Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡിഡി അയച്ച് അത് ട്രാക്ക് ചെയ്യാൻ ഇരുന്ന കൊല്ലം സ്വദേശി ഞെട്ടിയത് നിരവധി തവണ; കൊല്ലത്തു നിന്നു ഗോമംഗലം പോസ്റ്റ് ഓഫിസിലേക്ക് അയച്ച ഡിഡി ആദ്യം പോയത് തിരുവനന്തപുരത്തേക്ക്; ഉടൻ തന്നെ തിരികെ വീണ്ടും കൊല്ലത്തേക്ക്; അടുത്ത ദിവസം കോയമ്പത്തൂരിലേക്ക്; പിന്നീട് നോക്കിയപ്പോൾ ഒക്ടോബറിൽ അയച്ച ഡിഡി ഓഗസ്റ്റിൽ തന്നെ ഒരാൾ കൈപ്പറ്റിയെന്ന്; കുറഞ്ഞ ചെലവിൽ നാട് ചുറ്റിയ ഡിഡിയുടെ കഥ

ഡിഡി അയച്ച് അത് ട്രാക്ക് ചെയ്യാൻ ഇരുന്ന കൊല്ലം സ്വദേശി ഞെട്ടിയത് നിരവധി തവണ; കൊല്ലത്തു നിന്നു ഗോമംഗലം പോസ്റ്റ് ഓഫിസിലേക്ക് അയച്ച ഡിഡി ആദ്യം പോയത് തിരുവനന്തപുരത്തേക്ക്; ഉടൻ തന്നെ തിരികെ വീണ്ടും കൊല്ലത്തേക്ക്; അടുത്ത ദിവസം കോയമ്പത്തൂരിലേക്ക്; പിന്നീട് നോക്കിയപ്പോൾ ഒക്ടോബറിൽ അയച്ച ഡിഡി ഓഗസ്റ്റിൽ തന്നെ ഒരാൾ കൈപ്പറ്റിയെന്ന്; കുറഞ്ഞ ചെലവിൽ നാട് ചുറ്റിയ ഡിഡിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഡിഡി അയച്ച് അത് ട്രാക്ക് ചെയ്ത് ഇരുന്ന വടക്കുംഭാഗം സ്വദേശി ജോസഫ് യൂജിൻ ഞെട്ടിയത് ഒന്നല്ല, രണ്ടല്ല നിരവധി തവണ. ഇക്കഴിഞ്ഞ 14നു കൊല്ലത്തു നിന്നു പൊള്ളാച്ചിക്കു സമീപത്തുള്ള ഗോമംഗലം പോസ്റ്റ് ഓഫിസിലേക്ക് അയച്ച ഡിഡി പക്ഷേ ഇത് വരെ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടില്ല.

കുറഞ്ഞ ചെലവിൽ നാട് ചുറ്റിക്കാണുകയാണ് ഡിഡി. പതിനാലാം തീയതി സ്പീഡ് പോസ്റ്റ് അയച്ച് അത് ട്രാക്ക് ചെയ്യാൻ ഇരുന്നപ്പോൾ ഒരു എത്തും പിടിയും കിട്ടുന്നില്ല. 14നു രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ ആർഎംഎസ് സെന്ററിൽ നിന്ന് അയച്ച പോസ്റ്റ് അന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിയെങ്കിലും വൈകിട്ട് വീണ്ടും കൊല്ലത്തേക്കു തന്നെ തിരിച്ച് അയച്ചതായാണ് കാണിക്കുന്നത്.

അടുത്ത ദിവസം രാവിലെ നേരെ കോയമ്പത്തൂരിലേക്ക് പോയി. 24 മണിക്കൂറിനു ശേഷം കോയമ്പത്തൂരിൽ നിന്നു പൊള്ളാച്ചിക്കടുത്തുള്ള ഗുഡിമംഗലത്തേക്ക്. ഗോമംഗലം വിലാസത്തിലുള്ള പോസ്റ്റ് വീണ്ടും കോയമ്പത്തൂരിലേക്കു തന്നെ തിരിച്ചെത്തി. ഇന്നലെ രാവിലെ കോയമ്പത്തൂരിലുള്ളതായാണു സ്പീഡ് പോസ്റ്റ് ട്രാക്ക് റിക്കോർഡ് നൽകുന്ന വിവരം.

എന്നാൽ ഇതിലെല്ലാമുപരി ട്രാക്ക് റെക്കോർഡ് പരിശോധിച്ചപ്പോൾ കാണിക്കുന്നത് ഈ കൺസൈന്മെന്റ് നമ്പറിലുള്ള സ്പീഡ് പോസ്റ്റ് 2019 ഓഗസ്റ്റ് 29ന് ആലപ്പുഴയിലെ വിലാസക്കാരന്റെ പക്കൽ എത്തിയതായിട്ടാാണ്. എന്തായാലും സ്പീഡ് പോസ്റ്റ് അയച്ച് ട്രാക്ക് ചെയ്യാനായിട്ടിരുന്ന ജോസഫ് യൂജിൻ പകച്ച് പണ്ടാരമടങ്ങി. '16ന് എത്തേണ്ട ഡിഡിയായിരുന്നു ആ സ്പീഡ് പോസ്റ്റിനുള്ളിൽ.

എന്നാൽ ഇതുവരെ അവിടെ എത്തിയിട്ടില്ല. മറ്റേതെങ്കിലും കുറിയർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാൽ മതിയായിരുന്നു' എന്നാണ് ജോസഫ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP