Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓട്ടോറിക്ഷയിൽ കയറിയ കേയ്റ്റ് ആകെയൊന്ന് വിരണ്ടു; ഇത് വല്ലാത്ത തമാശയാണല്ലോ എന്ന് കമന്റ്; കേയ്റ്റും വില്യവും പാക്കിസ്ഥാൻ സന്ദർശിച്ചതിന്റെ ഹൈലൈറ്റ് വീഡിയോ ഹിറ്റാവുമ്പോൾ

ഓട്ടോറിക്ഷയിൽ കയറിയ കേയ്റ്റ് ആകെയൊന്ന് വിരണ്ടു; ഇത് വല്ലാത്ത തമാശയാണല്ലോ എന്ന് കമന്റ്; കേയ്റ്റും വില്യവും പാക്കിസ്ഥാൻ സന്ദർശിച്ചതിന്റെ ഹൈലൈറ്റ് വീഡിയോ ഹിറ്റാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: തങ്ങളുടെ പാക്കിസ്ഥാൻ സന്ദർശനത്തിനിടെ വില്യം രാജകുമാരനും ഭാര്യ കേയ്റ്റും പ്രത്യേകം അണിയിച്ചൊരുക്കിയ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത വീഡിയോ വൈറലാകുന്നു. ആദ്യമായി ഓട്ടോറിക്ഷയിൽ കയറിയ കേയ്റ്റ് ആകെയൊന്ന് വിരണ്ടെന്നാണ് ഈ വീഡിയോ വ്യക്തമാക്കുന്നത് . ഇത് വല്ലാത്ത തമാശയാണല്ലോ എന്ന കമന്റ് കേയ്റ്റ് പറയുന്നുമുണ്ടായിരുന്നു. എന്തായാലും ഈ ഹൈലൈറ്റ് വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഹിറ്റായിരിക്കുന്നത്. ഈ ഓട്ടോറിക്ഷ വർണാഭമാക്കുകയും സീറ്റുകളിൽ ബ്രിട്ടന്റെയും പാക്കിസ്ഥാന്റെയും ദേശീയ പതാകകൾ പെയിന്റ് ചെയ്ത് ആകർഷകമാക്കുകയും ചെയ്തിരുന്നു.

ഇരുവരുടെയും അഞ്ച് ദിവസത്തെ പാക്ക്പര്യടനം വിജയമായിട്ടാണ് വിലയിരുത്തുന്നത്. ഈ ട്രിപ്പ് വളരെ വിസ്മയകരമായിരുന്നുവെന്നാണ സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കേയ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്.ലാഹോറിൽ വ്യാഴാഴ്ച എസ്ഒഎസ് ചിൽഡ്രൻസ് വില്ലേജ് എന്ന ചാരിറ്റബിൾ സംഘടന സന്ദർശിക്കുന്നതിനിടെയാണ് കേയ്റ്റ് ഈ അഭിമുഖമേകിയിരിക്കുന്നത്. അഞ്ച് ദിവസത്തെ സന്ദർശനത്തിനിടയിൽ പാക്കിസ്ഥാനെ അടുത്തറിയാൻ സാധിച്ചുവെന്നാണ് വില്യമിന്റെ സാന്നിധ്യത്തിൽ കേയ്റ്റ് സിഎൻഎന്നിനോട് മനസ് തുറന്നിരിക്കുന്നത്.

എസ്ഒഎസ് ചിൽഡ്രൻസ് വില്ലേജിന്റെ പ്രവർത്തനത്തെ കേയ്റ്റ് ഈ അഭിമുഖത്തിൽ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ജീവിത്തതിൽ പലവിധ പ്രതിസന്ധികൾ നേരിട്ടവരും വൾനറബിളായിട്ടുള്ളവരുമായ നിരവധി സ്ത്രീകൾ ഇവിടെയുണ്ടെന്നും അവർക്ക് ഈ സംഘടനയേകുന്ന പിന്തുണ വളരെ മഹത്തരമാണെന്നും കേയ്റ്റ് എടുത്ത് കാട്ടുന്നു.കടുത്ത കാറ്റ് കാരണം രാജകീയ ദമ്പതികൾക്ക് വ്യാഴാഴ്ച രാത്രി ഇസ്ലാമബാദിൽ വിമാനമിറങ്ങാൻ സാധിച്ചിരുന്നില്ല.തുടർന്ന് അടുത്ത ദിവസമാണ് അവർ തലസ്ഥാനത്തെത്തിയത്. അവിടെ നിന്ന് ബോംബ് ഡോഗ് ട്രെയിനിങ് സെന്റർ കാണാൻ അവർ പോവുകയും ചെയ്തിരുന്നു.

തുടർന്ന് മണിക്കൂറുകൾക്ക് ശേഷം അവർ വെള്ളിയാഴ്ച ആർഎഎഫ് വോയേജർ വിമാനത്തിൽ ബ്രിട്ടനിലേക്ക് തിരിക്കുകയും ചെയ്തിരുന്നു.വിദൂരസ്ഥമായ ഹിന്ദുക്കുഷ്പർവത നിരയിലെ മൺവീട്ടിൽ താമസിക്കുന്ന കുടുംബത്തെ സന്ദർശിക്കാൻ കേയ്റ്റും വില്യവും യാദൃശ്ചികമായി പോയത് വൻ വാർത്തയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ കെൻസിങ്ടൺ പാലസ് പുറത്ത് വിടുകയും ചെയ്തിരുന്നു.ഹിന്ദുക്കുഷ് പർവത നിരയിലെ ഒരു ഹിമശിഖരം കണ്ട് മടങ്ങും വഴി പാക്കിസ്ഥാനിലെ വിദൂരസ്ഥമായ വഖാൻ പ്രദേശത്തൂടെ കടന്ന് പോകുമ്പോഴാണ് റോഡരികിലെ ഈ മൺവീട്ടിൽ തങ്ങളെ കൗതുകത്തോടെ നോക്കി നിൽക്കുന്ന കുരുന്നുകൾ രാജകീയ ദമ്പതികളുടെ ശ്രദ്ധ കവർന്നത്. തുടർന്ന് പെട്ടെന്ന് അവർ വണ്ടി നിർത്തി ആ മൺവീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP