Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയെയും രണ്ട് മക്കളെയും ജീവനാംശം പോലും നൽകാതെ തലാക്ക് ചൊല്ലിയ നാദാപുരത്തെ സമീറിനെതിരെ ജനരോഷം കടുത്തു; നഷ്ടപരിഹാരത്തുക നൽകാമെന്ന് ഭർതൃ വീട്ടുകാർ അറിയിച്ചതോടെ വീട്ടുപടിക്കലുള്ള സമരം അവസാനിപ്പിച്ച് യുവതി; ഭർത്താവിനെതിരായ കേസുകൾ അതേ രീതിയിൽ തുടരുമെന്നും യുവതിയുടെ ബന്ധുക്കൾ; നീതിക്ക് വേണ്ടി രണ്ടാഴ്‌ച്ചയായി ഫാത്തിമ ജുവൈരിയ നടത്തുന്ന സമരം ഭാഗികമായി വിജയം കാണുമ്പോൾ

ഭാര്യയെയും രണ്ട് മക്കളെയും ജീവനാംശം പോലും നൽകാതെ തലാക്ക് ചൊല്ലിയ നാദാപുരത്തെ സമീറിനെതിരെ ജനരോഷം കടുത്തു; നഷ്ടപരിഹാരത്തുക നൽകാമെന്ന് ഭർതൃ വീട്ടുകാർ അറിയിച്ചതോടെ വീട്ടുപടിക്കലുള്ള സമരം അവസാനിപ്പിച്ച് യുവതി; ഭർത്താവിനെതിരായ കേസുകൾ അതേ രീതിയിൽ തുടരുമെന്നും യുവതിയുടെ ബന്ധുക്കൾ; നീതിക്ക് വേണ്ടി രണ്ടാഴ്‌ച്ചയായി ഫാത്തിമ ജുവൈരിയ നടത്തുന്ന സമരം ഭാഗികമായി വിജയം കാണുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നാദാപുരം വാണിമേലിൽ തലാഖ് ചൊല്ലയതിനെതിരെ ഭർതൃവീട്ടിൽ കുട്ടികളുമായി സമരം ചെയ്തു വന്ന ഫാത്തിമ ജുവൈരിയ സമരം അവസാനിപ്പിച്ചു. നഷ്ടപരിഹാരത്തുക നൽകാമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. ഭർതൃവീട്ടുകാരാണ് യുവതിക്ക് നഷ്ടപരിഹാരം നൽകാമെന്ന് അറിയിച്ചത്. അതേസമയം ഭർത്താവിനെതിരായ കേസുകൾ അതേ രീതിയിൽ തുടരുമെന്നും യുവതിയുടെ ബന്ധുക്കൾ അറിയിച്ചു. 24 കാരി ഫാത്തിമ ജുവൈരിയയെയും അഞ്ചും രണ്ടും വയസ് പ്രായമുള്ള രണ്ട് മക്കളെയും ജീവനാംശം പോലും നൽകാതെ തലാക്ക് ചൊല്ലി ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് സമീറിനെതിരെ വളയം പൊലീസ് മുത്തലാഖ് നിരോധന നിയമമനുസരിച്ച് കേസെടുത്തിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ സമീർ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ജുവൈരിയയെയോ കുട്ടികളെയോ കാണാൻ കൂട്ടാക്കിയതുമില്ല. ഇതിനെത്തുടർന്നാണ് ജുവൈരിയയും കുട്ടികളും സമീറിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. സമീറിന്റെ പിതാവിന്റെ പേരിലായിരുന്ന വീട് തന്നെ പുറത്താക്കാനായി സമീറിന്റെ സഹോദരന്റെ പേരിലേക്ക് മാറ്റി. തനിക്ക് സ്ത്രീധനമായി മാതാപിതാക്കൾ നൽകിയ 40 പവൻ സ്വർണാഭരണങ്ങൾ വിറ്റ് നിർമ്മിച്ച വീട്ടിൽ നിന്നാണ് തന്നെ പുറത്താക്കിയതെന്നും ജുവൈരിയ ആരോപിച്ചിരുന്നു.

ഗാർഹിക പീഡനമാരോപിച്ച് ജുവൈരിയ നൽകിയ കേസിൽ നാദാപുരം മജിസ്ട്രേട്ട് കോടതി ജുവൈരിയയ്ക്കും കുട്ടികൾക്കും പ്രതിമാസം 3500 രൂപ വീതം ജീവനാംശം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽഇത് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. സ്ത്രീധനമായി കിട്ടിയ സ്വർണം തിരിച്ച് നൽകണമെന്നും കുട്ടികൾക്ക് സഹായം നൽകണമെന്നും ആവശ്യപ്പെട്ട് വടകര കുടുംബ കോടതിയിൽ മറ്റ് രണ്ട് കേസുകളും ജുവൈരിയ നൽകിയിട്ടുണ്ട്.

എംപി ബിനോയ് വിശ്വം ഉൾപ്പെടെ നിരവധി പേർ ജുവൈരിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാന വനിതാ കമ്മീഷനും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ജുവൈരിയയെ മഹല്ല് കമ്മറ്റി വഴി ഒരു വർഷം മുമ്പേ മൊഴി ചൊല്ലിയതാണെന്നും ചൊല്ലിയത് മുത്തലാഖല്ലെന്നുമായിരുന്നു സമീറിന്റെ കുടുംബത്തിന്റെ വാദം. അതിനിടെ ജുവൈരിയയുടെ നാലുവയസുകാരിയായ കുഞ്ഞിനെ പിതാവ് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. വിദേശത്തു നിന്നും ഫോണിൽ വിളിച്ചു സ്വന്തം കുഞ്ഞിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. സമീറാണ് സ്വന്തം മകളെ ഫോണിൽ വിളിച്ച് വീട് വിട്ടിറങ്ങി ഓടാൻ ഭീഷണിപ്പെടുത്തുന്നത്. കുഞ്ഞിന്റെ അച്ഛൻ ആരാണെന്നും സമീർ ചോദിക്കുന്നുണ്ട്.

ഉടൻതന്നെ വീട്ടിൽനിന്ന് ഇറങ്ങിപ്പോക്കോളണം, അല്ലെങ്കിൽ താൻ ഖത്തറിൽ നിന്ന് തിരിച്ചുവന്നാൽ ഉടനേ എല്ലാവരെയും തല്ലി ഓടിക്കും എന്നാണ് ഇയാൾ ഭീഷണിപ്പെടുത്തുന്നത്. ഇതിനിടെ കുഞ്ഞ് തന്റെ മാലയും വളയും വേണമെന്ന് പരാതിപ്പെടുന്നു. എന്നാൽ, തനിക്ക് കുഞ്ഞിനെ വേണ്ടെന്നും കുഞ്ഞിന്റെ വളയും ആഭരണങ്ങളുമെല്ലാം സമീറിന്റെ സഹോദരന്റെ കുഞ്ഞിന് നൽകുമെന്ന് പറയുന്നതും ശബ്ദരേഖയിൽ കേൾക്കാം. കുഞ്ഞിനെ മാനസ്സികമായി തകർക്കുന്ന തരത്തിലാണ് പിതാവായ സമീർ ഭീഷണി മുഴക്കുന്നത്. നാളെപ്പോകുമെന്ന് കുഞ്ഞ് മറുപടി പറയുന്നതും ശബ്ദരേഖയിൽ കേൾക്കാം.

വിദേശത്തായിരുന്ന സമീർ 20 ദിവസം മുമ്പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജുവൈരിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വളയം പൊലീസ് സമീറിനെതിരെ മുത്തലാഖ് നിരോധന നിയമ പ്രകാരം കേസെടുത്തത്. ജുവൈരിയയുടെ സ്വർണ്ണാഭരങ്ങൾ വിറ്റ് ലഭിച്ച പണം ഉപയോഗിച്ചാണ് ഭർത്താവ് വാണിമേൽ സ്വദേശി സമീർ വീട് നിർമ്മിച്ചത്. ആ വീട്ടിൽ നിന്നാണ് രണ്ടും അഞ്ചും വയസ്സുള്ള കുട്ടികൾക്കൊപ്പം പുറത്താക്കപ്പെട്ടത്. സമീർ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഗൾഫിലേക്ക് തിരിപ്പോഴാണ് ജുവൈരിയയെ മുത്തലാഖ് ചൊല്ലിയതായും അറിയിച്ചത്.

ആറ് വർഷങ്ങൾക്ക് മുമ്പായിരുന്നു സമീറുമായുള്ള വിവാഹം. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഭർതൃവീട്ടിൽ നിന്ന് പ്രശ്‌നങ്ങൾ തുടങ്ങി. ഭർത്താവിന്റെ സഹോദരൻ ഒരിക്കൽ ജുവൈരിയയെ മർദിച്ചു. കുട്ടികളോട് മോശമായിപ്പെരുമാറി. ഭർത്താവ് സമീർ ഇതിനെല്ലാം കൂട്ടുനിന്നു. നിരന്തരമായി പീഡനം തുടർന്നപ്പോൾ ജുവൈരിയ വേളം പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ ക്രൂരത വർധിക്കുകയായിരുന്നു. ജുവൈരിയയെും രണ്ടുകുട്ടികളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ജുവൈരിയയുടെത്. വീട്ടിലേക്ക് തിരിച്ച ജുവൈരിയ പോരാടാൻ തന്നെ ഉറച്ചു. ഭർത്താവിന്റെ വീട്ടിൽ താമിസിക്കാൻ കോടതി ഉത്തരവ് സമ്പാദിച്ചു. പക്ഷെ ഭർതൃവീട്ടുകാർ അപ്പീൽ വിധി സമ്പാദിച്ച് ജുവൈരിയയെ വീണ്ടും പുറത്താക്കി. കഴിഞ്ഞ ആറ് മാസമായി ജുവൈരിയക്കും കുഞ്ഞുങ്ങൾക്കും സമീർ ചെലവിന് നൽകുന്നില്ല. അവർ എങ്ങനെ ജീവിക്കുന്നുവെന്ന് അന്വേഷിക്കുന്നില്ല. ഇതിനിടെ ജുവൈരിയയെ ത്വലാഖ് ചൊല്ലിയതായി വാണിമേൽ മഹല്ല് കമ്മിറ്റി അധികൃതർക്ക് സമീർ കത്ത് നൽകി. ഗൾഫിലുള്ള സമീർ അടുത്തിടെ നാട്ടിലെത്തി. അയൽവാസിയായ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ഇതോടെയാണ് സമീറ അവസാന സമരത്തിനിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP