Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്ഡിപിഐയുടെ തേജസ് ദ്വൈവാരികയുടെ ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത ടിഎൻ പ്രതാപൻ എം പി വിവാദത്തിൽ; ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിന്റെ കൊലയാളികളോട് കൈകോർത്തതിൽ കടുത്ത അമർഷവുമായി അനുയായികൾ; താങ്കളിൽ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തു; ഒടുവിൽ ഇത്തരം വിഷയങ്ങളിൽ ഇനി കുടുതൽ സൂക്ഷ്മത പുലർത്തുമെന്ന് പറഞ്ഞ് ക്ഷമാപണവുമായി തൃശ്ശൂർ എംപി

എസ്ഡിപിഐയുടെ തേജസ് ദ്വൈവാരികയുടെ ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത ടിഎൻ പ്രതാപൻ എം പി വിവാദത്തിൽ; ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിന്റെ കൊലയാളികളോട് കൈകോർത്തതിൽ കടുത്ത അമർഷവുമായി അനുയായികൾ; താങ്കളിൽ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തു; ഒടുവിൽ ഇത്തരം വിഷയങ്ങളിൽ ഇനി കുടുതൽ സൂക്ഷ്മത പുലർത്തുമെന്ന് പറഞ്ഞ് ക്ഷമാപണവുമായി തൃശ്ശൂർ എംപി

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പോപ്പുലർ ഫ്രണ്ടിന്റെ തേജസ് ദ്വൈവാരിക ഏറ്റുവാങ്ങി തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ കടുത്ത എതിർപ്പിന് ഇരയായി തൃശ്ശൂർ എംപി ടി എൻ പ്രതാപൻ. ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിന് കൊലപ്പെടുത്തി സംഭവത്തിൽ പ്രതിക്കൂട്ടിലുള്ളത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ഈ സാഹചര്യത്തിലാണ് സ്വന്തം പാർട്ടി പ്രവർത്തകനെ കൊന്ന് തള്ളിയ എസ്ഡിപിഐ യുടെ തേജസ് വാരികയുടെ ദ്വൈവാരിക ടി എൻ പ്രതാപൻ ഏറ്റുവാങ്ങിയത്. ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയിട്ട് അധിക കാലം ആവുന്നതിന് മുൻപാണ് ഇതെന്നതിനാൽ കടുത്ത എതിർപ്പാണ് ഈ സംഭവത്തിൽ വിവിധ കോണുകളിൽ നിന്നും ഉയർന്നത്.

കേസിൽ ഇനിയും പ്രതികൾ പിടിയിലാവാൻ ഇരിക്കവേയാണ് തേജസ് വാരികയുടെ തൃശൂർ ജില്ലാതല ക്യാമ്പയിൽ ഉദ്ഘാടനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തൃശൂർ ജില്ലാ പ്രസിഡണ്ട് വി എസ് അബൂബക്കറിൽ നിന്നും വരി ചേർന്നു കൊണ്ട് ടിഎൻ പ്രതാപൻ എം പി നിർവഹിച്ചത്. പ്രതാപന്റെ നടപടിക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ഉടലെടുത്തത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലും ഈ സംഭവത്തിൽ എംപിക്കെതിരെ രോഷം ഉയർന്നു. പ്രതാപന് എതിരെ നിരവധി ഫേസ്‌ബുക്ക് കുറിപ്പുകളും എത്തി.

പുന്ന നൗഷാദിന്റെ പ്രവർത്തന മേഖലയായിരുന്ന ചാവക്കാട് പ്രദേശത്തെ കോൺഗ്രസ് നേതാക്കൾ ഈ വിഷയത്തിൽ പരസ്യ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. കൂടാതെ സോഷ്യൽ മീഡിയ വഴിയും നിരവധി പേർ പ്രതിഷേധിച്ചു. പുന്ന നൗഷാദ് വധത്തിൽ എസ്ഡിപിഐയുമായി നീക്കുപോക്ക് ഉണ്ടാക്കിയെന്ന വിധത്തിലും ഇതോടെ ആരോപണ ഉയർനനു. പ്രവർത്തകരുടെ വികാരം തനിക്കെതിരാണെന്ന് ബോധ്യമായതോടെ സംഭവത്തിൽ പ്രതികരണവുമായി പ്രതാപൻ രംഗത്തുവന്നു.

ഒരു പത്ര മാസിക എന്ന നിലയിലാണെങ്കിൽ പോലും തേജസ് ദ്വൈവാരിക സ്വീകരിച്ചതെന്നും എന്നാൽ ഇതിൽ പാർട്ടി പ്രവർത്തകർക്കുണ്ടായ എതിർപ്പ് മനസ്സിലാക്കി ഖേദം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ തുടർന്ന് കൂടുതൽ സൂക്ഷ്മത പുലർത്തുന്നതായിരിക്കുമെന്ന് എന്റെ സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്യുന്നായി തൃശ്ശൂർ എം പി ഫേസ്‌ബുക്കിൽ കുറിച്ചു.

പ്രതാപന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഒരു ജനപ്രതിനിധി എന്ന നിലയിൽ തേജസ് ദ്വൈവാരിക എനിക്ക് നൽകുന്നതിന് വേണ്ടി തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ വോട്ടർമാരായ തേജസിന്റെ പ്രവർത്തകർ എന്റെ വീട്ടിൽ വന്നിരുന്നു. അവരെനിക്ക് തേജസ് ദ്വൈവാരികയുടെ ഒരു പതിപ്പ് നൽകുകയും ചെയ്തു. ഒരു ജനപ്രധിനിധി എന്ന നിലക്ക് ഞാനത് വാങ്ങിച്ചെങ്കിലും തേജസിന്റെ സംഘാടകരായ പോപ്പുലർ ഫ്രണ്ട് പ്രസ്ഥാനത്തോട് ഏതെങ്കിലും തരത്തിലുള്ള ഒരു മമതയും എനിക്കില്ലെന്ന് ആവർത്തിക്കട്ടെ. ഫാഷിസത്തെ അതിന്റെ ഭാഷയിലല്ല പ്രധിരോധിക്കേണ്ടത്. വിവേകത്തോടെയുള്ള രാഷ്ട്രീയ മുന്നേറ്റമാണ് അവിടെ ഭൂഷണം. പോപ്പുലർ ഫ്രണ്ടിനോടുള്ള കടുത്ത വിയോജിപ്പിന്റെ അടിസ്ഥാനമതാണ്. അത് ഇന്നലെയും ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നുണ്ട്. നാളെയും അത് തുടരും. ഒരു പത്ര മാസിക എന്ന നിലയിലാണെങ്കിൽ പോലും തേജസ് ദ്വൈവാരിക ഞാൻ സ്വീകരിച്ചതിൽ എന്റെ പല പാർട്ടി സഹപ്രവർത്തകർക്കും എന്നോട് കടുത്ത വിയോജിപ്പുള്ളതായി ഞാൻ മനസ്സിലാക്കുന്നു. അവരുടെ വിയോജിപ്പിനെ ബഹുമാനിക്കുകയും എന്റെ ഈ നടപടിയിൽ ഖേദിക്കുകയും ചെയ്യുന്നു. ഇത്തരം വിഷയങ്ങളിൽ തുടർന്ന് കൂടുതൽ സൂക്ഷ്മത പുലർത്തുന്നതായിരിക്കുമെന്ന് എന്റെ സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP