Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അതിർത്തി കടന്നാൽ തിരിച്ചടി ഉറപ്പെന്ന ഇമ്രാന്റെ മുന്നറിയിപ്പ് തള്ളിയ പാക് സൈന്യത്തിന് വമ്പൻ തിരിച്ചടി; രണ്ട് സൈനികരെ കൊന്നതിന് പ്രതികാരമായി ഇന്ത്യൻ സേനയുടെ നിയന്ത്രണ രേഖ കടുന്നുള്ള ആക്രമണം; കൊല്ലപ്പെട്ടത് അഞ്ച് പാക് സൈനികർ; നിരവധി ഭീകരർക്കും പരിക്ക്; തകർത്തത് പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലെ ഭീകരക്യാമ്പ്; താങ്ധർ മേഖലയിൽ ഇന്ത്യ നടത്തിയത് പാക് സൈന്യത്തെ ഞെട്ടിപ്പിച്ച മിന്നലാക്രമണം; രണ്ടും കൽപ്പിച്ച് കരസേന; ഇത് പാക്കിസ്ഥാൻ ചോദിച്ച് വാങ്ങിയ തിരിച്ചടി

അതിർത്തി കടന്നാൽ തിരിച്ചടി ഉറപ്പെന്ന ഇമ്രാന്റെ മുന്നറിയിപ്പ് തള്ളിയ പാക് സൈന്യത്തിന് വമ്പൻ തിരിച്ചടി; രണ്ട് സൈനികരെ കൊന്നതിന് പ്രതികാരമായി ഇന്ത്യൻ സേനയുടെ നിയന്ത്രണ രേഖ കടുന്നുള്ള ആക്രമണം; കൊല്ലപ്പെട്ടത് അഞ്ച് പാക് സൈനികർ; നിരവധി ഭീകരർക്കും പരിക്ക്; തകർത്തത് പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലെ ഭീകരക്യാമ്പ്; താങ്ധർ മേഖലയിൽ ഇന്ത്യ നടത്തിയത് പാക് സൈന്യത്തെ ഞെട്ടിപ്പിച്ച മിന്നലാക്രമണം; രണ്ടും കൽപ്പിച്ച് കരസേന; ഇത് പാക്കിസ്ഥാൻ ചോദിച്ച് വാങ്ങിയ തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

കശ്മീർ: പാക് അധിനിവേശ കാശ്മീരിലെ ഭീകര ക്യാമ്പുകളിൽ ആക്രമണം നടത്തി ഇന്ത്യ.പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ വെടിയുതിർത്തതിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പകരമായിട്ടാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. അതിർത്തിക്കപ്പുറം പ്രവർത്തിക്കുന്ന തീവ്രവാദക്യാമ്പുകളിലേക്ക് ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തി. ഇന്ത്യയുടെ തിരിച്ചടിയിൽ അഞ്ച് പാക്ക് സൈനികർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ചാണ് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്. സ്ഥിരമായി ഇന്ത്യൻ അതിർത്തിയിലേക്ക് തീവ്രവാദികളെ എത്തിക്കുന്നത് ഈ ക്യാമ്പിൽ നിന്നാണെന്ന് ഇന്ത്യക്ക് വിവരം ലഭിച്ചിരുന്നു.ഇന്ന് പുലർച്ചെയാണ് ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള താങ്ധർ സെക്ടറിലേക്ക് പാക് സൈന്യം വെടിവച്ചത്. ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മൂന്ന് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു.

ഒരു പ്രകോപനവുമില്ലാതെ ഉണ്ടായ ഈ ആക്രമണത്തിന് അപ്പോൾത്തന്നെ ശക്തമായ തിരിച്ചടി നൽകിയതായി സൈന്യം അറിയിച്ചിരുന്നു. വെടിവെപ്പ് ഉണ്ടായ പാക് സൈനിക പോസ്റ്റുകൾക്കെതിരെ ശക്തമായ വെടിവെപ്പ് നടത്തി. കത്വയിലെ അന്താരാഷ്ട്ര അതിർത്തിക്കടുത്തും ഇന്ന് പുലർച്ചെ വെടിവെപ്പ് നടന്നിരുന്നു. പാക് സൈന്യം പുലർച്ചെ ആക്രമണം നടത്തിയ അതേ താങ്ധർ സെക്ടറിലാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക് അധീന കശ്മീരിലെ താങ്ധർ സെക്ടറിൽ പ്രവർത്തിക്കുന്ന തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേക്കാണ് തിരിച്ചടിച്ചതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

ഇന്ത്യൻ അതിർത്തിയിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറാൻ സഹായിക്കുന്ന പാക് സൈന്യത്തിന്റെ നടപടിക്ക് തിരിച്ചടിയായാണിതെന്ന് സൈന്യം വ്യക്തമാക്കി.ഇപ്പോൾ നടന്ന ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടി നൽകുന്നുണ്ട്. ഇന്ത്യയുടെ തിരിച്ചടിയിൽ പാക്കിസ്ഥാന് കനത്ത നാശനഷ്ടങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ബാറമുള്ളയിൽ നടന്ന വെടിനിർത്തൽ കരാർ ലംഘനത്തിലും ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു.

പാക്ക് വെടിവെപ്പിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുപ്വാര ജില്ലയിലെ താങ്ധറിലാണ് സംഭവം.പാക്കിസ്ഥാൻ നടത്തിയ വെടി നിർത്തൽ കരാറിൽ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. മേഖലയിൽ അതിർത്തിക്കിപ്പുറത്തേക്കുള്ള നുഴഞ്ഞ്കയറ്റം ലക്ഷ്യം വച്ചാണ് സൈന്യം വെടി നിർത്തൽ കരാർ ലംഘിക്കുന്നത്. കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖയിൽ ബരാമുള്ളയിലും രജൗറിയിലുമായി പാക് വെടിവെപ്പിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു.

പാക് അധിനിവേശ കശ്മീരിലും അതർത്തി പ്രദേശത്തും താമസിക്കുന്നവർ ഒരിക്കലും ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിക്കരുത് എന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കൃത്യമായ നിർദ്ദേശം നൽകിയിരുന്നു. ഇത് പാക്ക് സൈന്യത്തിനുള്ള പരോക്ഷ മുന്നറിയിപ്പാണ് എന്ന രീതിയിൽ വ്യാഖ്യാനവിച്ചെങ്കിലും പ്രധാനമന്ത്രി നൽകിയ മുന്നറിയിപ്പ് അനുസരിക്കാതെ വന്നതോടെ വലിയ വില തന്നെയാണ് അല്ലെങ്കിൽ ചോദിച്ച് വാങ്ങിയ തിരിച്ചടിയാണ് പാക്കിസ്ഥാൻ ഇപ്പോൾ ഏറ്റുവാങ്ങുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP