Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈജിപ്ഷ്യൻ നടൻ വിമാനം പറത്തിയപ്പോൾ പുലിവാല് പിടിച്ചത് പൈലറ്റ്; ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ ആജീവനാന്തകാലത്തേക്ക് റദ്ദാക്കിയത് പൈലറ്റിന്റെ ലൈസൻസ്; സംഗതി വിവാദമായതോടെ രാജി വെച്ചത് സ്മാർട്ട് ഏവിയേഷൻസിന്റെ സിഇഒ

ഈജിപ്ഷ്യൻ നടൻ വിമാനം പറത്തിയപ്പോൾ പുലിവാല് പിടിച്ചത് പൈലറ്റ്; ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ ആജീവനാന്തകാലത്തേക്ക് റദ്ദാക്കിയത് പൈലറ്റിന്റെ ലൈസൻസ്; സംഗതി വിവാദമായതോടെ രാജി വെച്ചത് സ്മാർട്ട് ഏവിയേഷൻസിന്റെ സിഇഒ

മറുനാടൻ മലയാളി ബ്യൂറോ

കെയ്‌റോ: ഈജിപ്ഷ്യൻ നടനും ഗായകനുമായ മുഹമ്മദ് റമദാൻ വിമാനം പറത്തിയെന്ന് അവകാശപ്പെട്ട് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ പുലിവാല് പിടിച്ചത് പൈലറ്റാണ്. കഷ്ടപ്പെട്ട് നേടിയ ലൈസൻസ് ആജീവനാന്തകാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ് അധികൃതർ. കഴിഞ്ഞ 13ാം തിയതി റമദാൻ പോസ്റ്റ് ചെയ്ത വിഡിയോയുടെ അടിസ്ഥാനത്തിലാണ് ഈജിപ്ഷ്യൻ സിവിൽ ഏവിേയഷൻ മന്ത്രാലയം നടപടി എടുത്തത്. ഈജിപ്ഷ്യൻ നിയമ പ്രകാരം പറന്നുകൊണ്ടിരിക്കുമ്പോൾ വിമാന ജീവനക്കാർക്കല്ലാതെ മറ്റാർക്കും കോക്പിറ്റിൽ കയറാൻ അനുവാദം പോലുമില്ല. ഈ സാഹചര്യത്തിലാണ് റമദാനെ കോക്ക്പിറ്റിൽ കയറ്റിയത് പോരാഞ്ഞിട്ട് പറത്താനുള്ള അവസരവും നൽകിയത്.

ഈജിപ്റ്റ് ആസ്ഥാനമായുള്ള സ്മാർട്ട് ഏവിയേഷൻ എന്ന പ്രൈവറ്റ് ചാർട്ടേഡ് കമ്പനിയുടെ വിമാനത്തിലായിരുന്നു സംഭവം അരങ്ങേറിയത്. സൗദിയിലേയ്ക്ക് പറന്ന വിമാനത്തിന്റെ പറക്കലിനിടെയാണ് കോക്പിറ്റിൽ പൈലറ്റ് സീറ്റിലിരുന്ന് നടൻ വിഡിയോ ചിത്രീകരിച്ചത്. വിമാന ക്യാപ്റ്റന്റെ ലൈസൻസ് ആജീവനാന്തകാലത്തേയ്ക്ക് റദ്ദാക്കിയ ഈജിപ്ഷ്യൻ സിവിൽ ഏവിേയഷൻ മന്ത്രാലയം, കോപൈലറ്റിന് ഒരു വർഷത്തേയ്ക്കു വിലക്കും നൽകി. സംഗതി വിവാദമായതോടെ സ്മാർട്ട് ഏവിയേഷൻസ് സിഇഒയും തൽസ്ഥാനത്തു നിന്ന് രാജി വെക്കുകയും ചെയ്തു. ഇരിക്കുന്ന സീറ്റിൽ എഴുന്നേറ്റ് റമദാൻ പോകുന്നത് മുതലാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് ക്യാപ്റ്റന്റെ സീറ്റിലേക്ക് പോകുകയും വിമാനം പറത്താൻ ആരംഭിക്കുകയും ചെയ്തു. പൈലറ്റിന്റെ മുഖവും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP