Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാക്കിസ്ഥാനിലെ സുന്ദരൻ കാഴ്ചകൾക്കിടയിൽ കേയ്റ്റിന്റെ കണ്ണിൽ പെട്ടത് ഗുഹപോലൊരു മൺവീടിന് മുന്നിൽ നിൽക്കുന്ന കുരുന്നുകളെ; വൈദ്യുതിയോ വെള്ളമോ ഇല്ലാത്ത വീട്ടിൽ കയറി ചായ കുടിച്ച് വില്യവും കേയ്റ്റും; പാക്കിസ്ഥാനിലെ ശരിക്കാഴ്ചകൾ കണ്ട് ഞെട്ടി ബ്രിട്ടീഷ് കിരീടാവകാശിയും ഭാര്യയും

പാക്കിസ്ഥാനിലെ സുന്ദരൻ കാഴ്ചകൾക്കിടയിൽ കേയ്റ്റിന്റെ കണ്ണിൽ പെട്ടത് ഗുഹപോലൊരു മൺവീടിന് മുന്നിൽ നിൽക്കുന്ന കുരുന്നുകളെ; വൈദ്യുതിയോ വെള്ളമോ ഇല്ലാത്ത വീട്ടിൽ കയറി ചായ കുടിച്ച് വില്യവും കേയ്റ്റും; പാക്കിസ്ഥാനിലെ ശരിക്കാഴ്ചകൾ കണ്ട് ഞെട്ടി ബ്രിട്ടീഷ് കിരീടാവകാശിയും ഭാര്യയും

സ്വന്തം ലേഖകൻ

ഞ്ച് ദിവസത്തെ പാക്കിസ്ഥാൻ സന്ദർശനത്തിനിടെ വില്യം രാജകുമാരനും കേയ്റ്റും ഒരു മൺവീട്ടിൽ കയറി അവിടുത്തെ അന്തേവാസികളെ പരിചയപ്പെടുകയും ചായ കുടിക്കുകയും ചെയ്തത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൻ വാർത്തയാകുന്നു. ഹിന്ദുക്കുഷ് പർവത നിരയിലെ ഒരു ഹിമശിഖരം കണ്ട് മടങ്ങും വഴി പാക്കിസ്ഥാനിലെ വിദൂരസ്ഥമായ വഖാൻ പ്രദേശത്തൂടെ കടന്ന് പോകുമ്പോഴാണ് റോഡരികിലെ ഈ മൺവീട്ടിൽ തങ്ങളെ കൗതുകത്തോടെ നോക്കി നിൽക്കുന്ന കുരുന്നുകൾ രാജകീയ ദമ്പതികളുടെ ശ്രദ്ധ കവർന്നത്. തുടർന്ന് പെട്ടെന്ന് അവർ വണ്ടി നിർത്തി ആ മൺവീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു.

വൈദ്യുതിയോ വെള്ളമോ ഇല്ലാത്ത ഈ വീട്ടിലേക്ക് രാജകീയ ദമ്പതികൾ വരുന്നത് കണ്ട് കുരുന്നുകൾക്ക് വിശ്വസിക്കാനായതുമില്ല. പാക്കിസ്ഥാനികളുടെ ജീവിതത്തിന്റെ ശരിക്കാഴ്ചകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ബ്രിട്ടീഷ് കിരീടാവകാശിയും ഭാര്യയുമെന്നും റിപ്പോർട്ടുണ്ട്. വില്യമിന്റെയും കേയ്റ്റിന്റെയും രാജകീയ വാഹനവ്യൂഹം കടുത്ത സുരക്ഷയിൽ റോഡിലൂടെ നീങ്ങുന്നത് കാണാനായി ഗ്രാമീണർ റോഡിന് ഇരുവശത്തും നിൽക്കുന്നുണ്ടായിരുന്നു. ഇവരെ നിരീക്ഷിച്ച് കൊണ്ട് വാഹനത്തിലിരിക്കുമ്പോഴാണ് വില്യമിന്റെയും കേയ്റ്റിന്റെയും കണ്ണുകളിൽ ഈ മൺവീടിന് മുന്നിൽ നിൽക്കുന്ന കുരുന്നുകൾ പതിയുകയും ഞൊടിയിടെ വണ്ടി നിർത്തി അങ്ങോട്ട് കയറുകയുമായിരുന്നു.

തങ്ങൾ ഈ മൺവീട്ടിൽ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ നരകജീവിതമാണ് നയിക്കുന്നതെന്ന് ഇവിടുത്തെ അന്തേവാസികൾ രാജകീയ ദമ്പതികളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.കേയ്റ്റിന്റെയും വില്യമിന്റെയും പാക്കിസ്ഥാൻ പര്യടനം മുൻകൂട്ടി നിശ്ചയിച്ചതിൽ നിന്നും അണുവിട തെറ്റാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇരുവരും അപ്രതീക്ഷിതമായി വണ്ടി നിർത്തിച്ച് മൺവീട്ടിലേക്ക് കയറിയത് ഇവർക്ക് അകമ്പടി സേവിച്ചിരുന്ന പാക്കിസ്ഥാൻ പട്ടാളത്തിനും എയ്ഡുകൾക്കും ഞെട്ടലുണ്ടാക്കിയിരുന്നു. ഒരു റൂം മാത്രമുള്ള ഈ വീട്ടിലേക്ക് കയറി രാജകീയ ദമ്പതികളെ ട്രാൻസിലേറ്റർ മാത്രമാണ് അകമ്പടി സേവിച്ചിരിക്കുന്നത്.

ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ള കേയ്റ്റ് ഈ വീട്ടിലെ കുട്ടികളുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഇത്രയും വിദൂരസ്ഥമായ ഇടത്ത് ജീവിക്കുന്ന ഈ കുടുംബത്തെ നേരിൽ കാണാൻ സാധിച്ചത് വേറിട്ടൊരു അനുഭവമായെന്നാണ് കേയ്റ്റ് പ്രതികരിച്ചത്. അതിഥികളായി എത്തിയത് ആരാണെന്ന് തിരിച്ചറിയുക പോലും ചെയ്യാതെ ഇവർ തങ്ങൾക്ക് ഒരു ഗ്ലാസ് ചായ നൽകി ആതിഥ്യമര്യാദ പ്രകടിപ്പിച്ചത് വല്ലാത്തൊരു അനുഭവമായിരുന്നുവെന്നാണ് വില്യം പറയുന്നത്.

പാക്കിസ്ഥാനിലെ ജീവിതത്തിന്റെ വ്യത്യസ്തമായൊരു ചിത്രം ഇതിലൂടെ ദർശിക്കാനായെന്നും വില്യം പറയുന്നു. പാക്കിസ്ഥാനിലെ പർവത പ്രദേശത്തെ നിരവധി പേരെ കാണാൻ സാധിച്ചെന്നും ഇതിന് പുറമെ കലാഷ് ഗ്രാമത്തിലെ അനേകം പേരുമായി അടുത്തിടപഴകാൻ കഴിഞ്ഞുവെന്നും വില്യം വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP