Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയുടെ അളവ് കുറവ്; പുറത്ത് നിന്നുള്ളവയിൽ മിക്കതും വിഷം; കറിവേപ്പിലയിൽ കണ്ടെത്തിയത് പത്തോളം കീടനാശിനികൾ; പഴങ്ങളിൽ പച്ചമുന്തിരി അപകടകാരി

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയുടെ അളവ് കുറവ്; പുറത്ത് നിന്നുള്ളവയിൽ മിക്കതും വിഷം; കറിവേപ്പിലയിൽ കണ്ടെത്തിയത് പത്തോളം കീടനാശിനികൾ; പഴങ്ങളിൽ പച്ചമുന്തിരി അപകടകാരി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ:കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയുടെ അളവ് വളരം കുറവ്. പക്ഷേ പുറത്ത് നിന്ന് വരുന്ന ഒട്ടുമിക്ക പച്ചക്കറികളിലും വിഷമാണ്. കറിവേപ്പിലയിൽ പോലും പത്തോളം കീടനാശിനികളാണ്. കൃഷി വകുപ്പും കേരള കാർഷിക സർവകലാശാലയും സംയുക്തമായി തയാറാക്കുന്ന പദ്ധതിയുടെ 2019-20 വർഷത്തെ അർധ വാർഷിക റിപ്പോർട്ടിലാണ് ശ്രദ്ധേയമായ കണ്ടെത്തലുകളുള്ളത്. കേരളത്തിലെ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോൾ 20 ശതമാനത്തിൽ താഴെയാണ് കീടനാശിനിയുടെ അവശിഷ്ടം കണ്ടെത്താൻ സാധിച്ചത്. പുറത്ത് നിന്നെത്തിയവയുടെ സാമ്പിളുകൾ എടുത്തപ്പോൾ പല വിധ രോഗങ്ങൾക്കും കാരണമാകുന്ന കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.

വെണ്ടയ്ക്ക, പച്ചമുളക് തുടങ്ങിയ ഒട്ടു മിക്ക പച്ചക്കറികളിലും അസ്ഫേറ്റ്, ഇമിഡാ ക്ലോഫ്രിഡ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. മോണോ ക്രോട്ടോഫോസിന്റെ സാന്നിധ്യം മുരിങ്ങക്കയിലുണ്ട്. കേരളത്തിൽ നിരോധിച്ച പ്രൊഫനോഫോസ് എന്ന കീടനാശിനിയാണ് കോളിഫ്ളവറിൽ കണ്ടത്.ജൈവ പച്ചക്കറി എന്ന പേരിൽ വിൽക്കുന്നവയിലും കീടനാശിനി അംശം ഉണ്ടെന്നതാണു റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ. ജൈവ വിപണിയിൽ നിന്നുള്ള വെണ്ടയ്ക്ക, തക്കാളി, കാപ്സിക്കം, വെള്ളരി, പടവലം, പയർ എന്നിവയിൽ കീടനാശിനികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.

ജൈവ പഴ വർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ വിഷാംശം കണ്ടെത്താനായില്ല. ഇക്കോ ഷോപ്പുകളിൽ നിന്നുള്ള സാംപിളുകളാണ് ഏറ്റവും സുരക്ഷിതം എന്നാണ് കണ്ടെത്തിയത്.പഴവർഗങ്ങളിൽ പച്ച മുന്തിരിയിലാണ് ഏറെ കീടനാശിനിയുടെ സാന്നിധ്യമുള്ളത്. പുറത്തു നിന്നെത്തുന്നതിൽ പെരുംജീരകം, ജീരകം എന്നിവ അപകടകാരികളാണ്.കുമ്പളം, വഴുതന, ചേമ്പ്, കറിവേപ്പില, മരച്ചീനി, ചതുരപ്പയർ, പീച്ചിങ്ങ മുതലായവ സുരക്ഷിതമാണ്.പച്ചച്ചീര, ചുവപ്പു ചീര, പാവൽ, വെണ്ട, കാബേജ്, മുളക്, സാലഡ് വെള്ളരി, പടവലം, പയർ, വെണ്ടയ്ക്ക, വഴുതന, കത്തിരി, പച്ചമുളക്, മുരിങ്ങക്ക, കോളിഫൽവർ എന്നിവയിലാണ് കീടനാശിനി അംശം ഉള്ളതെന്നും റിപ്പോർട്ട് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP