Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും സഖ്യത്തെ പ്രതിരോധത്തിലാക്കി ശിവസേന; ബിജെപി സഖ്യത്തെ വെല്ലുവിളിക്കാൻ പ്രതിപക്ഷം അവശേഷിക്കുന്നില്ലെങ്കിൽ എന്തിനാണിത്രയും റാലികളെന്ന് സഞ്ജയ് റാവത്ത്; ആദിത്യ താക്കറെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിയമസഭയിൽ ഇരിക്കാൻ മാത്രമല്ലെന്നും സാമ്‌നയിലെ ലേഖനത്തിൽ ശിവസേന നേതാവ്

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും സഖ്യത്തെ പ്രതിരോധത്തിലാക്കി ശിവസേന; ബിജെപി സഖ്യത്തെ വെല്ലുവിളിക്കാൻ പ്രതിപക്ഷം അവശേഷിക്കുന്നില്ലെങ്കിൽ എന്തിനാണിത്രയും റാലികളെന്ന് സഞ്ജയ് റാവത്ത്; ആദിത്യ താക്കറെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിയമസഭയിൽ ഇരിക്കാൻ മാത്രമല്ലെന്നും സാമ്‌നയിലെ ലേഖനത്തിൽ ശിവസേന നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സഖ്യത്തെ പ്രതിരോധത്തിലാക്കി ബിജെപിയെ രൂക്ഷമായി വിമർശിച്ച് ശിവസേന നേതാവ്. നിയമസഭ തിരഞ്ഞെടുപ്പിനായി ബിജെപി നേതാക്കൾ റാലികൾ സംഘടിപ്പിക്കുന്നതിനെതിരെയാണ് ശിവസേന നേതാവ് രംഗത്തെത്തിയത്. മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന സഖ്യത്തെ വെല്ലുവിളിക്കാൻ പ്രതിപക്ഷപാർട്ടികളൊന്നും അവശേഷിക്കുന്നില്ലെന്ന ദേവേന്ദ്രഫട്‌നവിസിന്റെ വാക്കുകളെ വിമർശിച്ചാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്. പ്രതിപക്ഷം അവശേഷിക്കുന്നില്ലെങ്കിൽ എന്തിനാണ് ഇത്രയധികം റാലികൾ മഹാരാഷ്ട്രയിൽ സംഘടിപ്പിച്ചതെന്ന് ശിവസേന ചോദിച്ചു.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് ശിവസേനയുടെ രാജ്യസഭാംഗം സഞ്ജയ് റാവത്ത് ചോദ്യം ഉന്നയിച്ചിരിക്കുന്നത്. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവസേനയുടെ മുതിർന്ന നേതാവ് സഖ്യത്തെ പ്രതിരോധത്തിലാക്കി ഇത്തരമൊരു വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ബിജെപി മുന്നണിയെ എതിരിടാൻ കെൽപുള്ള പ്രതിപക്ഷം സംസ്ഥാനത്തില്ലെന്ന് അടുത്തിടെ മുഖ്യമന്ത്രി ഫഡ്നവിസ് അവകാശ വാദം ഉന്നയിച്ചിരുന്നു. ഇതിനുള്ള പരോക്ഷ മറുപടി കൂടിയാണ് സാംനയിൽ ശിവസേന നൽകിയത്. 'തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തെ കാണാൻ പോലുമില്ലെന്നായിരുന്നു മുഖ്യമന്ത്രി ആവർത്തിച്ചു പറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി മോദിയെയും കേന്ദ്രമന്ത്രി അമിത്ഷായെയും മുന്നിൽനിർത്തി 100 കണക്കിന് റാലികൾക്ക് ഫഡ്നവിസ് മഹാരാഷ്ട്രയിൽ നേതൃത്വം നൽകിയതെന്തിനാണ്', സാംനയിലെഴുതിയ ലേഖനത്തിൽ റാവുത്ത് ചോദിച്ചു. നേരത്തേ ഇതേ സംശയം എൻസിപി നേതാവ് ശരത്ത് പവാറും ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സംശയം തെറ്റല്ലെന്നും സഞ്ജയ് റാവത്ത് കുറിച്ചു.

മഹാരാഷ്ട്രയുടെ രാഷ്ട്രീയഭാവി മാറ്റിമറിക്കുന്നതാവും ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ തെരഞ്ഞെടുപ്പ് പ്രവേശനം. തെരഞ്ഞെടുപ്പു രംഗത്തെ ആദിത്യ താക്കറെയുടെ സാന്നിധ്യം വരും വർഷങ്ങളിൽ സംസ്ഥാനത്തിന്റ രാഷ്ട്രീയഗതി തന്നെ മാറ്റിമറിക്കും. അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിയമസഭയിൽ ഇരിക്കാനായി മാത്രമല്ല സംസ്ഥാനത്തെ നയിക്കാൻ കൂടി വേണ്ടിയാണെന്നും ലേഖനം പറയുന്നു.

മുംബൈയിലെ വോർലി മണ്ഡലത്തിൽനിന്നാണ് ആദിത്യ താക്കറെ മത്സരിക്കുന്നത്. സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾ സംരക്ഷിക്കാനാണ് ശിവസേന നിലകൊള്ളുന്നതെന്നും ലേഖനത്തിൽ സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽനിന്ന് വിദർഭയെ അടർത്തി മാറ്റി മറ്റൊരു സംസ്ഥാനം ഉണ്ടാക്കണമെന്ന് നേരത്തേ ഫട്‌നവിസ് പറഞ്ഞിരുന്നു. ഇതിനെതിരെയുള്ള മറുപടികൂടിയാണ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ശിവസേന പരോക്ഷമായി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP