Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്തനാർബുദ ബോധവൽക്കരണവുമായി കോസ്‌മോപോളിറ്റൻ ആശുപത്രി; ഒപ്പുശേഖരണവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു

സ്തനാർബുദ ബോധവൽക്കരണവുമായി കോസ്‌മോപോളിറ്റൻ ആശുപത്രി; ഒപ്പുശേഖരണവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സ്തനാർബുദത്തിനെതിരെ ബോധവൽക്കരണവും കാൻസർ എന്ന രോഗത്തെ മറികടക്കാൻ കർമ്മപദ്ധതിയുമായി പ്രമുഖ കാൻസർ രോഗ വിദഗ്ദ്ധനും പട്ടം കോസ്മോപോളിറ്റൻ ആശുപത്രിയിലെ സീനിയർ ഓൺങ്കോളജിസ്റ്റ് ഡോ. എസ് പരമേശ്വരൻ. സ്തനാർബുദത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഒപ്പുശേഖരവും ബോധവൽക്കരണ സെമിനാറും ആശുപത്രി സി.ഇ.ഓ അശോക് മേനോൻ ഉദ്ഘാടനം ചെയ്തു. നേരത്തെ രോഗത്തെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കോസ്‌മോപോളിറ്റൻ ആശുപത്രിയിൽ കാൻസർ സ്‌ക്രിനിങ് എക്‌സിക്യൂട്ടിവ് ചെക്ക് അപ്പിന് തുടക്കം കുറിച്ചു.

ഇന്ത്യയിൽ ശരാശരി 30 ശതമാനം സ്ത്രികളിലും ഒരു ശതമാനം പുരുഷമാരിലും സ്തനാർബുതം ഉള്ളതായാണ് റിപ്പോർട്ടുകൾ . ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്താൻ കഴിയുന്നില്ല എന്നതാണ് ഇത്തരം രോഗങ്ങൾ ഭേദപ്പെടുത്താനാവതെ പോകുന്നത്. ആരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കിൽ രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കണം. സ്തനാർബുദത്തെക്കുറിച്ച് സ്ത്രികൾക്ക് ബോധവത്ക്കരണം നൽകുകയെന്ന ലക്ഷ്യത്തിലാണ് ലോകാരോഗ്യ സംഘടനാ ഒക്ടോബർ മാസം സ്തനാർബുദ മാസമായി ആചരിക്കുന്നത്.

നിലവിലുള്ള ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ട് ഇത് ഫലപ്രദമായി തടയാൻ കഴിയുന്നില്ല. വേണ്ടത്ര ബോധവൽക്കണം ലഭിക്കുന്നില്ലയെന്നത് മറ്റൊരു പ്രധാനപ്പെട്ട കാരണമാണ്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. ഇത് മനസ്സിലാക്കി കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കാൻസർ പ്രിവെന്റിവ് ക്ലിനിക്ക് വെള്ളി ശനി ദിവസങ്ങൾ പ്രവർത്തിക്കുന്നതാണ്. ആശുപത്രിയിൽ അധുനിക സൗകര്യങ്ങളോട് കൂടിയ ഐസിയു ,സി സി യൂ. കിമോതെറപ്പി, രോഗികൾക്ക് കൗൺസിങ്, തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP