Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓട്ടം വിളിച്ച ആറംഗ സംഘം പ്രതികാരം തീർത്തത് ചതിയൊരുക്കി; ആനയറയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ ഗുണ്ടാ കുടിപ്പക; ഓട്ടോഡ്രൈവർ വിപിനെ വെട്ടിക്കൊന്ന മുരുകനും കൂട്ടാളികൾക്കും വേണ്ടി വലവിരിച്ച് പൊലീസ്; ഉപതെരഞ്ഞെടുപ്പിന് തലേദിവസം നടന്ന കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് വിശദീകരണം; തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ഗുണ്ടാ പക; കൊല്ലപ്പെട്ടതും കൊലക്കേസ് പ്രതി

ഓട്ടം വിളിച്ച ആറംഗ സംഘം പ്രതികാരം തീർത്തത് ചതിയൊരുക്കി; ആനയറയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ ഗുണ്ടാ കുടിപ്പക; ഓട്ടോഡ്രൈവർ വിപിനെ വെട്ടിക്കൊന്ന മുരുകനും കൂട്ടാളികൾക്കും വേണ്ടി വലവിരിച്ച് പൊലീസ്; ഉപതെരഞ്ഞെടുപ്പിന് തലേദിവസം നടന്ന കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് വിശദീകരണം; തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ഗുണ്ടാ പക; കൊല്ലപ്പെട്ടതും കൊലക്കേസ് പ്രതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആനയറയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആനയറ സ്വദേശി വിപിനാണ്(35) കൊല്ലപ്പെട്ടത്. മുഖ്യപ്രതി മുരുകനും കൂട്ടാളികൾക്കും വേണ്ടി തെരച്ചിൽ തുടരുന്നു.

ഒരു കൊലക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട വിപിനെന്നും ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് വ്യക്തമാക്കി. ഓട്ടോ ഡ്രൈവറായ വിപിനെ ഓട്ടം വിളിച്ച ആറംഗ സംഘമാണ് കൊലപ്പെടുത്തിയത്. രാത്രി ഒരു മണിക്കാണ് സംഭവം. ചതിയൊരുക്കിയാണ് കൊലപാതകം. മുരുകനും വിപിനും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും വിശദീകരിക്കുന്നു. പ്രതികളെ എത്രയും വേഗം പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.

ഉപതെരഞ്ഞെടുപ്പിന് തലേദിവസമാണ് കൊലപാതകം ചർച്ചയാകുന്നത്. എന്നാൽ ഇതിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാ സംഘങ്ങളുടെ കുടുപ്പകയാണ് ഇതിന് കാരണമെന്നും വിശദീകരിക്കുന്നു. അനൂപ് വധക്കേസിലെ ഒന്നാം പ്രതിയാണ് വിപിൻ.

ഏതാനും മാസങ്ങൾക്കു മുമ്പ് മറ്റൊരു ഗുണ്ടാസംഘവും കൊച്ചുകുട്ടനുമായി പ്രശ്നമുണ്ടായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ കൊച്ചുകുട്ടനെ നഗരത്തിൽ നിന്ന് ആനയറ ഭാഗത്തേക്കു ഓട്ടംവിളിച്ചുകൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്. ഓട്ടോയും തല്ലിത്തകർത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്ന മുരുകൻ ഉൾപ്പെടെ നാലുപേരും ഒളിവിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP