Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എത്രകോടി രൂപയുടെ ഹവാല പണം വേണമെങ്കിലും അനധികൃതമായി ഇന്ത്യയിൽ എത്തിച്ചു തരാം; വിദേശത്ത് നിന്നും പണം വന്നാൽ ഇവിടെ തുക നൽകാം; കള്ളപ്പണം നാട്ടിൽ എത്തിക്കാൻ വചനപ്രഘോഷകൻ ജോൺ താരുവിന്റെ ബിസിനസ് ഡീൽ ഇങ്ങനെ; എൻആർഐ അക്കൗണ്ട് വഴി കോടികൾ ഒഴുക്കുന്ന രീതി ഒളിക്യാമറയിൽ വെളിപ്പെടുത്തി താരു; എല്ലാറ്റിനും ഒത്താശ ചെയ്ത എൻ ശക്തനും സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി; വിവാദ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയതോടെ ജോൺ താരു കുരുക്കിലേക്ക്

എത്രകോടി രൂപയുടെ ഹവാല പണം വേണമെങ്കിലും അനധികൃതമായി ഇന്ത്യയിൽ എത്തിച്ചു തരാം; വിദേശത്ത് നിന്നും പണം വന്നാൽ ഇവിടെ തുക നൽകാം; കള്ളപ്പണം നാട്ടിൽ എത്തിക്കാൻ വചനപ്രഘോഷകൻ ജോൺ താരുവിന്റെ ബിസിനസ് ഡീൽ ഇങ്ങനെ; എൻആർഐ അക്കൗണ്ട് വഴി കോടികൾ ഒഴുക്കുന്ന രീതി ഒളിക്യാമറയിൽ വെളിപ്പെടുത്തി താരു; എല്ലാറ്റിനും ഒത്താശ ചെയ്ത എൻ ശക്തനും സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി; വിവാദ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയതോടെ ജോൺ താരു കുരുക്കിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര നിയമങ്ങളുടെ പഴുതിലൂടെ എത്ര കോടി രൂപവേണമെങ്കിലും അനധികൃതമായി ഇന്ത്യയിൽ എത്തിച്ചു തരാമെന്നുള്ള സ്വയം പ്രഖ്യാപിത അപ്പോസ്തലൻ ജോൺ താരുവിന്റെ വെളിപ്പെടുത്തൽ വിവാദമായി. നിയമങ്ങൾ മറികടന്നു ഇന്ത്യയിലേക്ക് കോടികൾ എത്തിക്കാൻ ജോൺ താരു നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളാണ് സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങി വെളിയിൽ വന്നത്. സ്വതന്ത്ര ക്രിസ്ത്യൻ സഭാരംഗത്തെ അതികായനായ ജോൺ താരു സ്വയം വെളിപ്പെടുത്തൽ നടത്തിയതാണ് താരുവിനു വിനയായത്. കഴക്കൂട്ടം മേനംകുളത്ത് അശ്വതി ഗാർഡൻസിൽ ജോൺ താരു സ്വന്തമാക്കിയത്  ഒരു ആഡംബര ബംഗ്ലാവ് തനിക്ക് കൈവശം വന്നത് എങ്ങിനെയെന്നു ജോൺ താരു തുറന്നു പറയുന്നതും എല്ലാം പുറത്ത് വരുകയും ചെയ്തു.നാരദ ന്യൂസ് നടത്തിയ ഒളികാമറാ ഓപ്പറെഷനിലാണ് തന്റെ നിയമവിരുദ്ധ നടപടികൾ പൂർണമായും തുറന്ന് പറഞ്ഞു ജോൺ താരു കുഴിയിൽ ചാടിയിരിക്കുന്നത്. 

ജോൺ ടൈറ്റസ് എന്ന അമേരിക്കൻ മലയാളി സമ്പന്ന ബിസിനസുകാരനിൽ നിന്നുമാണ് ഈ 'തേക്ക് കൊട്ടാരം' ജോൺ താരു സ്വന്തമാക്കിയത്. വീടിന്റെ ഇന്റീരിയറും ഫർണിച്ചറും പൂർണമായി തേക്കിൽ പണി കഴിപ്പിച്ച ഈ ആഡംബര ബംഗ്‌ളാവിന് വെറും 65 ലക്ഷം രൂപമാത്രമാണ് രജിസ്ട്രേഷൻ ഡോക്യൂമെന്റുകളിൽ കാണിച്ചിട്ടുള്ളത്. താരു പറയുന്ന കാര്യങ്ങളിൽ കൂടി എല്ലാം വെളിയിൽ വരുകയും ചെയ്യുന്നു. വിവാദ വെളിപ്പെടുത്തലുകൾ നടത്തിയതോടെ സ്വയം പ്രഖ്യാപിത ആൾദൈവം ജോൺ താരു എൻഫോഴ്‌സ്‌മെന്റ് കുരുക്കിലുമായി. സ്വയമുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ജോൺ താരുവിന്റെ അഞ്ചൽ ടൗണിലെ വസ്തു, കഴക്കൂട്ടത്തെ ബംഗ്‌ളാവ്, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

വിദേശത്ത് നിന്ന് ഹവാല പണം വരുമ്പോൾ അത് താൻ 100 ഏക്കർ സ്ഥലത്ത് തുടങ്ങുന്ന 50000 പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സെന്ററിൽ നിക്ഷേപിക്കാനും ജോൺ താരു വീഡിയോയിൽ പറയുന്നുണ്ട്. എൻ.ശക്തൻ എന്ന കോൺഗ്രസ് നേതാവ് കുടുങ്ങിയ ചതിയിലേക്ക് അറിയാതെ സ്വയം ചാടിക്കൊടുത്തതാണ് ജോൺ താരു കുരുക്കിലാകാൻ കാരണം. കേന്ദ്ര നിയമം മറികടന്നുകൊണ്ട് മത സംഘടനകൾ ഇന്ത്യയിലേക്ക് കോടികൾ എത്തിക്കുന്നു എന്ന് തെളിയിക്കാൻ നടത്തിയ സ്റ്റിങ് ഓപ്പറെഷനിലാണ് ലോകമെങ്ങും പറന്നു നടന്നു സുവിശേഷം പ്രസംഗിക്കുന്ന ജോൺ താരു കുടുങ്ങിയത്. . എൻ.ശക്തൻ എന്ന രാഷ്ട്രീയ നേതാവിനെ വിശ്വസിച്ചത് കാരണം ശക്തൻ പരിചയപ്പെടുത്തിയ ആളുകൾ മാധ്യമ പ്രവർത്തകരാണെന്ന് തിരിച്ചറിയാതെയാണ് കള്ളപ്പണം വെളുപ്പിക്കുന്ന രീതികൾ ജോൺ താരു തുറന്നു പറയുന്നത്. തന്റെ ഭക്തനായ ഒരു അമേരിക്കൻ എൻആർഐ മലയാളി തനിക്ക് സൗജന്യമായാണ് ഈ വീട് നൽകിയതെന്ന് ജോൺ താരു രഹസ്യ ക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്തുന്നു.

ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണെന്ന വ്യാജേനെ വിശ്വാസമാർജിച്ചാണ് അന്വേഷണ സംഘം എൻ.ശക്തനെ കുരുക്കുന്നത്. ശക്തനുമായുള്ള ബന്ധം ഉപയോഗിച്ചാണ് ജോൺ താരുവിലേക്ക് സംഘം എത്തുന്നത്. മത സംഘടനകൾക്കോ വ്യക്തികൾക്കോ നൽകാനായി ഞങ്ങളുടെ കൈവശം പണം ഉണ്ടെന്നും, ആരെയെങ്കിലും നിർദ്ദേശിക്കണം എന്നും ആവശ്യപ്പെട്ടപ്പോൾ ശക്തൻ ജോൺ താരുവിനെ നിർദ്ദേശിക്കുന്നതോടെയാണ് താരുവിനുള്ള കുരുക്ക് മുറുകിയത്. തന്നെ സമീപിച്ച സംഘത്തെ വിശ്വസിച്ച ശക്തൻ താരുവിനു സംഘവുമായുള്ള കൂടിക്കാഴ്ച ഒരുക്കിക്കൊടുത്തു. ഈ കൂടിക്കാഴ്ചയിലാണ് തന്റെ നിയമവിരുദ്ധമായ ഹവാല ഇടപാടുകൾ അടക്കമുള്ള മുഴുവൻ കാര്യങ്ങളും താരു വെളിപ്പെടുത്തുന്നത്. കഴക്കൂട്ടം മേനംകുളത്തെ അശ്വതി ഗാർഡൻസിലെ ജോൺ താരുവിന്റെ ആഡംബര ബംഗ്ലാവിൽ നിന്നാണ് താരുവിന്റെ വെളിപ്പെടുത്തൽ വരുന്നത്. സുവിശേഷ പ്രവർത്തനമൊന്നുമല്ല, ബിസിനസാണ് പ്രധാന മേഖല എന്ന് താരു പറയുന്നു. മിഡിൽ ഈസ്റ്റിൽ തനിക്ക് പെട്രോളിയം ഉൾപ്പെടെ എല്ലാത്തരം ബിസിനസ്സുകളുമുണ്ട്. വിദേശ ഫണ്ടുകൾ സ്വീകരിക്കാൻ ആവശ്യമായ എഫ്സിആർഎ താൻ തുടക്കം മുതലേ എടുത്തിട്ടില്ല. ഒരു എൻആർഐ അക്കൗണ്ട് ആണ് ഉപയോഗിച്ചു വരുന്നതെന്നും എല്ലാത്തരം ബിസിനസുകളും ചെയ്യുന്നതിനാൽ ഏതു ബിസിനസുമായി ബന്ധപ്പെട്ടും ഇന്ത്യയിലേക്ക് പണം കൈമാറാമെന്നും ജോൺ താരു പറയുന്നു.

താരുവിന് വിദേശത്ത് നിന്നും പണം സംഭാവന നൽകാം എന്ന് പറഞ്ഞപ്പോൾ സ്വീകരിക്കാൻ താരു തയ്യാർ. അതിൽ പ്രശ്‌നമൊന്നും ഇല്ലെന്നും അത് സ്വീകരിക്കുന്നതിന് തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും ഉറപ്പിച്ചു പറഞ്ഞു. എഫ്സിആർഎ ഇല്ലാത്തതൊന്നും തനിക്ക് വിഷയമല്ല. എത്ര ഫണ്ട് വന്നാലും സ്വീകരിക്കാൻ കഴിയും. ജോൺ താരുവിന് ഒരു തുക വിദേശത്ത് വച്ച് സംഭാവന നൽകാം എന്നും, അതിന്റെ ഒരു നിശ്ചിത ശതമാനം ഇന്ത്യയിൽ ഞങ്ങൾക്ക് നൽകണമെന്ന് പറഞ്ഞപ്പോൾ താരു സമ്മതം മൂളുന്നു. കടലാസ് കമ്പനികൾ രൂപീകരിച്ച് ബിസിനസ് ഡീലുകൾ ഉണ്ടാക്കണം. ഇന്ത്യയിൽ പണം കൈമാറാൻ കുറച്ച് കാലതാമസം എടുക്കുമെന്ന് മാത്രമേ ഉള്ളൂ. നിയമത്തിന്റെ പഴുതുകളെ ചൂണ്ടിക്കാട്ടി താരു പറയുന്നു.

വിദേശത്ത് നിന്നും നൂറുകണക്കിന് കോടി രൂപ ഇന്ത്യയിലെത്തിച്ച് വെളുപ്പിച്ചെടുക്കാൻ കഴിയുന്ന വലിയ പ്രോജക്ടാണ്. വിദേശത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ ഹവാല പണം ക്രൗഡ് ഫണ്ടിങ് ആയി നൽകാമെന്നും, കേരളത്തിൽ എവിടെയെങ്കിലും താരുവിനായി നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രതിഫലമായി ഞങ്ങൾ നിർദ്ദേശിക്കുന്ന ആളുകൾക്ക് ഇന്ത്യയിൽ വച്ച് പണം തിരികെ കൈമാറണം എന്നും ആവശ്യം ഉയർന്നപ്പോൾ എല്ലാം താരു സമ്മതിക്കുന്നു. തിരുവനന്തപുരത്ത് എവിടെയെങ്കിലും നൂറേക്കർ സ്ഥലം വാങ്ങിത്തരാനും അവിടെ പടുകൂറ്റൻ കൺവെൻഷൻ സെന്റർ പണിഞ്ഞു തരാനുമായിരുന്നു ജോൺ താരു ആവശ്യപ്പെട്ടത്. വിദേശത്ത് നിന്ന് എത്ര കോടികൾ ക്രൗഡ് ഫണ്ടിങ് ആയി നൽകിയാലും ജോൺ താരു അത് ചർച്ച് അക്കൗണ്ട് വഴി ഇന്ത്യയിലെത്തിച്ച് ഞങ്ങൾക്ക് നൽകും-താരു പറയുന്നു.

താരുവിന്റെ മേനംകുളത്തെ തേക്ക് കോട്ടാരത്തെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ കഴക്കൂട്ടം എസിപിക്ക് പരാതി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണമാണ് എസിപി വിദ്യാധരൻ നടത്തിയത്. ജോൺ താരുവിനെ നേരിട്ട് വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയും വീടുമായും വീടുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെയും കുറിച്ചുള്ള രേഖകൾ ശേഖരിക്കുകയും ചെയ്തു. ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ മുഴുവൻ നടന്നത് വിദേശത്താണെന്നും അതുകൊണ്ടു തന്നെ കേന്ദ്ര ഏജൻസി തന്നെ ഈ കേസ് അന്വേഷിക്കണമെന്നും കാട്ടി ഉന്നത ഉദ്യോഗസ്ഥർക്ക് ഇദ്ദേഹം റിപ്പോർട്ട് നൽകി. എന്നാൽ ഒരു നടപടിയും വന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് പരാതിക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമീപിക്കുകയും ജോൺ താരുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മുൻപേ തന്നെ സുവിശേഷ പ്രചാരണവുമായി ബന്ധപ്പെടു ആരോപണം നേരിടുന്ന സ്വയം പ്രഖ്യാപിത ആൾ ദൈവം ജോൺ താരു. രണ്ടു പതിറ്റാണ്ട് മുൻപാണ് തന്റെ സാമ്രാജ്യം താരു രൂപപ്പെടുത്തുന്നത്. അഞ്ചലിൽ നിന്ന് സുവിശേഷമാണ് പിന്നീട് താരു ലോകമെങ്ങും വ്യാപിപ്പിക്കുന്നത്. രണ്ടു പതിറ്റാണ്ടിന്റെ ഉള്ളിൽ മാത്രം സുവിശേഷ ചരിത്രമുള്ള ജോൺ താരു ഇന്ന് അതി സമ്പന്നനും ശക്തമായ വിശ്വാസിസമൂഹവുമുള്ള കരുത്തനാണ്. എല്ലാ മാറാ വ്യാധികളും സുഖപ്പെടുത്തുന്ന ദിവ്യൻ എന്നാണ് താരു വിശേഷിപ്പിക്കപ്പെടുന്നത്. ഇപ്പോൾ ലോകമെങ്ങും പറന്നു നടന്നു സുവിശേഷം പ്രസംഗിക്കുന്ന സുവിശേഷ ബ്രാൻഡ് കൂടിയാണ് താരു. ഒരു കൾട്ട് ഗ്രൂപ്പ് ആണ് താരുവിനോപ്പം ഉള്ളത്. ഒരു വ്യക്തിയെ അല്ലെങ്കിൽ ആ വ്യക്തി മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെചോദ്യം ചെയ്യാതെ അന്ധമായി വിശ്വസിക്കുന്ന ഒരു ഗ്രൂപ്പ് ആണിത്. നേതൃത്വത്തെ ചോദ്യം ചെയ്യാൻ പാടില്ല, ആരോടും ആലോചിക്കാതെ തീരുമാനം എടുക്കുന്നു, ചോദ്യം ചെയ്യുന്നവരെ പുറത്താക്കുന്നു. ഇതാണ് താരു പിന്തുടരുന്നത്.

ഞായറാഴ്ച എവിടെ പോകുന്നു എന്ന് ചോദിച്ചാൽ പള്ളിയിൽ പോകുന്നു എന്ന് വിശ്വാസികൾ പറയും. എന്നാൽ താരു നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പുകളിലെ ആളുകൾ പറയുന്നത് താരുവിന്റെ പള്ളിയിൽ പോകുന്നു എന്നാണ്. വിശ്വാസികളെ മനഃശാസ്ത്രപരമായി തെറ്റിദ്ധരിപ്പിച്ച് കാശ് പിഴിയുകയാണ് താരു എന്ന് മുൻപ് തന്നെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ജോൺ താരുവിന്റെ ടെലിവിഷൻ സുവിശേഷ പരിപാടിയും സ്പോൺസർഷിപ്പ് തന്നെയാണ്. ഇതിനുള്ള പണവും വിശ്വാസികളിൽ നിന്ന് തന്നെയയാണ് ജോൺ താരു ഈടാക്കുന്നത്. എന്തെങ്കിലും ഒരു കാര്യം നേടാനുണ്ടെങ്കിൽ പ്രാർത്ഥന എന്ന നിലയിലാണ് എപ്പിസോഡുകൾ സ്‌പോൺസർ ചെയ്യേണ്ടത്. എപ്പിസോഡുകളുടെ തുടക്കത്തിൽ ഇവരുടെ പേര് എഴുതിക്കാണിച്ച് പ്രത്യേക പ്രാര്ഥനയുണ്ടാകുമെന്നതാണ് ഓഫർ. ഈ ടെലിവിഷൻ പരിപാടി ഇപ്പോഴും തുടർന്ന് പോരുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP