Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മഹാത്മഗാന്ധി രാഷ്ട്രപിതാവൊന്നുമല്ല; രാഷ്ട്രത്തിന്റെ പുത്രൻ മാത്രം; ഗാന്ധി നയിച്ച പാതയിലൂടെ ഞാൻ എന്നും സഞ്ചരിക്കും; ഞങ്ങൾക്ക് മാർഗനിർദ്ദേശം നൽകിയ ആളുകളെ ഞങ്ങൾ തീർച്ചയായും ഓർക്കുമെന്നും പ്രജ്ഞ സിങ് ഠാക്കൂർ

'മഹാത്മഗാന്ധി രാഷ്ട്രപിതാവൊന്നുമല്ല; രാഷ്ട്രത്തിന്റെ പുത്രൻ മാത്രം; ഗാന്ധി നയിച്ച പാതയിലൂടെ ഞാൻ എന്നും സഞ്ചരിക്കും; ഞങ്ങൾക്ക് മാർഗനിർദ്ദേശം നൽകിയ ആളുകളെ ഞങ്ങൾ തീർച്ചയായും ഓർക്കുമെന്നും പ്രജ്ഞ സിങ് ഠാക്കൂർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നാഥുറാം ഗോഡ്‌സെയെ പ്രശംസിച്ചതിന് പിന്നാലെ മഹാത്മാഗാന്ധിയെ കുറിച്ച് പുതിയ പ്രസ്താവനയുമായി മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂർ.ഗാന്ധിജി രാഷ്ട്രപിതാവല്ലെന്നും രാഷ്ട്രത്തിന്റെ പുത്രനാണെന്നുമായിരുന്നു പ്രജ്ഞ പറഞ്ഞത്. ഭോപ്പാലിൽ നടന്ന പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഗാന്ധിയെ കുറിച്ച് പ്രജ്ഞ സിങ് ഠാക്കൂർ വാചാലയായത്.

നേരത്തെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭോപ്പാൽ സീറ്റിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രജ്ഞ മഹാത്മാഗാന്ധിയെ വധിച്ച പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.ഗോഡ്സെ തികഞ്ഞ ഒരു ദേശസ്നേഹിയാണെന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞത്. എന്നാൽ പ്രസ്താവനക്ക് പിന്നാലെ ബിജെപി നേതൃത്വം വെട്ടിലായി. തെരഞ്ഞെടുപ്പ് വേളയിലായതിനാൽ തന്നെ പ്രജ്ഞക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് നേതാക്കൾ രംഗത്തെത്തി.

'മഹാത്മാഗാന്ധി നയിച്ച പാതയിലൂടെ ഞാൻ എന്നും സഞ്ചരിക്കും. ഞങ്ങൾക്ക് മാർഗനിർദ്ദേശം നൽകിയ ആളുകളെ ഞങ്ങൾ തീർച്ചയായും ഓർക്കും. അവരുടെ പാത പിന്തുടരുകയും ആളുകൾക്ക് ആ വഴി കാണിച്ചുകൊടുക്കുകയും ചെയ്യും'- പ്രജ്ഞ സിങ് പറഞ്ഞു.എന്നാൽ തെരഞ്ഞെടുപ്പിന് പിന്നാലെ നടപടികളും ഭരണംകൂടം മറന്നു. ഗാന്ധി ഘാതകനായ ഗോഡ്സെയെ അഭിനന്ദിച്ചതിന്റെ പേരിൽ പ്രജ്ഞക്കെതിരെ നടപടിയെടുക്കാൻ ബിജെ.പി തയ്യാറായിട്ടില്ല.മഹാത്മാഗാന്ധി രാജ്യത്തിന്റെ പുത്രൻ' ആണെന്നും അദ്ദേഹത്തെ എല്ലായ്‌പ്പോഴും രാഷ്ട്രം സ്നേഹിക്കുകയും ഓർമ്മിക്കുകയും ചെയ്യേണ്ടതുണ്ടെന്നും പ്രജ്ഞ പറഞ്ഞു.

എന്നാൽ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നഗരങ്ങളിലുടനീളം സംഘടിപ്പിച്ച ഗാന്ധി സങ്കൽപ്പ യാത്രയിൽ ഒന്നിൽപ്പോലും പ്രജ്ഞ സിങ് പങ്കെടുത്തിരുന്നില്ല.എന്തുകൊണ്ടാണ് ബിജെപിയുടെ ഗാന്ധി സങ്കൽപ് യാത്രയിൽ പങ്കെടുക്കാതിരുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ''ഗാന്ധി രാജ്യത്തിന്റെ മകനാണ്, ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അതിൽ കൂടുതൽ വിശദീകരണമൊന്നും നൽകേണ്ടതില്ല'' എന്നായിരുന്നു പ്രജ്ഞ സിങ്ങിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP