Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർഷിക കടാശ്വാസത്തിനുള്ള അപേക്ഷകൾ നവംബർ 15 വരെ സമർപ്പിക്കാം; പരിധിയിൽ വരുന്നത് ഇടുക്കി, വയനാട് ജില്ലകളിൽ 2018 ഓഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളിൽ 2014 ഡിസംബർ 31 വരെയുമെടുത്ത കാർഷിക വായ്പകൾ

കാർഷിക കടാശ്വാസത്തിനുള്ള അപേക്ഷകൾ നവംബർ 15 വരെ സമർപ്പിക്കാം; പരിധിയിൽ വരുന്നത് ഇടുക്കി, വയനാട് ജില്ലകളിൽ 2018 ഓഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളിൽ 2014 ഡിസംബർ 31 വരെയുമെടുത്ത കാർഷിക വായ്പകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാർഷിക കടാശ്വാസത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി നവംബർ 15 വരെ നീട്ടി. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷകൾ സമർപ്പിക്കുന്നതിന് ഒക്ടോബർ 10 വരെയായിരുന്നു നേരത്തേ സമയം അനുവദിച്ചിരുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ 2018 ഓഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളിൽ 2014 ഡിസംബർ 31 വരെയുമെടുത്ത കാർഷിക വായ്പകളെയാണ് പരിധിയിൽ കൊണ്ടുവന്നത്. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകളാണ് പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്.

കടക്കെണിയിലായ സംസ്ഥാനത്തെ കർഷകർക്ക് ആശ്വാസമായി കടാശ്വാസ പദ്ധതിയുടെ പരിധി ഉയർത്തി കഴിഞ്ഞ ജൂലൈയിൽ മന്ത്രിസഭാ തീരുമാനം ആയിരുന്നു. സഹകരണ ബാങ്കുകളിലെ കർഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കടം എഴുതിത്ത്തള്ളാനും മന്ത്രിസഭ തീരുമാനിച്ചു. പ്രളയത്തിന് ശേഷം കടക്കെണിയിലായ കർഷകർക്ക് ആശ്വാസം നൽകാനുള്ള പദ്ധതി വേണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് കടാശ്വാസ പരിധി ഉയർത്തിയത്. ഇടുക്കി, വയനാട് ജില്ലകളിലായി 15 കർഷകരാണ് സമീപകാലത്ത് ആത്മഹത്യ ചെയ്തത്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകവേ കടാശ്വാസ പരിധി ഉയർത്തുമെന്ന് നേരത്തെ തന്നെ മന്ത്രി വി എസ് സുനിൽ കുമാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP