Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാനത്താവളത്തിൽ ഇറങ്ങാനായി താഴ്ന്ന വിമാനം വീണ്ടും പെട്ടെന്നു പറന്നുയർന്നു; ലാൻഡ് ചെയ്തത് 15 മിനിറ്റിന് ശേഷവും; കാരണം പ്രതികൂല കാലാവസ്ഥ മൂലമെന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ് പൈലറ്റിന്റെ വിശദീകരണം; ശോഭാ ഗ്രൂപ്പ് സ്ഥാപകൻ എത്തിയ സ്വകാര്യ ജെറ്റിലെ ഭീതിക്ക് കാരണം തെറ്റായ അപകട സൂചനയും; നെടുമ്പാശ്ശേരി വിമാനത്താവളത്തെ മുൾമുനയിൽ നിർത്തി രണ്ട് സംഭവങ്ങൾ

വിമാനത്താവളത്തിൽ ഇറങ്ങാനായി താഴ്ന്ന വിമാനം വീണ്ടും പെട്ടെന്നു പറന്നുയർന്നു; ലാൻഡ് ചെയ്തത് 15 മിനിറ്റിന് ശേഷവും; കാരണം പ്രതികൂല കാലാവസ്ഥ മൂലമെന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ് പൈലറ്റിന്റെ വിശദീകരണം; ശോഭാ ഗ്രൂപ്പ് സ്ഥാപകൻ എത്തിയ സ്വകാര്യ ജെറ്റിലെ ഭീതിക്ക് കാരണം തെറ്റായ അപകട സൂചനയും; നെടുമ്പാശ്ശേരി വിമാനത്താവളത്തെ മുൾമുനയിൽ നിർത്തി രണ്ട് സംഭവങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: നെടുമ്പാശേരിയിൽ ആശങ്ക വതിച്ച് രണ്ട് സംഭവങ്ങൾ. വിമാനത്താവളത്തിൽ ഇറങ്ങാനായി താഴ്ന്ന വിമാനം പെട്ടെന്നു പറന്നുയർന്നതായിരുന്നു ഇതിലൊന്ന്. മറ്റൊന്ന് സ്വകാര്യ ജെറ്റ് വിമാനത്തിന്റെ അടിയന്തര ലാൻഡിംഗും. രണ്ടും ഭീതി പടർത്തിയെങ്കിലും ആശങ്കകൾ വെറുതെയായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

വിമാനത്താവളത്തിൽ ഇറങ്ങാനായി താഴ്ന്ന വിമാനം വീണ്ടും പെട്ടെന്നു പറന്നുയർന്നത് യാത്രക്കാരെ ആശങ്കയിലാക്കി. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. വെള്ളിയാഴ്ച വൈകിട്ട് 4.30നു മസ്‌കത്തിൽ നിന്ന് ഇവിടെയെത്തിയ എയർഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് റൺവേ ലക്ഷ്യമാക്കി താഴ്ന്ന ശേഷം പെട്ടെന്നു പറന്നുയർന്നത്. 15 മിനിറ്റിനു ശേഷം വിമാനം വീണ്ടും ഇറങ്ങി.

വിമാനം ലാൻഡ് ചെയ്യുകയാണെന്ന് അറിയിപ്പുണ്ടായ ശേഷം പറന്നു പൊങ്ങിയതു യാത്രക്കാരെ ആശങ്കാകുലരാക്കി. പ്രതികൂല കാലാവസ്ഥ മൂലമാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് പൈലറ്റ് പിന്നീടു റിപ്പോർട്ട് ചെയ്തു. വൈകിട്ട് അഞ്ചരയോടെ ഈ വിമാനം അബുദാബിയിലേക്കു തുടർ സർവീസ് നടത്തി.

തെറ്റായ അപകടസൂചന പൈലറ്റിനു ലഭിച്ചതിനെത്തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം അടിയന്തര സംവിധാനങ്ങൾ ഒരുക്കിയ ശേഷം ഇറക്കിയതാണ് രണ്ടാമത്തെ സംഭവം. ബെംഗളൂരുവിൽ നിന്ന് ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി.മേനോൻ എത്തിയ ഫാൽക്കൻ കമ്പനിയുടെ സ്വകാര്യ ജെറ്റ് വിമാനമാണ് അടിയന്തര സംവിധാനങ്ങളൊരുക്കി ഇറക്കിയത്.

പറക്കുന്നതിനിടെ പൈലറ്റിനു അപകടസാധ്യത തോന്നിപ്പിക്കുന്ന സൂചന വിമാനത്തിൽ ലഭിച്ചതാണ് കാരണം. അഗ്‌നിശമന യൂണിറ്റുകളുടെയും മറ്റും സാന്നിധ്യത്തിൽ വിമാനം സുരക്ഷിതമായി ഇറക്കി. പരിശോധനയിൽ സൂചന തെറ്റായിരുന്നുവെന്നു വ്യക്തമായി. എങ്കിലും വേണ്ടത്ര മുൻകരുതലുകൾ എടുത്തു.

അതിനിടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണ ദിവസങ്ങളിൽ യാത്രക്കാർ കൂട്ടമായി എത്തുന്നതു നിയന്ത്രിക്കാൻ ആഭ്യന്തര ടെർമിനലിലും മൂന്നു മണിക്കൂർ മുൻപു ചെക്ക് ഇൻ ചെയ്യാൻ അനുവദിക്കും. രാജ്യാന്തര ടെർമിനലിൽ ഇപ്പോൾത്തന്നെ 3 മണിക്കൂർ മുൻപു ചെക്ക് ഇൻ ചെയ്യാം. നവംബർ 20 മുതൽ അടുത്ത മാർച്ച് 28 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് റൺവേ നവീകരണം നടത്തുക. ഈ സമയത്ത് വിമാന സർവീസ് ഉണ്ടാകില്ല. റൺവേ നവീകരണത്തിൽ 50 ലക്ഷം ചതുരശ്ര അടി പ്രദേശത്താണ് റീകാർപ്പറ്റിങ് നടത്തുക.

ടാക്‌സി വേയും ഒപ്പം നവീകരിക്കുന്നുണ്ട്. 7 സെന്റി മീറ്റർ കനത്തിൽ മൂന്നു പാളികളായാണ് പുതിയ ബിറ്റുമിൻ വിരിക്കുക. ഒരു ദിവസം 150 മുതൽ മുതൽ 200 ചതുരശ്ര മീറ്റർ വരെ വിസ്തീർണത്തിൽ മാത്രമേ നവീകരണം നടത്തുകയുള്ളൂ. വൈകിട്ട് 6 മണിയാകുമ്പോഴേക്കും വിമാനമിറങ്ങാൻ പാകത്തിൽ റൺവേ സജ്ജമാക്കണം. പുതുതായി ഉയർത്തി നിർമ്മിച്ച ഭാഗത്തു റാംപ് നിർമ്മിക്കേണ്ടി വരും. പിറ്റേന്ന് ഇതു പൊളിച്ചു മാറ്റിയ ശേഷമേ തുടർ നവീകരണം നടത്താനാകൂ.

കാർ പാർക്കിങ് ഏരിയയിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാനും ചെക്ക് ഇൻ ചെയ്യുന്നതിനു കൂടുതൽ കൺവെയർ ബെൽറ്റുകൾ സജ്ജമാക്കാനും തീരുമാനിച്ചു. സുരക്ഷാ പരിശോധനയ്ക്കു കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ സിഐഎസ്എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP