Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനത്ത മഴയിൽ എറണാകുളം സൗത്ത് റയിൽവെ സ്റ്റേഷനിൽ വെള്ളംകയറി; ട്രാക്കിൽ മണ്ണിടിഞ്ഞു വീണതോടെ ട്രെയിൻ ഗതാഗതം നിലച്ചു; ദേശീയപാതയിൽ വെള്ളക്കെട്ടിൽ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് ഗതാഗത ക്കുരുക്ക്; കൊച്ചിയിൽ എംജി റോഡ്, ഇടപ്പള്ളി, സൗത്ത്, നേർത്ത് റെയിൽവെ സ്റ്റേഷൻ റോഡുകൾ, കലൂർ ബസ് സ്റ്റാന്റ്, സ്റ്റേഡിയം എന്നിവിടങ്ങളിൽ വലിയതോതിൽ വെള്ളക്കെട്ട്; ചിലയിടങ്ങളിൽ മൂന്ന് ബൂത്തുകൾ മാറ്റിസ്ഥാപിച്ചു; മഴ സാരമായി ബാധിച്ചതുകൊച്ചി നഗരത്തെ

കനത്ത മഴയിൽ എറണാകുളം സൗത്ത് റയിൽവെ സ്റ്റേഷനിൽ വെള്ളംകയറി; ട്രാക്കിൽ മണ്ണിടിഞ്ഞു വീണതോടെ ട്രെയിൻ ഗതാഗതം നിലച്ചു; ദേശീയപാതയിൽ വെള്ളക്കെട്ടിൽ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് ഗതാഗത ക്കുരുക്ക്; കൊച്ചിയിൽ എംജി റോഡ്, ഇടപ്പള്ളി, സൗത്ത്, നേർത്ത് റെയിൽവെ സ്റ്റേഷൻ റോഡുകൾ, കലൂർ ബസ് സ്റ്റാന്റ്, സ്റ്റേഡിയം എന്നിവിടങ്ങളിൽ വലിയതോതിൽ വെള്ളക്കെട്ട്; ചിലയിടങ്ങളിൽ മൂന്ന് ബൂത്തുകൾ മാറ്റിസ്ഥാപിച്ചു; മഴ സാരമായി ബാധിച്ചതുകൊച്ചി നഗരത്തെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്നലെ വൈകുന്നേരം മുതൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ സാരമായി ബാധിച്ചത് എറണാകുളം ജില്ലയെ. കൊച്ചി നഗരമാണ് വെള്ളക്കെട്ടിൽ മുങ്ങിയത്. പലയിടങ്ങളിലും വെള്ളംപൊങ്ങിയതോടെ നഗരത്തിൽ ഗതാഗതം നിശ്ചലമായി. മഴ തുടരവേ എറണാകുളത്ത് സൗത്ത് റയിൽവെ സ്റ്റേഷനിൽ വെള്ളംകയറി. ട്രെയിൻ ഗതാഗതം നിർത്തിവച്ചു. പിറവം-വൈക്കം റോഡ് സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. മണ്ണ് നീക്കാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് വിവരം. സൗത്ത് സ്റ്റേഷനിൽ വെള്ളംകയറിയതോടെ വിവിധയിടങ്ങളിൽ ട്രൈയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്.

കൊച്ചിയിൽ എംജി റോഡ്, ഇടപ്പള്ളി, സൗത്ത്, നേർത്ത് റെയിൽവെ സ്റ്റേഷൻ റോഡുകൾ, കലൂർ ബസ് സ്റ്റാന്റ്, സ്റ്റേഡിയം എന്നിവിടങ്ങളിൽ വലിയതോതിതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടത് റോഡ് ഗതാഗതത്തെയും തടസ്സപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പല ബൂത്തുകളിലും വെള്ളം കയറി. കനത്ത മഴയിൽ ഗതാഗതക്കുരുക്കിൽ വലഞ്ഞിരിക്കയാണ് കൊച്ചി നഗരം. നഗരത്തിൽ വ്യാപകമായ വെള്ളക്കെട്ട് രുപപ്പെട്ടു. എംജി റോഡിലും ഇടപ്പള്ളി അരൂർ ദേശീയപാതയിലും ഗതാഗതക്കുരുക്ക് അതീവ രൂക്ഷമാണ്. കുണ്ടന്നൂരിൽ ഗുഡ്‌സ് ഓട്ടോ വെള്ളക്കെട്ടിൽ മറിഞ്ഞു. അതിനിടെ എറണാകുളത്ത് പലയിടത്തും ബൂത്തുകൾ മാറ്റി സ്ഥാപിച്ചു. പലയിടത്തും വൈദ്യുതി തകരാറും റിപ്പോർട്ട് ചെയ്യുന്നു. ചിലയിടത്ത് മെഴുകുതിരി വെട്ടത്തിലാണ് ബൂത്തുകളിൽ വോട്ടിങ് പുരോഗമിക്കുന്നത്.

എറണാകുളം മണ്ഡലത്തിലെ വോട്ടെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ച് കനത്ത മഴ. വെള്ളം കയറിയ മണ്ഡലത്തിലെ മൂന്ന് ബൂത്തുകൾ മാറ്റി സ്ഥാപിച്ചു. 64,65,68 ബൂത്തുകളാണ് മാറ്റി സ്ഥാപിച്ചത്. കനത്ത മഴയായതിനാൽ എറണാകുളത്തെ ബൂത്തുകളിൽ വലിയ ആൾത്തിരക്ക് പ്രകടമല്ല. ഞായറാഴ്ച അർധരാത്രിമുതൽ തുടരുന്ന പെരുമഴയിൽ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. എംജി റോഡിലും ടിഡി റോഡിലും ദേശീയപാതയിലും വെള്ളംകയറി. കനത്ത മഴയെത്തുടർ്ന് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നാലു ദിവസത്തേക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏഴ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിലും ബുധനാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവക്കും അവധി ബാധകമാണ്. ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണ്. ഓറഞ്ച് അലർട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP