Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവനേതാക്കളെ ഉൾപ്പെടുത്തി ബംഗാളിൽ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പുനഃസംഘടിപ്പിച്ചു; മുൻ മന്ത്രി ഗൗതം ദേബ്, മനബ് മുഖർജി അടക്കമുള്ളവർ ഒഴിവായി; പുതുതായി ഉൾപ്പെടുത്തിയവരെല്ലാം 50വയസിൽ താഴെയുള്ളവർ

യുവനേതാക്കളെ ഉൾപ്പെടുത്തി ബംഗാളിൽ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പുനഃസംഘടിപ്പിച്ചു; മുൻ മന്ത്രി ഗൗതം ദേബ്, മനബ് മുഖർജി അടക്കമുള്ളവർ ഒഴിവായി; പുതുതായി ഉൾപ്പെടുത്തിയവരെല്ലാം 50വയസിൽ താഴെയുള്ളവർ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത; പശ്ചിമ ബംഗാളിൽ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പുനഃ സംഘടിപ്പിച്ചു. യുവാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിച്ചാണ് പുതിയ പുനഃസംഘടന.മുൻ മന്ത്രി ഗൗതം ദേബ്, മനബ് മുഖർജി, ദീപക് ദാസ് ഗുപ്ത, നൃപൻ ചൗധരി എന്നീ മുതിർന്ന നേതാക്കളാണ് സംസ്ഥാന സെക്രട്ടറിയറ്റിൽ നിന്ന് ഒഴിവായത്. ആരോഗ്യ കാരണങ്ങളാലാണ് നാലുപേരും ഒഴിവാകുന്നത്. കല്ലോൽ മജുംദർ, പലാഷ് ദാസ്, സുമിത് ദേ അടക്കം അഞ്ച് യുവ നേതാക്കളെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തിലുള്ള എട്ടുപേരെ സംസ്ഥാന കമ്മിറ്റിയിലും ഉൾപ്പെടുത്തി. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കമ്മിറ്റികളുടെ പുനഃസംഘടന തീരുമാനം.കല്ലോൽ മജുംദർ, പലാഷ് ദാസ്, സുമിത് ദേ അടക്കം അഞ്ച് യുവ നേതാക്കളെ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തി. എല്ലാവരും അമ്പത് വയസ്സിൽ താഴെയുള്ളവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP