Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒഴിഞ്ഞ ക്ലാസ് മുറിയിൽ സ്‌കൂൾ വാഹനം കാത്തിരിന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സ്‌കൂൾ അഡ്‌മിനിസ്‌ട്രേറ്റർ അറസ്റ്റിൽ; പിടിയിലായത് തഴവ സ്വദേശി 52കാരനായ വിജിൻ; പ്രതിക്കെതിരെ കുട്ടിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും കൈയേറ്റ ശ്രമം; അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു

ഒഴിഞ്ഞ ക്ലാസ് മുറിയിൽ സ്‌കൂൾ വാഹനം കാത്തിരിന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സ്‌കൂൾ അഡ്‌മിനിസ്‌ട്രേറ്റർ അറസ്റ്റിൽ; പിടിയിലായത് തഴവ സ്വദേശി 52കാരനായ വിജിൻ; പ്രതിക്കെതിരെ കുട്ടിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും കൈയേറ്റ ശ്രമം; അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു

മറുനാടൻ ഡെസ്‌ക്‌

തഴവ; മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പിടിയിലായത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അഡ്‌മിനിസ്‌ട്രേറ്റർ തഴവ മണപ്പള്ളി വടക്ക് ചൈത്രത്തിൽ വിജിൻ(52). പോക്‌സോ നിയമപ്രകാരം കേസെടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഒഴിഞ്ഞ ക്ലാസ് മുറിയിൽ സ്‌കൂൾ വാഹനം കാത്തിരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടു മൂന്നിനായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വിവരം പെൺകുട്ടി രക്ഷിതാക്കളോട് പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകി. കരുനാഗപ്പള്ളി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിലൂടെ കുറ്റം സ്ഥിരീകരിച്ചു. വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോയ പ്രതിയെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആക്രമിക്കുവാൻ ശ്രമിച്ചു. പൊലീസ് സ്റ്റേഷനു മുന്നിലും ജനക്കൂട്ടം അക്രമാസക്തരായി. ഇതുമായി ബന്ധപെട്ടു അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP