Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്; വോട്ടെടുപ്പ് നടക്കുന്ന നാല് ജില്ലകളിൽ ഇപ്പോൾ ഓറഞ്ച് അലർട്ട്; എറണാകുളത്ത് ശക്തമായ മഴയുണ്ടെങ്കിലും പോളിങിൽ മാറ്റമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ; ആവശ്യമെങ്കിൽ സമയം നീട്ടി നൽകുമെന്നും ടിക്കാറാം മീണ; തിരുവനന്തപുരത്തു നിന്നുള്ള പാസഞ്ചർ ട്രെയിനുകൾ എല്ലാം റദ്ദാക്കി; എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യും

ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്; വോട്ടെടുപ്പ് നടക്കുന്ന നാല് ജില്ലകളിൽ ഇപ്പോൾ ഓറഞ്ച് അലർട്ട്; എറണാകുളത്ത് ശക്തമായ മഴയുണ്ടെങ്കിലും പോളിങിൽ മാറ്റമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ; ആവശ്യമെങ്കിൽ സമയം നീട്ടി നൽകുമെന്നും ടിക്കാറാം മീണ; തിരുവനന്തപുരത്തു നിന്നുള്ള പാസഞ്ചർ ട്രെയിനുകൾ എല്ലാം റദ്ദാക്കി; എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ വോട്ടെടുപ്പ് മാറ്റിവെക്കുന്ന സഹചര്യം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ആവശ്യമെങ്കിൽ സമയം നീട്ടിനൽകുമെന്ന് മീണ പറഞ്ഞു. മഴ കുറയാത്ത സാഹചാര്യത്തിൽ പോളിങ് തുടങ്ങാനായില്ലെങ്കിൽ വോട്ടെടുപ്പ് മാറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കേണ്ടിവരും, എന്നാൽ നിലവിൽ അങ്ങനെ ഒരു സാഹചര്യമില്ലെന്ന് ടിക്കാറാം മീണ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്താൻ കളക്ടർമാരോട് സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ടിക്കാറാം മീണ തിരുവനന്തപുരത്ത് ചേർന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 10.30വരെയുള്ള വോട്ടിങ് ശതമാന കണക്കുകളും ടിക്കാറാം മീണ വിശദീകരിച്ചു.

മഞ്ചേശ്വരം 20.26%, എറണാകുളം 8.38%, അരൂർ 20.3%, കോന്നി 19.54%, വട്ടിയൂർക്കാവ് 17.42% എന്നിങ്ങനെയാണ് കണക്കുകൾ. മുഴുവൻ മണ്ഡലങ്ങളിലും ആകെ വോട്ടിങ് ശതമാനം 17.6 % ആണെന്ന് ടിക്കാറാം മീണ അറിയിച്ചു. കനത്ത മഴ തുടരുന്ന എറണാകുളത്താണ് പോളിങ് ശതമാനം ഏറ്റവും കുറവ്. വെള്ളക്കെട്ടിനെയും വെളിച്ചക്കുറവിനെയും തുടർന്ന് എറണാകുളത്തെ ചില ബൂത്തുകൾ മാറ്റിക്രമീകരിച്ചിരുന്നു. മണ്ഡലത്തിലെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതിന് തുടർന്ന് വോട്ടർമാർക്ക് പോളിങ് ബൂത്തുകളിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല.

എറണാകുളം നഗര പ്രദേശത്തെ ചില ബൂത്തുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇതേ തുടർന്ന് കളക്ടറുമായി സംസാരിച്ചിരുന്നു. അവിടെയുള്ള വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. കൂടാതെ വെള്ളം കയറിയ ബൂത്തുകൾ സന്ദർശിക്കാൻ കളക്ടർക്കും ജനറൽ ഒബ്‌സർവർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ടിക്കാറാം മീണ അറിയിച്ചു.

അതേസമയം വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് പറഞ്ഞു. ന്യൂനമർദ്ദത്തിനെ ഫലമായാണ് രാവിലെ ശക്തമായ മഴ ലഭിച്ചതെന്നും എന്നാൽ ഗുരുതരമായ സ്ഥിതിവിശേഷം ഇല്ലെന്നും ശേഖർ കുര്യാക്കോസ് പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന നാല് ജില്ലകളിൽ ഇപ്പോൾ ഓറഞ്ച് അലർട്ട് ആണ് നിലവിലുള്ളത്. സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നതിനാൽ ഉച്ചയ്ക്കുശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യും.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് അതിശക്തമായ മഴ പെയ്യുന്നത്. പലയിടത്തും താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറി.കൊച്ചി നഗരത്തിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസപ്പെട്ടു. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ,നോർത്ത് റെയിൽവേ സ്റ്റേഷൻ റോഡുകൾ,കലൂർ ബസ് സ്റ്റാൻഡ്, കലൂർ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളംകയറിയത്. കലൂർ സബ് സ്റ്റേഷനിൽ വെള്ളം കയറി വൈദ്യുതിവിതരണം തടസപ്പെട്ടു.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ട്രാക്കുകളിൽ വെള്ളംകയറിയതിനാൽ ട്രെയിൻ സർവീസുകളും തടസപ്പെട്ടു. തിരുവനന്തപുരത്തു നിന്നുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP