Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത പൊലീസ് വേഷം അഭിനയിക്കുമ്പോൾ അത് യതീഷ് ചന്ദ്രയായിരിക്കും എന്നു വെളിപ്പെടുത്തി നടൻ ജയസൂര്യ; സിനിമയിൽ അഭിനയിച്ചൂ കൂടേയെന്ന എന്ന അവതാരികയുടെ ചോദ്യത്തിന് യതീഷ് ചന്ദ്ര മറുപടി ഒരു ചിരിയിൽ ഒതുക്കി കമ്മീഷണർ; യതീഷിനൊപ്പം സൂംബ നൃത്തം കളിച്ച ജയസൂര്യ പറഞ്ഞത് 'നല്ല സ്റ്റാമിന വേണമല്ലേ ഇതൊക്കെ കളിക്കാൻ. ഇവരെ സമ്മതിക്കണം' എന്ന്; സ്‌റ്റൈൽ മന്നനായി എത്തി ടൊവിനോയും; തൃശ്ശൂരിൽ മാരത്തൺ ഉദ്ഘാടന വേദിയിലെ താരക്കാഴ്‌ച്ചകൾ ഇങ്ങനെ

അടുത്ത പൊലീസ് വേഷം അഭിനയിക്കുമ്പോൾ അത് യതീഷ് ചന്ദ്രയായിരിക്കും എന്നു വെളിപ്പെടുത്തി നടൻ ജയസൂര്യ; സിനിമയിൽ അഭിനയിച്ചൂ കൂടേയെന്ന എന്ന അവതാരികയുടെ ചോദ്യത്തിന് യതീഷ് ചന്ദ്ര മറുപടി ഒരു ചിരിയിൽ ഒതുക്കി കമ്മീഷണർ; യതീഷിനൊപ്പം സൂംബ നൃത്തം കളിച്ച ജയസൂര്യ പറഞ്ഞത് 'നല്ല സ്റ്റാമിന വേണമല്ലേ ഇതൊക്കെ കളിക്കാൻ. ഇവരെ സമ്മതിക്കണം' എന്ന്; സ്‌റ്റൈൽ മന്നനായി എത്തി ടൊവിനോയും; തൃശ്ശൂരിൽ മാരത്തൺ ഉദ്ഘാടന വേദിയിലെ താരക്കാഴ്‌ച്ചകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേരളാ പൊലീസിൽ ശാരീരിക ക്ഷമത സൂക്ഷിക്കുന്ന കാര്യത്തിലും പ്രൊഫഷണലിസത്തിന്റെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര ഐപിഎസ്. സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുള്ള ഈ സൂപ്പർകോപ്പ് കഴിഞ്ഞ മണ്ഡലകാലത്ത് വിവാദത്തിലും ചാടിയിരുന്നു. കേന്ദ്രമന്ത്രിയുമായി കോർത്തതിന്റെ പേരിലായിരുന്നു അദ്ദേഹം വിവാദത്തിൽ നിറഞ്ഞത്. എന്നാൽ, തൃശ്ശൂരിൽ കമ്മീഷണറായ യതീഷ് ചന്ദ്ര വീണ്ടും തന്റെ ഇമേജ് ഉയർത്തി. ഇപ്പോൾ യുവാക്കൾ അടക്കമുള്ള തൃശ്ശൂരുകാരുടെ പ്രിയങ്കരനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം.

അടിപൊളി ഗെറ്റപ്പുള്ള സിറ്റി പൊലീസ് കമ്മീഷണർ ആയ യതീഷ് ചന്ദ്രയായി വെള്ളിത്തിരയിൽ വേഷമിടുമെന്നാണ് നടൻ ജയസൂര്യ വെളിപ്പെടുത്തിയത്. യതീഷ് ചന്ദ്രയായി അഭിനയിക്കാൻ തയ്യാറാണെന്നു അദ്ദേഹം വെളിപ്പെടുത്തി. തൃശ്ശൂരിൽ നടന്ന മാരത്തൺ ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു ജയസൂര്യ ഇക്കാര്യം പറഞ്ഞത്. ഓട്ടം ഫ്ളാഗ് ഓഫ് ചെയ്യാൻ എത്തിയതായിരുന്നു ജയസൂര്യ. ഓട്ടത്തിനു മുൻപ് വാം അപ് ചെയ്യാനായി സംഘടിപ്പിച്ച സൂംബ നൃത്തത്തിൽ ജയസൂര്യയും യതീഷ് ചന്ദ്രയും ഒന്നിച്ചു നൃത്തം ചവിട്ടി. സൂംബ കഴിഞ്ഞതിനുശേഷം ജയസൂര്യ പറഞ്ഞതിങ്ങനെയായിരുന്നു- 'നല്ല സ്റ്റാമിന വേണമല്ലേ ഇതൊക്കെ കളിക്കാൻ. ഇവരെ സമ്മതിക്കണം.'

തുടർന്ന് ഓട്ടക്കാരോടായി ഇങ്ങനെ പറഞ്ഞു- 'അടുത്ത പൊലീസ് വേഷം അഭിനയിക്കുമ്പോൾ ഉറപ്പായിട്ടും അത് യതീഷ് ചന്ദ്രയായിരിക്കും. അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയും പെരുമാറ്റവും സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്.' ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്ക് ഇന്നലെ മടങ്ങേണ്ടിയിരുന്നെങ്കിലും യതീഷ് ചന്ദ്രയുടെ ക്ഷണത്തെത്തുടർന്നാണ് ജയസൂര്യ യാത്ര മാറ്റിവെച്ചത്. കമ്മീഷണർ ഓഫീസ് മുതൽ അശ്വിനി ജംഗ്ഷൻ വരെയുള്ള അഞ്ച് കിലോമീറ്റർ ഓട്ടത്തിൽ അഞ്ഞൂറിലേറെപ്പേരാണു പങ്കെടുത്തത്. രാവിലെ ആറരയോടെയാണ് മാരത്തൺ ആരംഭിച്ചത്. സിനിമയിൽ അഭിനയിച്ചൂകൂടേയെന്ന എന്ന അവതാരികയുടെ ചോദ്യത്തിന് യതീഷ് ചന്ദ്ര മറുപടി ഒരു ചിരിയിൽ ഒതുക്കി. അച്ഛനും മകനുമൊപ്പമായിരുന്നു യതീഷ് ചന്ദ്ര മാരത്തണിനെത്തിയത്.

അതേസമയം ജയസൂര്യയെ കൂടാതെ നടൻ ടൊവിനോ തോമസും യതീഷിനൊപ്പം എത്തിയിരുന്നു. കൂളിങ് ഗ്ലാസ്സും പൊലീസ് ജാക്കറ്റും. റോയൽ എൻഫീൽഡ് ക്ലാസിക്കിൽ സ്‌റ്റൈൽ മന്നനായി ടൊവിനോ അമർന്നിരുന്നപ്പോൾ കാണികളിൽ അമ്പരപ്പ്. അടുത്തിടെ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയൻ എന്ന ചിത്രത്തിലെ കഥാപാത്രമായ ഷഫീക്കിന്റെ ഗെറ്റപ്പിലായിരുന്നു ടൊവിനോ എത്തിയത്. തൊട്ടടുത്ത് മറ്റൊരു ബുള്ളറ്റിൽ തൃശ്ശൂരുകാരുടെ സ്വന്തം സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുമെത്തി. പുറകിൽ യൂനിഫോമിൽ പൊലീസുകാരുമുണ്ടായിരുന്നു

പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബുള്ളറ്റ് റാലിയാണ് കാണികൾക്ക് ആവേശമായത്. സെൽഫി എടുക്കാനും ഫോട്ടോ എടുക്കാനും തിരക്ക് കൂട്ടി നിരവധി പേരാണ് തിങ്ങിനിറഞ്ഞത്. ആരാധകർക്ക് നേരെ പുഞ്ചിരിച്ചും കൈകൾ ഉയർത്തി വീശിയും ടൊവിനോ അഭിവാദ്യം ചെയ്തു. യുവാക്കൾക്കിടയിൽ ഹരമായ യതീഷ് ചന്ദ്രയും ടൊവിനോയും ഒരുമിച്ച് ബുള്ളറ്റ് റാലിയിൽ പങ്കെടുത്തത് വേറിട്ട കാഴ്ചയായി. തൃശ്ശൂർ കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്നും മണ്ണൂത്തി വരെ ടൊവിനോ ബൈക്ക് ഓടിച്ചു.

രാവിലെ കൂട്ടയോട്ടത്തിന് മുമ്പ് നടന്ന വാമിങ് അപ്പിലാണ് യതീഷ് ചന്ദ്ര സൂംബ നർത്തകർക്കൊപ്പം ചുവടു വെച്ചത്. 1959ൽ ചെനീസ് പട്ടാളം കൊലപ്പെടുത്തിയ ഇന്ത്യൻ പൊലീസ് സേനാംഗങ്ങൾക്ക് ആദരവ് പ്രകടിപ്പിച്ചാണ് എല്ലാ വർഷവും ഒക്ടോബർ 21ന് രാജ്യം പൊലീസ് സ്മൃതി ദിനമായി ആചരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP