Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയത് ആറ് പ്രതികൾ; വിപിന്റെ കൊലപാതകികളായ ശിവപ്രതാപ്, ജയദേവൻ, അനുലാൽ, വിനീഷ്, റിജു, റഫീൻ ഖാൻ എന്നിവർ കീഴടങ്ങിയത് തുമ്പ പൊലീസ് സ്റ്റേഷനിൽ

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയത് ആറ് പ്രതികൾ; വിപിന്റെ കൊലപാതകികളായ ശിവപ്രതാപ്, ജയദേവൻ, അനുലാൽ, വിനീഷ്, റിജു, റഫീൻ ഖാൻ എന്നിവർ കീഴടങ്ങിയത് തുമ്പ പൊലീസ് സ്റ്റേഷനിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾ കീഴടങ്ങി. ശിവപ്രതാപ്, ജയദേവൻ, അനുലാൽ, വിനീഷ്, റിജു, റഫീൻ ഖാൻ എന്നിവരാണ് തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ശനിയാഴ്ച അർധരാത്രിയിലാണ് ഓട്ടോ ഡ്രൈവറായ പേട്ട താഴശ്ശേരി വയലിൽവീട്ടിൽ വിപിനെ(36) ആനയറയിൽ വെട്ടിപരിക്കേൽപ്പിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വഴിയിൽ രക്തംവാർന്ന് കിടന്ന ഇയാളെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഈഞ്ചയ്ക്കലിലെ മാളിനു മുന്നിൽ നിന്ന് ഗുണ്ടാ സംഘത്തിലൊരാൾ വിപിന്റെ ഓട്ടോ സവാരിക്കു വിളിച്ചു. ഹൈവേയിൽ നിന്ന് ആനയറയിലെ സ്വകാര്യ ആശുപത്രിയിലേക്കു തിരിഞ്ഞ് ആളൊഴിഞ്ഞ വഴിയിലെത്തിയപ്പോഴേക്കും കാത്തുനിന്ന സംഘത്തിലെ മറ്റുള്ളവർ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു.

വലത് കൈയും ഇടതുപാദവും വെട്ടിമാറ്റിയ നിലയിലാണ് വിപിനെ വഴിയരികിൽ കണ്ടെത്തിയത്. ഇരുൾമൂടിയ പ്രദേശമായതിനാൽ സംഭവം നടന്ന് അല്പനേരം കഴിഞ്ഞാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് വിപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2014ൽ കാരാളി അനൂപിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിപിൻ. നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്. മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന വിപിൻ രണ്ടാഴ്ച മുന്പാണ് ജാമ്യത്തിലിറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP