Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്‌കൂളിൽ വെച്ച് സ്ഥിരം കണ്ടപ്പോൾ പെൺകുട്ടിയോട് പ്രണയം; ഒരു വർഷത്തോളം പ്രണയാഭ്യർത്ഥന നടത്തിയിട്ടും പോൺകുട്ടി താൽപര്യം കാണിച്ചില്ല; ശല്യം സഹിക്കാതെ വന്നപ്പോൾ കയർത്ത് സംസാരിച്ചത് പകയായി; അടുത്ത ദിവസം പതിനെട്ടുകാരൻ അശ്വിൻ വഴിയിൽ കാത്ത് നിന്നത് മരുന്ന് നിറച്ച സിറിഞ്ചുമായി; തടഞ്ഞ് നിർത്തി കൈയിൽ കുത്തി അബോധാവസ്ഥയിലാക്കി; പ്രതിയെ പൊക്കി പൊലീസ്

സ്‌കൂളിൽ വെച്ച് സ്ഥിരം കണ്ടപ്പോൾ പെൺകുട്ടിയോട് പ്രണയം; ഒരു വർഷത്തോളം പ്രണയാഭ്യർത്ഥന നടത്തിയിട്ടും പോൺകുട്ടി താൽപര്യം കാണിച്ചില്ല; ശല്യം സഹിക്കാതെ വന്നപ്പോൾ കയർത്ത് സംസാരിച്ചത് പകയായി; അടുത്ത ദിവസം പതിനെട്ടുകാരൻ അശ്വിൻ വഴിയിൽ കാത്ത് നിന്നത് മരുന്ന് നിറച്ച സിറിഞ്ചുമായി; തടഞ്ഞ് നിർത്തി കൈയിൽ കുത്തി അബോധാവസ്ഥയിലാക്കി; പ്രതിയെ പൊക്കി പൊലീസ്

എസ് രാജീവ്

തിരുവല്ല: പ്രണയാഭ്യർത്ഥന നിരസിച്ച പതിനാറുകാരിയെ മരുന്ന് നിറച്ച സിറിഞ്ച് ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പതിനെട്ടുകാരൻ അറസ്റ്റിൽ. കോയിപ്രം തട്ടേയ്ക്കാട് മലനട ക്ഷേത്രത്തിന് സമീപം ഉഴിയൂഴത്തിൽ അശ്വിൻ ( 18 ) ആണ് അറസ്റ്റിലായത്. പരുമല തിക്കപ്പുഴ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ പരുമല പാലത്തിനോട് ചേർന്ന് കാൽനടക്കായി നിർമ്മിച്ച പാലത്തിന്റെ മധ്യഭാഗത്ത് വച്ചായിരുന്നു സംഭവം.

പാലത്തിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തിയ യുവാവ് പെൺകുട്ടിക്ക് നേരെ തട്ടിക്കയറി. തുടർന്ന് യുവാവിനെ അവഗണിച്ച് കടന്നു പോകാൻ ശ്രമിക്കുന്നതിനിടെ ബലമായി പിടിച്ചു നിർത്തി പെൺകുട്ടിയുടെ ഇടതു കൈത്തണ്ടയിൽ മരുന്ന് നിറച്ച സിറിച്ച് ഉപയോഗിച്ച് കുത്തുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞു വീണ പെൺകുട്ടിയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പുളിക്കീഴ് പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പെൺകുട്ടിയിൽ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അറസ്റ്റ്. പെൺകുട്ടിയും യുവാവും മാന്നാറിലെ ഹയർ സെക്കന്ററി സ്‌കൂളിൽ പഠിതാക്കളായിരുന്നു. അക്കാലത്തെ പരിചയയാണ് പ്രണയാഭ്യർത്ഥനയിലേക്കും ആക്രമണത്തിലേക്കും നയിച്ചതെന്ന് പൊലീസ് പറഞ്ഞു, കഴിഞ്ഞ ഒരു വർഷക്കാലമായി പെൺകുട്ടിയോട് നിരന്തരമായി പ്രണയാഭ്യർത്ഥന നടത്തിവരുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം കടുത്ത ഭാഷയിൽ പെൺകുട്ടി യുവാവിനോട് പ്രതികരിച്ചതുമാണ് അക്രമണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP