Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അത് ഡാൻസായിരുന്നില്ല പട്ടം പറത്തൽ! വൈറൽ ചുവടുകളിൽ വിശദീകരണവുമായി അസദുദീൻ ഒവൈസി; വീഡിയോയിൽ ആരോ പാട്ട് എഡിറ്റ് ചെയ്ത് ചേർത്തതായും ഒവൈസി

അത് ഡാൻസായിരുന്നില്ല പട്ടം പറത്തൽ! വൈറൽ ചുവടുകളിൽ വിശദീകരണവുമായി അസദുദീൻ ഒവൈസി; വീഡിയോയിൽ ആരോ പാട്ട് എഡിറ്റ് ചെയ്ത് ചേർത്തതായും ഒവൈസി

മറുനാടൻ ഡെസ്‌ക്‌

മുംബയ്; കഴിഞ്ഞ ദിവസങ്ങളിലായിരുന്നു അസദുദീൻ ഒവൈസിയുടെ ചടുല ചുവടുകളുള്ള ഒരു ഡാൻസിങ് വീഡിയോ വൈറലായത്. സോഷ്യൽ മീഡിയയിൽ പാട്ടു സഹിതമായിരുന്നു വീഡിയോ പ്രചരിച്ചിരുന്നത്. അതേസമയം താൻ ഡാൻസ് ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ പ്രചരിക്കുന്നതിന് പിന്നാലെ വിശദീകരണവുമായി എ.ഐ.എം.ഐ.എം ദേശീയ അദ്ധ്യക്ഷൻ ഒവൈസി. തന്റെ പ്രസംഗം അവസാനിപ്പിച്ച ശേഷം വേദിയിൽ നിന്നും ഇറങ്ങവേയാണ്, നൃത്തം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അദ്ദേഹം അംഗചലനം നടത്തിയത്.

ഇതാരോ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത ശേഷം പ്രചരിപ്പിക്കുകയായിരുന്നു.എന്നാൽ താൻ സ്റ്റേജിൽ നിന്നും ഇറങ്ങവേ നൃത്തം ചെയ്യുകയല്ലായിരുന്നുവെന്നും തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'പട്ടം' പറത്തുന്ന രീതി അനുകരിക്കുകയായിരുന്നുവെന്നുമാണ് ഒവൈസിയുടെ വിശദീകരണം. വീഡിയോയിൽ ആരോ പാട്ട് എഡിറ്റ് ചെയ്ത് ചേർത്തതായും ഒവൈസി ആരോപിക്കുന്നു.' എല്ലാ തവണയും ഒത്തുകൂടുമ്പോൾ ഞങ്ങൾ പട്ടം പറത്തുന്ന രീതി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാറുണ്ട്. ഇത് അവരിൽ ബോധവത്കരണം നടത്തുന്നതിന് വേണ്ടിയാണ് ചെയ്യുന്നത്. ആരോ ആ വീഡിയോ എഡിറ്റ് ചെയ്ത ശേഷം അതിൽ പാട്ട് ചേർത്തതാണ്. ഞാൻ നൃത്തം ചെയ്തു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഇത് തെറ്റാണ്.' ഒവൈസി പറയുന്നു.

ഒവൈസിയുടെ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലക്ഷക്കണക്കിന് പേർ കാണുകയും ഇക്കാര്യം നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. അസദുദീൻ ഒവൈസിയുടേ എ.ഐ.എം.ഐ.എം പാർട്ടി മഹാരാഷ്ട്രയിൽ ഒട്ടുമിക്ക സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ഇന്നാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 10 മണിവരെ 5.79 മാത്രമായിരുന്നു വോട്ടിങ് ശതമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP