Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോറിസിന്റെ വ്യാപാര കരാറും പാർലിമെന്റ് അംഗീകരിക്കാതെ വന്നതോടെ മൂന്ന് മാസം കൂടി ബ്രെക്സിറ്റിന് ആയുസ് നീട്ടി നൽകാൻ ആലോചിച്ച് യൂറോപ്യൻ യൂണിയൻ; എങ്ങനെയും കടമ്പ കടക്കാൻ പെടാപ്പാട് പെട്ട് പ്രധാനമന്ത്രി

ബോറിസിന്റെ വ്യാപാര കരാറും പാർലിമെന്റ് അംഗീകരിക്കാതെ വന്നതോടെ മൂന്ന് മാസം കൂടി ബ്രെക്സിറ്റിന് ആയുസ് നീട്ടി നൽകാൻ ആലോചിച്ച് യൂറോപ്യൻ യൂണിയൻ; എങ്ങനെയും കടമ്പ കടക്കാൻ പെടാപ്പാട് പെട്ട് പ്രധാനമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെ യൂറോപ്യൻ യൂണിയൻ വിടുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ തയ്യാറാക്കിയിരുന്ന പുതിയ പദ്ധതി പാർലിമെന്റ് നിരസിച്ചതോടെ മൂന്ന് മാസം കൂടി ബ്രെക്സിറ്റിന് ആയുസ് നീട്ടി നൽകാൻ ആലോചിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തെത്തി. എന്നാൽ താൻ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന ഒക്ടോബർ 31ന് തന്നെ ബ്രെക്സിറ്റ് എങ്ങനെയും നടപ്പിലാക്കുകയെന്ന കടമ്പ കടക്കാൻ പെടാപ്പാട് പെടുകയാണ് ഇപ്പോൾ ബോറിസെന്നും വെളിപ്പെട്ടിട്ടുണ്ട്. ഹൗസ് ഓഫ് കോമൺസിലൂടെ തന്റെ പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാൻ ബോറിസിന് സാധിക്കാതെ വന്നതോടെയാണ് ബ്രെക്സിറ്റ് അടുത്ത വർഷം ഫെബ്രുവരി വരെയെങ്കിലും ദീർഘിപ്പിക്കുന്ന കാര്യം യൂറോപ്യൻ യൂണിയൻ പരിഗണിച്ച് വരുന്നതെന്നാണ് ഒരു ഡിപ്ലോമാറ്റിക് ഉറവിടം നൽകുന്ന സൂചന.

എന്നാൽ ബ്രിട്ടീഷ് പാർലിമെന്റ് ബോറിസിന്റെ ബ്രെക്സിറ്റ് പദ്ധതിക്ക് തീരെ പിന്തുണയേകില്ലെന്ന് തീർത്തും ഉറപ്പായതിന് ശേഷം മാത്രമേ ഇത്തരത്തിൽ ബ്രെക്സിറ്റ് തീയതി നീട്ടുന്ന കാര്യം ബ്രസൽസ് പരിഗണിക്കുകയുള്ളുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലണ്ടനിൽ നടക്കുന്ന അടുത്ത സംഭവവികാസങ്ങൾക്കനുസരിച്ച് മാത്രമേ തങ്ങൾ ഇക്കാര്യത്തിൽ നിർണായകമായ തീരുമാനമെടുക്കുകയുള്ളുവെന്നാണ് യൂറോപ്യൻ യൂണിയൻ ഡിപ്ലോമാറ്റുകളും ഒഫീഷ്യലുകളും ഞായറാഴ്ച റോയിട്ടേർസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

ഇത് പ്രകാരം ബ്രെക്സിറ്റിനായി നവംബറിന് ശേഷം ഒരു മാസം കൂടി അനുവദിക്കാനോ അല്ലെങ്കിൽ ആറ് മാസം വരെ അധികമായി അനുവദിക്കാനോ തങ്ങൾ ആലോചിക്കുന്നുവെന്ന സൂചനയാണ് ഇവർ നൽകിയിരിക്കുന്നത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി യൂറോപ്യൻ യൂണിയൻ അംബാസിഡർമാർ ഞായറാഴ്ച നിർണായകമായ ചർച്ചകൾ നടത്തിയിരുന്നു.എന്നാൽ ബ്രെക്സിറ്റ് തീയതി നീട്ടുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും ചുവട് വയ്പുകളെ കുറിച്ച് ഇവർ ആലോചിച്ചുവോയെന്ന് വ്യക്തമല്ല.

പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് പദ്ധതി ശനിയാഴ്ച ഹൗസ് ഓഫ് കോമൺസ് തള്ളിക്കളഞ്ഞതിന് ശേഷമാണ് മേൽപ്പറഞ്ഞ നീക്കങ്ങളുണ്ടായിരിക്കുന്നത്. ബോറിസിന്റെ പദ്ധതി തൽക്കാലം അംഗീകരിക്കേണ്ടതില്ലെന്നും അതിന് പകരം ബ്രെക്സിറ്റ് തീയതി നീട്ടുകയാണ് വേണ്ടതെന്നുമാണ് പാർലിമെന്റ് തീരുമാനമെടുത്തിരിക്കുന്നത്. ബ്രെക്‌സിറ്റ് നീട്ടുന്നതുമായി ബന്ധപ്പെട്ട് ടോറി എംപി ഒലിവർ ലെറ്റ് വിൻ കൊണ്ടു വന്ന പ്രമേയം 306ന് എതിരെ 322 വോട്ടുകൾക്കാണ് പാർലിമെന്റ് ശനിയാഴ്ച പാസാക്കിയിരിക്കുന്നത്.എന്നാൽ താൻ മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ഒക്ടോബർ 31ന് തന്നെ ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന ദൃഢനിശ്ചയത്തിൽ ഉറച്ച് നിൽക്കുകയാണ് ബോറിസ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP