Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു വർഷത്തിനിടെ രാജ്യത്തിനായി ജീവൻ വെടിഞ്ഞത് 292 ഭടന്മാർ; മരിച്ചവരിൽ സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങിയ അർധസൈനിക സേനാംഗങ്ങളും; പുൽവാമയിൽ വീരമൃത്യു വരിച്ച 40 പേരുൾപ്പടെ സിആർപിഎഫിൽ മരിച്ചത് 67പേർ; സ്വാതന്ത്ര്യം നേടിയശേഷം ഈ ഓഗസ്റ്റ് വരെ രാജ്യത്താകെ 35,136 പൊലീസുകാർ കൊല്ലപ്പെട്ടുവെന്നും കണക്കുകൾ

ഒരു വർഷത്തിനിടെ രാജ്യത്തിനായി ജീവൻ വെടിഞ്ഞത് 292 ഭടന്മാർ; മരിച്ചവരിൽ സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങിയ അർധസൈനിക സേനാംഗങ്ങളും; പുൽവാമയിൽ വീരമൃത്യു വരിച്ച 40 പേരുൾപ്പടെ സിആർപിഎഫിൽ മരിച്ചത് 67പേർ; സ്വാതന്ത്ര്യം നേടിയശേഷം ഈ ഓഗസ്റ്റ് വരെ രാജ്യത്താകെ 35,136 പൊലീസുകാർ കൊല്ലപ്പെട്ടുവെന്നും കണക്കുകൾ

മറുനാടൻ ഡെസ്‌ക്‌

നാഗ്പുർ; ഒരു കൊല്ലത്തിനിടെ രാജ്യത്ത് ജീവത്യാഗം ചെയ്ത പൊലീസ് സേനാംഗങ്ങളുടെ എണ്ണം 292 ആയി. സിആർപിഎഫ്, ബിഎസ്എഫ് തുടങ്ങിയ അർധസൈനിക സേനാംഗങ്ങൾ ഉൾപ്പെടെയാണിത്. ഭീകരവിരുദ്ധ വേട്ടയിലും മറ്റുമായി 2018 സെപ്റ്റംബർ മുതൽ ഈ വർഷം ഓഗസ്റ്റ് വരെ 292 പൊലീസ് സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് പൊലീസ് ദിനത്തോടനുബന്ധിച്ചു പുറത്തുവിട്ട കണക്ക് വെളിപ്പെടുത്തുന്നു.

ജീവത്യാഗം ചെയ്ത 292 പേരിൽ, കൂടുതൽ സിആർപിഎഫിൽ നിന്നാണ് 67. കഴിഞ്ഞ ഫെബ്രുവരിയിൽ കശ്മീരിലെ പുൽവാമയിൽ വീരമൃത്യു വരിച്ച 40 പേർ ഉൾപ്പെടെയാണിത്.സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ, മഹാരാഷ്ട്ര പൊലീസിൽ 20 പേർ കൊല്ലപ്പെട്ടു. മേയിൽ ഗഡ്ചിരോളി ജില്ലയിൽ മാവോയിസ്റ്റ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 15 പേർ ഉൾപ്പെടെയാണിത്. ഛത്തീസ്‌ഗഡിൽ 14 പേരും കർണാടകയിൽ 12 പേരും കൊല്ലപ്പെട്ടു.

രാജ്യം സ്വാതന്ത്ര്യം നേടിയശേഷം ഈ ഓഗസ്റ്റ് വരെ രാജ്യത്താകെ 35,136 പൊലീസുകാർ കൊല്ലപ്പെട്ടുവെന്നും കണക്കുകൾ പറയുന്നു.ബിഎസ്എഫ് 41, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് 23, ജമ്മു കശ്മീർ പൊലീസ് 24 എന്നിങ്ങനെയാണ് ഈ കാലയളവിൽ കൊല്ലപ്പെട്ട മറ്റു സേനാംഗങ്ങളുടെ എണ്ണം.1959 ഒക്ടോബർ 21 നു ലഡാക്കിൽ ചൈനീസ് പട്ടാളത്തിന്റെ വെടിയേറ്റ് 10 സിആർപിഎഫ് ഭടന്മാർ മരിച്ചു. 7 പേരെ തടവുകാരാക്കി. 3 ആഴ്ചയ്ക്കു ശേഷം കൊല്ലപ്പെട്ട 10 പേരുടെ മൃതദേഹങ്ങൾ ചൈന ഇന്ത്യയ്ക്കു കൈമാറി. വടക്കു കിഴക്കൻ ലഡാക്കിൽ അവ ബഹുമതികളോടെ സംസ്‌കരിച്ചു. ഈ ജീവത്യാഗത്തിന്റെ സ്മരണ പുതുക്കുന്നതിന് എല്ലാവർഷവും ഒക്ടോബർ 21 പൊലീസ് ദിനമായി ആചരിച്ചു വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP