Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടമ്മമാർ മുതൽ നടിമാർ വരെ ലിസ്റ്റിൽ; നാല് വെബ്സൈറ്റുകളിലെ വിഡിയോകൾക്ക് 13.4 കോടി സന്ദർശകർ; ഡീപ്‌ഫേക്കിൽ 96% സെക്‌സ് വിഡിയോകൾ; ഏഴുമാസം കൊണ്ട് പുറത്തിറങ്ങിയത് 14,678 വീഡിയോകൾ; കൂടുതലും ഉന്നം വയ്ക്കുന്നതും ആവശ്യക്കാർ ഏറെയുള്ളതും വനിതാ സെലിബ്രിറ്റികൾക്ക്; വ്യൂവർഷിപ്പിലെ കുതിപ്പ് വെബ്സൈറ്റുകൾക്ക് ഊർജ്ജം പകരുന്നതായി കണ്ടെത്തൽ

വീട്ടമ്മമാർ മുതൽ നടിമാർ വരെ ലിസ്റ്റിൽ; നാല് വെബ്സൈറ്റുകളിലെ വിഡിയോകൾക്ക് 13.4 കോടി സന്ദർശകർ; ഡീപ്‌ഫേക്കിൽ 96% സെക്‌സ് വിഡിയോകൾ; ഏഴുമാസം കൊണ്ട് പുറത്തിറങ്ങിയത് 14,678 വീഡിയോകൾ; കൂടുതലും ഉന്നം വയ്ക്കുന്നതും ആവശ്യക്കാർ ഏറെയുള്ളതും വനിതാ സെലിബ്രിറ്റികൾക്ക്; വ്യൂവർഷിപ്പിലെ കുതിപ്പ് വെബ്സൈറ്റുകൾക്ക് ഊർജ്ജം പകരുന്നതായി കണ്ടെത്തൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ തയ്യാറാക്കുന്ന ഡിപ് ഫേക്ക് വീഡിയോകൾ അഥവാ വ്യാജവീഡിയോകൾ സൈബർ ലോകത്ത് ഭീഷണിയാകുന്നു. മുൻനിര നടികളുടെയും വീട്ടമ്മമാരുടെയും പേരിൽ വ്യാജ സെക്‌സ് വിഡിയോകൾ നിർമ്മിച്ച് ഓൺലൈൻ വഴി പ്രചരിപ്പിക്കുന്ന വലിയ സംഘം തന്നെ ഇറങ്ങിയിട്ടുണ്ട്. ഡീപ്‌ഫേക്ക് വിഡിയോകൾ ഓൺലൈനിൽ വ്യാപിക്കുന്നത് തടയാൻ സാങ്കേതിക സ്ഥാപനങ്ങൾ പോരാടുമ്പോഴും പുറത്തിറങ്ങുന്ന വിഡിയോകൾക്ക് ഒരു കുറവുമില്ല. പുതിയ ഗവേഷണ റിപ്പോർട്ട് പ്രകാരം പുറത്തിറങ്ങുന്ന ഡീപ്‌ഫേക്ക് വീഡിയോകളിൽ 96 ശതമാനവും സ്ത്രീ സെലിബ്രിറ്റികളെ ലക്ഷ്യം വച്ചുള്ള അശ്ലീലത ഉൾക്കൊള്ളുന്നു എന്നാണ്.

നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള സൈബർ സെക്യൂരിറ്റി സ്ഥാപനം ഡീപ്പ് ട്രൈസ് നടത്തിയ പഠനത്തിൽ ഇപ്പോൾ സൈബർ ലോകത്ത് വ്യാപകമായ ഡീപ്പ് ഫേക്ക് വീഡിയോകളിൽ 96 ശതമാനവും ലൈംഗികതയുമായി ബന്ധപ്പെട്ടതാണ് എന്നാണ് റിപ്പോർട്ട്.മുൻനിര നടികളുടെയും വീട്ടമ്മമാരുടെയും പേരിൽ വ്യാജ സെക്‌സ് വിഡിയോകൾ നിർമ്മിച്ച് ഓൺലൈൻ വഴി പ്രചരിപ്പിക്കുന്ന വലിയ സംഘം തന്നെ ഇറങ്ങിയിട്ടുണ്ട്. ഡീപ്‌ഫേക്ക് വിഡിയോകൾ ഓൺലൈനിൽ വ്യാപിക്കുന്നത് തടയാൻ സാങ്കേതിക സ്ഥാപനങ്ങൾ പോരാടുമ്പോഴും പുറത്തിറങ്ങുന്ന വിഡിയോകൾക്ക് ഒരു കുറവുമില്ല. പുതിയ ഗവേഷണ റിപ്പോർട്ട് പ്രകാരം പുറത്തിറങ്ങുന്ന ഡീപ്‌ഫേക്ക് വീഡിയോകളിൽ 96 ശതമാനവും വനിതാ സെലിബ്രിറ്റികളെ ലക്ഷ്യം വച്ചുള്ള അശ്ലീലത ഉൾക്കൊള്ളുന്നു.

അടുത്തിടെ വൈറലായ ഫേസ്‌ബുക് സിഇഒ മാർക്ക് സക്കർബർഗിന്റെയും യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെയും, ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ പറയുന്നതായി തോന്നിപ്പിക്കുന്ന വിഡിയോകളെയാണ് ഡീപ്‌ഫേക്കുകൾ എന്ന് പറയുന്നത്. ഇതിനിടെ നേരിടാൻ മൈക്രോസോഫ്റ്റ്, മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി), മറ്റ് സ്ഥാപനങ്ങൾ ഫേസ്‌ബുക് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരു വിഡിയോ ഇറങ്ങിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ കഴിയുന്ന ഓപ്പൺ സോഴ്സ് ഉപകരണങ്ങൾ സൃഷ്ടിക്കുന്നതിന് 10 മില്യൺ ഡോളർ ചെലവഴിക്കുകയും ചെയ്തു.യഥാർഥ ആളുകൾ ചെയ്യുന്നതും സാങ്കൽപ്പിക കാര്യങ്ങൾ പറയുന്നതുമായ റിയലിസ്റ്റിക് എഐ- ജനറേറ്റുചെയ്ത വിഡിയോകൾ അവതരിപ്പിക്കുന്ന ഡീപ്‌ഫേക്ക് ടെക്‌നിക്കുകൾ, ഓൺലൈനിൽ അവതരിപ്പിക്കുന്ന വിവരങ്ങളുടെ നിയമസാധുത നിർണയിക്കുന്നതിന് കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

ഡീപ്‌ഫേക്ക് പ്രതിഭാസം ഓൺലൈനിൽ അതിവേഗം വളരുകയാണെന്ന് ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഏഴു മാസത്തിനിടെ ഡീപ്‌ഫേക്ക് വിഡിയോകളുടെ എണ്ണം ഏകദേശം ഇരട്ടിയായിട്ടുണ്ട്. 7 മാസം കൊണ്ട് പുറത്തിറങ്ങിയത് 14,678 വിഡിയോകളാണ്. വിദഗ്ധരല്ലാത്തവർക്ക് ഡീപ്‌ഫേക്കുകൾ സൃഷ്ടിക്കുന്നതിനുള്ള തടസ്സം കുറയ്ക്കുന്ന ഉപകരണങ്ങളുടെയും സേവനങ്ങളുടെയും വർധനയും വൻ വെല്ലുവിളിയാണ്. ഡീപ്‌ഫേക്കുകൾ രാഷ്ട്രീയ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.

വർധിച്ചുവരുന്ന ആപത്തിനെതിരെ പോരാടുന്നതിന് ഫേസ്‌ബുക്, കോർണർ ടെക്, എംഐടി, ഓക്‌സ്‌ഫോർഡ് സർവകലാശാല, കാലിഫോർണിയ-ബെർക്ക്ലി സർവകലാശാല, മേരിലാൻഡ് യൂണിവേഴ്സിറ്റി, കോളേജ് പാർക്ക്, അൽബാനി-സുനി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള എഐ, മൈക്രോസോഫ്റ്റ്, അക്കാദമിക് എന്നിവയിലെ പങ്കാളിത്തം ഡീപ്‌ഫേക്ക് ഡിറ്റക്ഷൻ ചലഞ്ച് (ഡിഎഫ്ഡിസി) ലഭ്യമാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP