Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ രണ്ട് ഒരുങ്ങുന്നത് ചരിത്ര സംഭവമാകാൻ തന്നെ; 'ഇന്ത്യൻ 2'വിലെ ഒരു ഫൈറ്റ് സീൻ മാത്രം 40 കോടി ബഡ്ജറ്റിൽ; വിസ്മയിപ്പിക്കാൻ കമൽഹാസനും ഷങ്കറും

ഇന്ത്യൻ രണ്ട് ഒരുങ്ങുന്നത് ചരിത്ര സംഭവമാകാൻ തന്നെ; 'ഇന്ത്യൻ 2'വിലെ ഒരു ഫൈറ്റ് സീൻ മാത്രം 40 കോടി ബഡ്ജറ്റിൽ; വിസ്മയിപ്പിക്കാൻ കമൽഹാസനും ഷങ്കറും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കമൽഹാസന്റെ കരിയറിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ഇന്ത്യൻ. അഴിമതിക്കെതിരെ പോരാടുന്ന വയോധികന്റെ വേഷത്തിൽ കമൽ ശരിക്കും തിളങ്ങുകയായിരുന്നു. ഇപ്പോൾ ഇന്ത്യൻ 2 ലൂടെ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കമൽ -ഷങ്കർ ടീം വീണ്ടും എത്തുകയാണ്. പ്രേക്ഷകർക്കായി വലിയ കാഴ്‌ച്ചകളാണ് ടീം കരുതിവെച്ചിരിക്കുന്നത്.

ഭോപ്പാലിൽ നടന്ന ഒരു ഫൈറ്റ് സീനിന് മാത്രം 40 കോടി രൂപയാണ് ചെലവ്. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ഒരുക്കിയ രംഗത്ത് 2000ത്തോളം ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിച്ചു.

90 വയസുള്ള സ്വാതന്ത്ര സമരസേനാനിയായാണ് കമൽഹാസൻ ഇന്ത്യൻ 2വിൽ എത്തുന്നത്. 90 വയസുള്ള ഒരാൾക്ക് സ്റ്റണ്ട് ഒരുക്കുന്നത് വെല്ലുവിളിയായിരുന്നെന്ന് പീറ്റർ ഹെയ്ൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 90 വയസുള്ള കഥാപാത്രമാവാൻ കമൽഹാസനും കഠിന പ്രയത്നമാണ് നടത്തുന്നത്.

ബോളിവുഡ് താരം അനിൽ കപൂർ, കാജൽ അഗർവാൾ, രാകുൽ പ്രീത്, സിദ്ധാർഥ്, പ്രിയ ഭവാനി ശങ്കർ, നെടുമുടി വേണു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 200 കോടി ബഡ്ജറ്റിൽ ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP