങ്ങളും വെള്ളത്തിനടിയിൽ ആയെന്ന് ഹൈബിയുടെ ഭാര്യ പ്രതികരിച്ചു. എന്നാൽ സാധാരണഗതിയിൽ വെള്ളം പൊങ്ങാറുണ്ടെന്നും എന്നാൽ ഇത്തരത്തിലുള്ള സാഹചര്യം ഇതാദ്യമാണെന്നും കൊച്ചി നിവാസികൾ പറഞ്ഞു. എന്നാൽ മഴയ്ക്ക് മുമ്പേ കാനകൾ കൃത്യമായി വൃത്തിയാക്കാത്തത് ഇന്നത്തെ ദുരിത പെയ്ത്തിൽ കൊച്ചി മുങ്ങാൻ കാരണമെന്ന് നിവാസികൾ പരാതിപ്പെടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് പോലും വെള്ളം കയറാത്തിടത്താണ് ഇന്നലത്തെ മഴയിൽ മുങ്ങിയത്. പ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചയിടങ്ങളും ഇന്ന് വെള്ളത്തിലാണ്. കോടികൾ കാനകൾക്കായി ചെലവിട്ടെന്നും ചിലർ ആരോപിച്ചു.

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി റദ്ദാക്കി; ട്രെയിനുകൾ വൈകുന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത് ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു. എറണാകുളം സൗത്തിൽ ട്രാക്കിൽ വെള്ളംകയറിയും പിറവം റോഡ് വൈക്കം ഭാഗത്ത് മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ടു. പല ദീർഘദൂര ട്രെയിനുകളും നിലവിൽ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്.

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്‌പ്രസ്(12076) ആലപ്പുഴയിൽ യാത്ര അവസാനിപ്പിച്ചു. ഇതിനെതുടർന്ന് കോഴിക്കോട് നിന്നും ഉച്ചയ്ക്ക് 1.45-ന് യാത്രതിരിക്കേണ്ട കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസ്(12075) തിങ്കളാഴ്ച റദ്ദാക്കി. ഇതുൾപ്പെടെ എട്ടു ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.

പന്ത്രണ്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. മൂന്നെണ്ണം താൽക്കാലികമായി നിർത്തിവെക്കുകയും, മൂന്ന് ട്രെയിനുകൾ വഴി തിരിച്ച് വിടുകയും ചെയ്തു.

ട്രെയിൻ വിവരങ്ങൾ താഴെ

പൂർണമായും റദ്ദാക്കിയവ
.............................................
12678-എറണാകുളം-ബെംഗളൂരു എക്സ്‌പ്രസ്
56379,56384 -എറണാകുളം- ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ- എറണാകുളം പാസഞ്ചർ

56381,56382-എറണകുളം- കായംകുളം, കായംകുളം -എറണാകുളം പാസഞ്ചർ

56387,56388-എറണാകുളം - കായംകുളം(കോട്ടയം വഴി),കായംകുളം- എറണാകുളം

56043,56044-ഗുരുവായൂർ- തൃശ്ശൂർ പാസഞ്ചർ, തൃശ്ശൂർ -ഗുരുവായൂർ പാസഞ്ചർ.

66308-കൊല്ലം മെമു

56303-എറണാകുളം- ആലപ്പുഴ പാസഞ്ചർ

56375-ഗുരുവായൂർ- എറണാകുളം പാസഞ്ചർ

ഭാഗികമായും റദ്ദാക്കിയവ
................................................
12076,12075-തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്‌പ്രസ്, കോഴിക്കോട് -ഡതിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസ്

16606, 16605-മംഗളൂരു- നാഗർകോവിൽ എക്സ്‌പ്രസ്, നാഗർകോവിൽ -മംഗളൂരു എക്സ്‌പ്രസ്

16308, 16307-കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ്, ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ്

66611,66612-പാലക്കാട് -എറണാകുളം മെമു, എറണാകുളം -പാലക്കാട് മെമു

66300,66301-കൊല്ലം -എറണാകുളം മെമു, എറണാകുളം- കൊല്ലം മെമു

06016-വേളാങ്കണ്ണി-എറണാകുളം(വഴി കൊല്ലം ജംഗ്ഷൻ)

16791,16792-പൂനലൂർ -പാലക്കാട്ട് പാലരുവി എക്സ്‌പ്രസ്, പാലക്കാട് -പുനലൂർ പാലരുവി എക്സ്‌പ്രസ്

16302,16301-തിരുവനന്തപുരം -ഷൊർണൂർ വേണാട് എക്സ്‌പ്രസ്, ഷൊർണൂർ -തിരുവനന്തപുരം വേണാട് എക്സ്‌പ്രസ്

22639,22640-ചെന്നൈ -ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്, ആലപ്പുഴ- ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്

10215,10216-എറണാകളും -മഡ്ഗാവ് സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്, മഡ്ഗാവ് -എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്

16127,16128-ചെന്നൈ- എഗ്മോർ ഗുരുവായൂർ എക്സ്‌പ്രസ്, ഗുരുവായൂർ- ചെന്നൈ എക്സ്‌പ്രസ്

56362,56363-കോട്ടയം -നിലമ്പൂർ പാസഞ്ചർ, നിലമ്പൂർ- കോട്ടയം പാസഞ്ചർ

വഴി തിരിച്ച് വിട്ടവ
.................................
16302-തിരുവനന്തപുരം -ഷൊർണൂർ വേണാട് എക്സ്‌പ്രസ് എറണാകുളം ടൗൺവഴി
16343-തിരുവനനന്തപുരം -ലോകമാന്യ തിലക് കോട്ടയം വഴി
12217-കൊച്ചുവേളി -ചത്തീസ്ഗഢ് കോട്ടയം വഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP