Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രകൃതി വിരുദ്ധ പീഡനം; തിരുവനന്തപുരത്ത് നീന്തൽ പരിശീലകൻ അറസ്റ്റിൽ; എൽഎൻസിപിയിലെ മുൻ പരിശീലകൻ സ്ഥിരം ഞരമ്പു രോഗിയെന്ന് പൊലീസ്; പിടിയിലായത് പ്രതി നടത്തുന്ന സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന്

പ്രകൃതി വിരുദ്ധ പീഡനം; തിരുവനന്തപുരത്ത് നീന്തൽ പരിശീലകൻ അറസ്റ്റിൽ; എൽഎൻസിപിയിലെ മുൻ പരിശീലകൻ സ്ഥിരം ഞരമ്പു രോഗിയെന്ന് പൊലീസ്; പിടിയിലായത് പ്രതി നടത്തുന്ന സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

കഴക്കൂട്ടം; സ്‌കൂൾ വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് വിധേയനാക്കിയ കായികാധ്യാപകൻ അറസ്റ്റിൽ. മൺവിള, സുബ്രഹ്മണ്യ നഗർ പിജി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പോൾ ജോർജാ (69)ണ് അറസ്റ്റിലായത്.കുട്ടികൾ മറ്റ് അദ്ധ്യാപകരോട് വിവരം അറിയിച്ചതിന് പിന്നാലെയാണ് പീഡകൻ പിടിയിലാവുന്നത്. ഇയാൾ നടത്തുന്ന സ്ഥാപനത്തിൽ താമസിച്ച് നീന്തൽ പരിശീലനം നടത്തുന്ന കുട്ടികളെയാണ് പീഡനത്തിന് വിധേയമാക്കിയത്.

കുട്ടികൾ മറ്റ് അദ്ധ്യാപകരോട് വിവരം അറിയിച്ചതു പ്രകാരം ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.പ്രതി എൽഎൻസിപിയിലെ മുൻ പരിശീലകനായിരുന്നെന്നും ഇതേ കേസിൽ മുമ്പും പിടികൂടി വിട്ടയച്ചതാണെന്നും കഴക്കൂട്ടം സിഐ പറഞ്ഞു. പ്രതി സ്ഥിരം ഞരമ്പു രോഗിയാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ആദ്യ കേസുകളിൽ പ്രതിയെ ശിക്ഷിക്കാതെ വിട്ടതും വിവാദത്തിന് വഴി വച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP